Saudi Instant eVisa: സൗദിയുടെ ഇന്‍സ്റ്റന്റ് ഇ-വിസ പ്ലാറ്റ്ഫോമെത്തി; അപേക്ഷ, ഫീസ്…അറിയേണ്ടതെല്ലാം
Saudi Visa Application Fees: സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കാന്‍, പരിപാടികളില്‍ പങ്കെടുക്കാന്‍, ടൂറിസം, ഹജ്ജ്, ഉംറ തുടങ്ങിയവയ്ക്കായെല്ലാം ആഗ്രഹിക്കുന്ന സന്ദര്‍ശകര്‍ക്ക് കെഎസ്എ വളരെ എളുപ്പത്തിലുള്ള സേവനം ലഭ്യമാക്കുന്നു.
പ്രതീകാത്മക ചിത്രം
Image Credit source: Alexander W Helin/Getty Images Creative
സൗദി അറേബ്യ: തങ്ങളുടെ ഔദ്യോഗിക കെഎസ്എ വിസ പ്ലാറ്റ്ഫോമിന്റെ പൈലറ്റ് പതിപ്പ് പുറത്തിറക്കി സൗദി അറേബ്യ. സന്ദര്‍ശകര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന വിധത്തിലാണ് നീക്കം. വളരെ എളുപ്പത്തില്‍ രാജ്യം സന്ദര്‍ശിക്കാന്‍ സാധിക്കുന്ന വിധത്തില്‍ ഇലക്ട്രോണിക് വിസയ്ക്ക് അപേക്ഷിക്കാന്‍ ഇതോടെ സന്ദര്‍ശകര്‍ക്ക് സാധിക്കും. ടൂറിസം മേഖലയിലെ നടപടിക്രമങ്ങള്‍ സുഗമമാക്കുകയാണ് നടപടിയുടെ ലക്ഷ്യം.
സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കാന്‍, പരിപാടികളില്‍ പങ്കെടുക്കാന്‍, ടൂറിസം, ഹജ്ജ്, ഉംറ തുടങ്ങിയവയ്ക്കായെല്ലാം ആഗ്രഹിക്കുന്ന സന്ദര്‍ശകര്‍ക്ക് കെഎസ്എ വളരെ എളുപ്പത്തിലുള്ള സേവനം ലഭ്യമാക്കുന്നു.
വിസയും കാലാവധിയും
ഇതും വായിക്കൂ

UAE Lottery Winner: അമ്മയുടെ പിറന്നാൾ തീയതി മകന് കൊണ്ടുവന്നത് 240 കോടിയുടെ ഭാഗ്യം! യുഎഇ ലോട്ടറി ഒന്നാം സമ്മാനം നേടി ഇന്ത്യക്കാരൻ

Oman Work License Rules: ഒമാന്‍ തൊഴില്‍ ലൈസന്‍സ് നിയമങ്ങളില്‍ മാറ്റം; ഫീസില്‍ ഉള്‍പ്പെടെ വമ്പന്‍ ഇളവ്

Al Dhafra Festival: ഒട്ടകം കറക്കല്‍, ഫാല്‍ക്കണ്‍ പറത്തല്‍…; അല്‍ ദഫ്ര ഫെസ്റ്റിവല്‍ ഒക്ടോബര്‍ 27 മുതല്‍

Kuwait Traffic Rules: കുവൈറ്റിലേക്ക് പോകും മുമ്പ് ട്രാഫിക് നിയമങ്ങളറിയാം; പാലിച്ചില്ലെങ്കില്‍ പണികിട്ടും
- സിംഗിള്‍ എന്‍ട്രി വിസ- 90 ദിവസത്തേക്ക്, ഈ വിസ വഴി നിങ്ങള്‍ക്ക് 90 ദിവസം രാജ്യത്ത് താമസിക്കാന്‍ സാധിക്കും.
- മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ- ഈ വിസയ്ക്ക് 1 വര്‍ഷത്തേക്ക് സാധുതയുണ്ട്. ഓരോ സന്ദര്‍ശനത്തിനും 90 ദിവസം വരെ താമസിക്കാന്‍ സാധിക്കുന്നു.
വിസ ഫീസും പേയ്മെന്റും
- വിസ ഫീസ് 80 യുഎസ് ഡോളര്‍
- ഡിജിറ്റല്‍ വിസ സേവന ഫീസ് 10.50 യുഎസ് ഡോളര്‍
- ഡിജിറ്റല്‍ ഇന്‍ഷുറന്‍സ് സേവന ഫീസ് 10.50 യുഎസ് ഡോളര്‍
Also Read:UAE Lottery: 240 കോടിയുടെ യുഎഇ ലോട്ടറി ഇന്ത്യക്കാരന്; നികുതിയായി എത്ര നല്‍കണം?
ആര്‍ക്കെല്ലാം അപേക്ഷിക്കാം
- യോഗ്യരായ രാജ്യങ്ങളിലെ എല്ലാ പൗരന്മാര്ക്കും.
- യുഎസ് അല്ലെങ്കില്‍ യുകെ വിസകള്‍ കൈവശമുള്ളവര്‍.
- ജിസിസി അംഗരാജ്യങ്ങളിലെ സ്ഥിരതാമസക്കാര്‍