AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Israel-Iran Conflict: ബാലിസ്റ്റിക് മിസൈലുകളില്‍ കരുത്തനായ ഇറാന്‍; ശക്തരായ കാവല്‍ക്കാരുള്ള ഇസ്രായേല്‍

Israel and Iran's Weapons: ഇസ്രായേലിനെയും ഇറാനെയും വ്യത്യസ്തമാക്കുന്നത് ഇരുവിഭാഗവും ശേഖരിച്ച് വെച്ചിരിക്കുന്ന ആയുധങ്ങള്‍ തന്നെയാണ്. ഇരുവിഭാഗത്തിന്റെയും ആത്മവിശ്വാസവും പ്രതിരോധശേഷിയും കൈവശമുള്ള ആയുധങ്ങള്‍ വെളിപ്പെടുത്തുന്നു.

Israel-Iran Conflict: ബാലിസ്റ്റിക് മിസൈലുകളില്‍ കരുത്തനായ ഇറാന്‍; ശക്തരായ കാവല്‍ക്കാരുള്ള ഇസ്രായേല്‍
ഇസ്രായേലില്‍ നിന്നുള്ള ദൃശ്യം Image Credit source: PTI
shiji-mk
Shiji M K | Published: 20 Jun 2025 07:17 AM

ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം നാള്‍ക്കുനാള്‍ രൂക്ഷമായി കൊണ്ടിരിക്കുകയാണ്. തങ്ങളില്‍ ആരാണ് ശക്തനെന്ന് ലോകം തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഓരോ ദിവസവും ഏറ്റുമുട്ടുന്നത്. ഇരുരാജ്യങ്ങളിലും കനത്ത നാശനഷ്ടം തന്നെയാണ് ആക്രമണം ആരംഭിച്ചത് മുതല്‍ രേഖപ്പെടുത്തുന്നത്.

ഇസ്രായേലിനെയും ഇറാനെയും വ്യത്യസ്തമാക്കുന്നത് ഇരുവിഭാഗവും ശേഖരിച്ച് വെച്ചിരിക്കുന്ന ആയുധങ്ങള്‍ തന്നെയാണ്. ഇരുവിഭാഗത്തിന്റെയും ആത്മവിശ്വാസവും പ്രതിരോധശേഷിയും കൈവശമുള്ള ആയുധങ്ങള്‍ വെളിപ്പെടുത്തുന്നു.

ഇന്ന് രാജ്യങ്ങളുടെ ഏറ്റവും വലിയ കരുത്തില്‍ ഒന്നാണ് മിസൈലുകള്‍. വലിയ തോതില്‍ ആക്രമണം നടത്താന്‍ സാധിക്കുന്ന ഇവ ഓരോ രാജ്യത്തിന്റെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ഇന്ന് ഏറ്റവും കൂടുതല്‍ മിസൈല്‍ ശേഖരമുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇറാന്‍. എന്നാല്‍ പ്രതിരോധശേഷിയില്‍ കേമനാണ് ഇസ്രായേല്‍. ഏത് മിസൈലുകളെയും നിഷ്പ്രഭമാക്കാന്‍ സാധിക്കുന്ന സംവിധാനം ഇസ്രായേലിന്റെ പക്കലുണ്ട്.

ഇറാന്റെ മിസൈലുകള്‍

മിസൈലുകളുടെ കാര്യത്തില്‍ ഇറാന്‍ ഇത്രയേറെ കരുത്തരാണെന്ന് തെളിയിക്കാന്‍ അവര്‍ക്ക് സാധിച്ചത് ഇസ്രായേലിന്റെ ആക്രമണത്തിലൂടെയാണ്. ഇറാന്റെ ആണവ സമ്പുഷ്ടീകരണവും ബാലിസ്റ്റിക് മിസൈല്‍ ശേഖരണവും ഇല്ലാതാക്കുക എന്ന കാരണം പറഞ്ഞാല്‍ ഇസ്രായേല്‍ ഇറാനെതിരെ ആക്രമണം ആരംഭിച്ചത്.

മിസൈലുകളുടെ കാര്യത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറാനെ വ്യത്യസ്തമാക്കുന്നത് അവയിലെ വൈവിധ്യമാണ്. 300-500 കിലോമീറ്റര്‍ വരെ സഞ്ചരിക്കുന്ന ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍, 2000 കിലോമീറ്റര്‍ വരെ സഞ്ചരിക്കുന്ന മധ്യദൂര ബാലിസ്റ്റിക് മിസൈലുകള്‍, ചലിക്കുന്ന പ്രതലത്തില്‍ നിന്ന് പോലും വിക്ഷേപിക്കാന്‍ സാധിക്കുന്ന സോളിഡ് ഫ്യുവല്‍ മിസൈല്‍, ഏത് പ്രതിസന്ധിയിലും ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരാന്‍ സാധിക്കുന്ന ക്രൂസ് മിസൈല്‍, ശബ്ദത്തേക്കാള്‍ വേഗതയില്‍ പോകുന്ന ഫത്തഹ് 1 പോലുള്ള ഹൈപ്പര്‍ സോണിക് മിസൈലുകള്‍ തുടങ്ങിയവ ഇറാന്റെ മാത്രം പ്രത്യേകതയാണ്.

പ്രതിരോധത്തില്‍ ഇസ്രായേല്‍

ഇറാന്റെ ആക്രമണങ്ങള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഇസ്രായേലിനെ സഹായിക്കുന്നത് അവരുടെ പ്രതിരോധ സംവിധാനങ്ങളാണ്. 4-70 കിലോമീറ്റര്‍ വരെ ദൂരപരിധിയും 10 കിലോമീറ്റര്‍ വരെ ഉയരപരിധിയുമുള്ള അയേണ്‍ ഡോം ആണതില്‍ പ്രധാനി.

Also Read: Israel-Iran Conflicts: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; യുഎസ് ഇടപെടണോ എന്ന കാര്യം രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനിക്കും: വൈറ്റ് ഹൗസ്

ആരോ 2- 50 കിലോമീറ്റര്‍ ഉയരപരിധി, 100 കിലോമീറ്റര്‍ കിലോമീറ്റര്‍ ദൂരപരിധി, ആരോ 3- 400 കിലോമീറ്റര്‍ ദൂരപരിധി, 100 കിലോമീറ്റര്‍ ഉയരപരിധി, ഡേവിഡ് സ്ലിങ്- മധ്യ ദീര്‍ഘദൂര മിസൈലുകള്‍ക്കെതിരെ ഉപയോഗിക്കുന്ന സ്ലിങ്ങിന്റെ ദൂരപരിധി 300 കിലോമീറ്ററാണ്. താഡ്- യുഎസ് ഇസ്രായേലിന് നല്‍കിയ പ്രതിരോധ സംവിധാനമാണ് താഡ്. 200 കിലോമീറ്ററാണ് ദൂരപരിധി.