AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Voter ID: 15 ദിവസത്തിനകം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്; എങ്ങനെ അപേക്ഷിക്കാം

Voter ID Within 15 Days: ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ മുഖേന തിരിച്ചറിയല്‍ കാര്‍ഡുകള്‍ തയാറാക്കുന്ന ഘട്ടം മുതല്‍ തപാല്‍ വകുപ്പ് വോട്ടര്‍ക്ക് കാര്‍ഡ് കൈമാറുന്നത് വരെയുള്ള ഓരോ ഘട്ടത്തിന്റെയും വിവരങ്ങള്‍ ജനങ്ങള്‍ക്ക് തത്സമയം ട്രാക്ക് ചെയ്യാനുമുള്ള സൗകര്യമുണ്ടായിരിക്കും.

Voter ID: 15 ദിവസത്തിനകം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്; എങ്ങനെ അപേക്ഷിക്കാം
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 20 Jun 2025 | 06:42 AM

ന്യൂഡല്‍ഹി: ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ പതിനഞ്ച് ദിവസത്തിനകം വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുകയോ, അല്ലെങ്കില്‍ എന്തെങ്കിലും തിരുത്തലുകള്‍ നടത്തുകയോ ചെയ്താന്‍ 15 ദിവസത്തിനുള്ളില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭിക്കും.

ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ മുഖേന തിരിച്ചറിയല്‍ കാര്‍ഡുകള്‍ തയാറാക്കുന്ന ഘട്ടം മുതല്‍ തപാല്‍ വകുപ്പ് വോട്ടര്‍ക്ക് കാര്‍ഡ് കൈമാറുന്നത് വരെയുള്ള ഓരോ ഘട്ടത്തിന്റെയും വിവരങ്ങള്‍ ജനങ്ങള്‍ക്ക് തത്സമയം ട്രാക്ക് ചെയ്യാനുമുള്ള സൗകര്യമുണ്ടായിരിക്കും.

ഓരോ ഘട്ടത്തിലും വോട്ടര്‍ക്ക് എസ്എംഎസ് വഴി അറിയിപ്പുകള്‍ വന്നുകൊണ്ടിരിക്കും. ഈ സേവനത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇസിഐ നെറ്റ് പ്ലാറ്റ്‌ഫോമില്‍ ഐടി മൊഡ്യൂള്‍ നടപ്പാക്കി.

‘ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ എപിഐസി ജനറേറ്റ് ചെയ്യുന്നത് മുതല്‍ തപാല്‍ വകുപ്പ് വഴി വോട്ടര്‍ക്ക് എപിഐസി കൈമാറുന്നത് വരെയുള്ള ഓരോ ഘട്ടത്തിന്റെയും തത്സമയ ട്രാക്കിങ് പുതിയ സംവിധാനത്തില്‍ ഉറപ്പാക്കും,’ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പ്രസ്താവനയിലൂടെ പറഞ്ഞു.

Also Read: Amit Shah: ‘ഇംഗ്ലീഷ് സംസാരിക്കുന്നവർ നാണിക്കുന്ന കാലം വിദൂരമല്ല’; വിവാദ പരാമർശവുമായി അമിത് ഷാ

വോട്ടര്‍ ഐഡിയ്ക്കായി എങ്ങനെ അപേക്ഷിക്കാം?

 

  1. https://voters.eci.gov.in/ എന്ന വെബ്‌സൈറ്റില്‍ നാഷണല്‍ വോട്ടേഴ്‌സ് സര്‍വീസസ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.
  2. നിങ്ങളുടെ മൊബൈല്‍ നമ്പറും ഇമെയിലും ഉപയോഗിച്ച് സൈപ്പ് ചെയ്ത് കാപ്ച നല്‍കാം.
    പേര് ഉപയോഗിച്ച് അക്കൗണ്ട് സൃഷ്ടിക്കാം.
  3. പാസ്വേഡ് നല്‍കി സ്ഥിരീകരിച്ചതിന് ശേഷം ഒടിപി അഭ്യര്‍ത്ഥന നടത്താം.
  4. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒടിപി വരും. ഇത് ശരിയായി നല്‍കി തുടരാം.
  5. വിശദാംശങ്ങള്‍ നല്‍കി അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുക. തുടര്‍ന്ന് കാപ്ചയും മറ്റൊരു ഒടിപിയും നല്‍കണം.
  6. പുതിയ വോട്ടര്‍ രജിസ്‌ട്രേഷനായി ഫോം 6 പൂരിപ്പിക്കുക. വ്യക്തിഗത, ബന്ധു, കോണ്‍ടാക്ട്, വിലാസം എന്നിവ നല്‍കണം.
  7. ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക.
  8. പിശകുകള്‍ ഉണ്ടെങ്കില്‍ അവ തിരുത്തി സമര്‍പ്പിക്കാം.