Anthony Albanese: ബോംബ് ഭീഷണി; ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനെ ഔദ്യോഗിക വസതിയില്‍ നിന്ന് മാറ്റി
Anthony Albanese Evacuated: ബോംബ് ഭീഷണിയെ തുടർന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയെ ഔദ്യോഗിക വസതിയിൽ നിന്ന് മാറ്റി. ഔദ്യോഗിക വസതിയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല.
ബോംബ് ഭീഷണിയെ തുടർന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനെ ഔദ്യോഗിക വസതിയിൽ നിന്ന് മാറ്റി. തുടര്‍ന്ന് ഔദ്യോഗിക വസതിയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. നിലവില്‍ ഭീഷണിയില്ലെന്ന് ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് (എഎഫ്‌പി) പ്രസ്താവനയിൽ അറിയിച്ചു.
ബോംബ് ഭീഷണിയെ തുടര്‍ന്ന് വൈകുന്നേരം ആറു മണിയോടെയാണ് ഔദ്യോഗിക വസതിയായ ‘ദി ലോഡ്ജി’ൽ നിന്ന് അൽബനീസിനെ മാറ്റിയത്. പരിശോധന കഴിഞ്ഞതിന് ശേഷം രാത്രി 9 മണിക്ക് അദ്ദേഹത്തെ തിരികെയെത്തിച്ചു. പൊലീസില്‍ വിശ്വാസമുണ്ടെന്നും, അവരുടെ പ്രവര്‍ത്തനത്തില്‍ നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് എബിസിയോട് പറഞ്ഞു.
ഓസ്‌ട്രേലിയയിൽ രാഷ്ട്രീയക്കാർക്കെതിരായ ഭീഷണികളിൽ വർധനവുണ്ടാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. പാർലമെന്റംഗങ്ങൾക്കെതിരെ ഭീഷണി, ഉപദ്രവം ഉള്‍പ്പെടെയുള്ള നിരവധി സംഭവവികാസങ്ങള്‍ മുന്‍വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് എഎഫ്‌പി സ്ഥിരീകരിച്ചു.
അൽബനീസും മറ്റ് ഫെഡറൽ എംപിമാരും സമീപ മാസങ്ങളിൽ നിരവധി സുരക്ഷാ ഭീഷണികൾ നേരിട്ടിട്ടുണ്ട്. തുടര്‍ന്ന് പൊതുപരിപാടികളിൽ പ്രധാനമന്ത്രിക്ക് കൂടുതൽ സുരക്ഷ ഏർപ്പെടുത്തി. ഭീഷണികൾ കൈകാര്യം ചെയ്യുന്നതിനായി സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ രൂപീകരിക്കുമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ എഎഫ്‌പി കമ്മീഷണർ ക്രിസ്സി ബാരറ്റ് ച്ചിരുന്നു.
രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ, ഓസ്‌ട്രേലിയയിലെ ജൂത സമൂഹം എന്നിവരെ കുറ്റവാളികൾ ലക്ഷ്യമിടുന്നതായി ക്രിസ്സി ബാരറ്റ് ഈ മാസം ആദ്യം സെനറ്റ് കമ്മിറ്റിയോട് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം അവസാനം മുതൽ ഈ ഭീഷണികളുടെ പേരിൽ 20-ലധികം പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ബാരറ്റ് പറഞ്ഞു.