Saudi Arabia Smart Traffic: ഒരു തരികിടയും നടക്കില്ല; ട്രാഫിക് നിയന്ത്രിക്കുന്നത് ഇനി മുതല്‍ എഐയാണ്

Al Khobar Smart Traffic System: നിശ്ചിത സമയക്രമത്തില്‍ പ്രവര്‍ത്തിക്കുന്ന പരമ്പരാഗത സിഗ്നലുകളായിരുന്നു അല്‍ ഖോബാറിലും ഉപയോഗിച്ചിരുന്നത്. എന്നാല്‍ റോഡില്‍ തിരക്ക് വര്‍ധിച്ചത് മറ്റൊരു മാര്‍ഗം കണ്ടെത്താന്‍ അധികൃതരെ പ്രേരിപ്പിക്കുകയായിരുന്നു.

Saudi Arabia Smart Traffic: ഒരു തരികിടയും നടക്കില്ല; ട്രാഫിക് നിയന്ത്രിക്കുന്നത് ഇനി മുതല്‍ എഐയാണ്

ട്രാഫിക് സിഗ്നല്‍

Published: 

04 Feb 2026 | 11:08 AM

സൗദി അറേബ്യ: പുത്തന്‍ ഗതാഗത സംവിധാനം കൊണ്ടുവരാനൊരുങ്ങി സൗദി അറേബ്യ. സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ നഗരമായ അല്‍ ഖോബാറില്‍ ആധുനിക സംവിധാനത്തിലുള്ള ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് പദ്ധതി ആരംഭിക്കുന്നത്. മനുഷ്യന്റെ ഇടപെടലില്ലാതെ ട്രാഫിക് നിയന്ത്രിക്കുകയാണ് ലക്ഷ്യം.

നിശ്ചിത സമയക്രമത്തില്‍ പ്രവര്‍ത്തിക്കുന്ന പരമ്പരാഗത സിഗ്നലുകളായിരുന്നു അല്‍ ഖോബാറിലും ഉപയോഗിച്ചിരുന്നത്. എന്നാല്‍ റോഡില്‍ തിരക്ക് വര്‍ധിച്ചത് മറ്റൊരു മാര്‍ഗം കണ്ടെത്താന്‍ അധികൃതരെ പ്രേരിപ്പിക്കുകയായിരുന്നു. റോഡിലെ തിരക്കിന് അനുസരിച്ച് പുതിയ സംവിധാനം ഓരോ തീരുമാനങ്ങളെടുക്കും. സിഗ്നലുകളില്‍ സ്ഥാപിച്ചിട്ടുള്ള സെന്‍സറുകളും സ്മാര്‍ട്ട് ക്യാമറകളുമാണ് ഇതിന് സഹായിക്കുന്നത്.

തിരക്ക് കൂടുതല്‍ ഏത് വശത്താണോ അവിടെ പച്ച സിഗ്നല്‍ കൂടുതല്‍ സമയമുണ്ടാകും. ഓരോ സിഗ്നലും തിരക്കിന് അനുസരിച്ചായിരിക്കും വരുന്നത്. ഇതുവഴി ഗതാഗത കുരുക്ക് ഒഴിവാക്കാനാകുമെന്ന് അധികൃതര്‍ പറയുന്നു. ജങ്ഷനുകളില്‍ ഒരുപാട് സമയം ഇതുവഴി വാഹനങ്ങള്‍ക്ക് കാത്തിരിക്കേണ്ടതായും വരില്ല.

Also Read: Kuwait Vehicle Ownership: കുവൈറ്റില്‍ മൂന്ന് വാഹനങ്ങള്‍ വാങ്ങിയാലോ? ഇത്രയാണ് നിബന്ധനകള്‍

വാഹനങ്ങള്‍ അനാവശ്യമായി സ്റ്റാര്‍ട്ട് ചെയ്തിടുന്നത് വഴിയുള്ള ഇന്ധന നഷ്ടവും ഇതുവഴി പരിഹരിക്കാനാകും. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് അതിവേഗം കടന്നുപോകാനുമാകും. സൗദി വിഷന്‍ 2030ന്റെ ഭാഗമായാണ് പുതിയ നടപടി.

സാരികള്‍ എങ്ങനെ പുതിയത് പോലെ സൂക്ഷിക്കാം?
തക്കാളി ഇനി വാടില്ല, ചീയില്ല! മുറിച്ചത് എങ്ങനെ സൂക്ഷിക്കണം?
ആഹാരം കഴിഞ്ഞ് എത്ര മിനിറ്റിനുള്ളില്‍ മരുന്ന്‌ കഴിക്കണം?
മുടിവളർച്ച വർധിപ്പിക്കാം; ഈ വിത്തുകൾ സഹായിക്കും
സിറ്റിയിൽ നടുറോഡിൽ കടുവ തേടുന്നത് എന്താണ് ?
രാജ്യത്തിന് അഭിമാനനേട്ടം; ഡിആര്‍ഡിഒ എസ്എഫ്ഡിആർ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചു
തേക്കടിയിലെ ജലാശയത്തിലൂടെ നീന്തി പോകുന്ന കാട്ടാന കൂട്ടം
വേണമെങ്കിലും മാമ്പൂ മാവിൻ തടിയിലും പൂക്കും