AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Axiom-4 Mission: ആറാം തവണയും മാറ്റി, ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇനിയും വൈകും

Axiom 4 Mission postponed: ആറാം തവണയാണ് ദൗത്യം മാറ്റിവെയ്ക്കുന്നത്. ശുഭാംശു ശുക്ലയും സംഘവും ക്വാറൻ്റീനിൽ തുടരുകയാണ്. കൂടാതെ റോക്കറ്റ് വിക്ഷേപണത്തറയിൽ നിന്ന് മാറ്റിയിട്ടുമില്ല.

Axiom-4 Mission: ആറാം തവണയും മാറ്റി, ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇനിയും വൈകും
Axiom 4 missionImage Credit source: PTI
nithya
Nithya Vinu | Published: 20 Jun 2025 07:21 AM

ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാംശു ശുക്ല ഉൾപ്പെടുന്ന സംഘത്തിന്റെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ISS) യാത്ര നാസ വീണ്ടും മാറ്റിവച്ചു. ജൂൺ 22 ഞായറാഴ്ച നടക്കാനിരുന്ന വിക്ഷേപണമാണ് മാറ്റിയത്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും.

അടുത്ത ദൗത്യം ജൂൺ 25ന് നടത്താനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നാണ് വിവരം. ആറാം തവണയാണ് ദൗത്യം മാറ്റിവെയ്ക്കുന്നത്. ശുഭാംശു ശുക്ലയും സംഘവും ക്വാറൻ്റീനിൽ തുടരുകയാണ്. കൂടാതെ റോക്കറ്റ് വിക്ഷേപണത്തറയിൽ നിന്ന് മാറ്റിയിട്ടുമില്ല.

ഇത് ആറാമത്തെ തവണയാണ് ദൗത്യം മാറ്റിവയ്ക്കുന്നത്. മെയ് 29 ന് വിക്ഷേപിക്കാൻ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും പിന്നീടത് ജൂൺ 8 ലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ജൂൺ 10, ജൂൺ 11, ജൂൺ 19, ജൂൺ 22 തീയതികളിലേക്ക് മാറ്റിയെങ്കിലും കാലതാമസം നേരിടുകയാണ്. ഫാൽക്കൺ 9 റോക്കറ്റിന്റെ തയ്യാറെടുപ്പിലെ കാലതാമസം, മോശം കാലാവസ്ഥ, ദ്രാവക ഓക്സിജൻ ചോർച്ച, ബഹിരാകാശ നിലയത്തിന്റെ സർവീസ് മൊഡ്യൂളിലെ സാങ്കേതിക തകരാർ എന്നിവയുൾപ്പെടെ ഒന്നിലധികം പ്രശ്‌നങ്ങൾ മൂലമാണ് നേരത്തെ യാത്ര മാറ്റിയത്.

ALSO READ: 15 ദിവസത്തിനകം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്; എങ്ങനെ അപേക്ഷിക്കാം

ഇന്ത്യ, ഹംഗറി, പോളണ്ട് എന്നീ രാജ്യങ്ങളുടെ ബഹിരാകാശ തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്നതിനാൽ ആക്സിയം-4 ദൗത്യം ഏറെ പ്രധാനമാണ്. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് വിക്ഷേപണം നടക്കുക .

1984-ൽ രാകേഷ് ശർമ്മയുടെ ബഹിരാകാശ ദൗത്യത്തിന് ശേഷം, ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാകും ശുഭാൻഷു ശുക്ല. നാസയുടെ മുതിർന്ന ആസ്ട്രോനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് മറ്റ് യാത്രക്കാർ. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39 എയിൽ നിന്നാണ് ഫാൽക്കൺ 9 റോക്കറ്റ് കുതിക്കുക. അമേരിക്കൻ സ്വകാര്യ കമ്പനിയായ ആക്സിയം സ്പേസാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്. ഐഎസ്ആർഒയും ആക്സിയവും നാസയും സ്പേസ് എക്സും തമ്മിലുള്ള കരാറുകളുടെ അടിസ്ഥാനത്തിലാണ് യാത്ര.