Baba Vanga: ‘അന്യഗ്രഹജീവി ഭൂമിയിലെത്തും, ടെലിപതി യാഥാർത്ഥ്യമാകും; 2025-ൽ എന്തൊക്കെ സംഭവിക്കും; ബാബ വംഗയുടെ പ്രവചനങ്ങൾ

Baba Vanga's 2025 Predictions: അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തും, യൂറോപ്പ് തകരും, മൂന്നാം ലോക മഹായുദ്ധ ആസന്നം, എന്നീങ്ങനെയാണ് ബാബാ വാംഗയുടെ 2025 പ്രവചനങ്ങൾ

Baba Vanga: അന്യഗ്രഹജീവി ഭൂമിയിലെത്തും, ടെലിപതി യാഥാർത്ഥ്യമാകും; 2025-ൽ എന്തൊക്കെ സംഭവിക്കും; ബാബ വംഗയുടെ പ്രവചനങ്ങൾ

ബാബാ വാംഗ (image credits:social media)

Published: 

14 Dec 2024 | 08:44 PM

എല്ലാ വർഷവും ബാബാ വംഗയുടെ പ്രവചനങ്ങൾ ശ്രദ്ധയാകർഷിക്കാറുണ്ട്. ഇതിൽ പലതും യാഥാർത്ഥ്യമായിട്ടുമുണ്ട്. മരണശേഷവും വം​ഗ പ്രവചിച്ചതാണെന്ന് പറയപ്പെടുന്ന കാര്യങ്ങൾ വലിയ രീതിയിലാണ് ചർച്ചയാകുന്നത്. 9/11 ആക്രമണങ്ങളും ഡയാന രാജകുമാരിയുടെ ദാരുണമായ മരണവും പോലുള്ള സുപ്രധാന ചരിത്ര സംഭവങ്ങൾ വം​ഗം പ്രവചിച്ചതായാണ് പറയപ്പെടുന്നത്. ഇത്തവണയും ബാബാ വാംഗയുടെ പ്രവചനങ്ങൾ എത്തി. അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തും, ടെലിപതി യാഥാർത്ഥ്യമാകും, യൂറോപ്പ് തകരും, മൂന്നാം ലോക മഹായുദ്ധ ആസന്നം, വരാനിരിക്കുന്നത് മഹാദുരന്തങ്ങള്‍ എന്നീങ്ങനെയാണ് 2025-ലെ വാം​ഗയുടെ പ്രവചനങ്ങൾ.

1911-ലാണ് വാം​ഗയുടെ ജനനം. വാൻഗെലിയ പാണ്ഡേവ ദിമിത്രോവ എന്നാണ് ബാബ വംഗയുടെ യഥാർഥ പേര്. 12 –ാം വയസ്സിൽ കാഴ്ച നഷ്ടപ്പെട്ടതിനെ തുടർന്ന് തനിക്ക് ഭാവിയിലേക്കുള്ള കാര്യങ്ങൾ കാണാൻ സാധിച്ചിരുന്നതായി ബാബ വംഗ അവകാശപ്പെട്ടിരുന്നു.  ഇതിനു പിന്നാലെ വർഷങ്ങളായി, അ​ദ്ദേഹത്തിന്റെ പ്രവചനങ്ങൾ ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിക്കുകയും കൗതുകപ്പെടുത്തുകയും ചെയ്തു. ഇപ്പോഴിതാ 2025 നെക്കുറിച്ച് ബാബ വംഗ നടത്തിയ പ്രവചനങ്ങളാണ് ആളുകൾക്കിടയിൽ ചർ‌ച്ചയായിരിക്കുന്നത്. ബാബ വംഗയുടെ 2025നെക്കുറിച്ചുള്ള പ്രവചനങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

Also Read: സിറിയയുടെ വീഴ്ച കിഴക്കും പടിഞ്ഞാറും തമ്മിലുള്ള മൂന്നാം ലോകമഹായുദ്ധത്തിലേക്കോ? ബാബ വാംഗയുടെ ആ പ്രവചനം ശ്രദ്ധേയമാകുന്നു

യൂറോപ്പിന്റെ തകർച്ച

2025-ൽ സംഭവിക്കുമെന്ന് വം​ഗ പറയുന്ന ഒന്നാണ് യൂറോപ്പിന്റെ തകർച്ച. യൂറോപ്പ് ഗുരുതരമായ ആഭ്യന്തര സംഘട്ടനങ്ങൾ നേരിടേണ്ടിവരുമെന്നും ഇത് നാശത്തിനു കാരണമാകുമെന്നും ജനസംഖ്യ കുറയുന്നതിനും ഇടയാക്കുമെന്നും വാം​ഗ പറയുന്നു. ആഭ്യന്തര കലഹങ്ങളെക്കുറിച്ചും ഭൂഖണ്ഡത്തിൽ അതിൻ്റെ ശാശ്വതമായ പ്രത്യാഘാതങ്ങളെക്കുറിച്ചും സംവാദങ്ങളും ആശങ്കകളും ഈ പ്രവചനം ഉയർത്തുന്നുണ്ട്.

അന്യഗ്രഹജീവി ഭൂമിയിലെത്തും

2025-ൽ വാം​ഗ പ്രവചിച്ച മറ്റൊരു കാര്യമാണ് അന്യഗ്രഹജീവി ഭൂമിയിലെത്തുന്നത്. ഇതോടെ മനുഷ്യർ മറ്റ് ലോകങ്ങളിൽ നിന്നുള്ള ജീവികളുമായി സമ്പർക്കം പുലർത്തുന്നതിനോ അന്യഗ്രഹ ജീവിയുമായി ബന്ധപ്പെട്ട സംഭവങ്ങൾ അനുഭവിക്കുന്നതിനോ ഉള്ള സാധ്യതയെക്കുറിച്ചും വം​ഗ പ്രവചിച്ചു. അത്തരം കണ്ടുമുട്ടലുകൾ, മനുഷ്യരാശിക്ക് ഉണ്ടാക്കാൻ പോകുന്ന പ്രത്യാ​ഘാതങ്ങൾ വളരെ വലുതാണെന്നും പ്രവചനത്തിൽ പറയുന്നുണ്ട്, പ്രപഞ്ചത്തെയും അതിനുള്ളിലെ നമ്മുടെ സ്ഥാനത്തെയും കുറിച്ചുള്ള നമ്മുടെ ധാരണയെ മാറ്റിമറിക്കാൻ സാധ്യതയുണ്ട്.

ടെലിപതി യാഥാർത്ഥ്യമാകും

2025-ഓടെ ടെലിപതി യാഥാർത്ഥ്യമാകുമെന്ന പ്രവചനവും വാം​ഗ നടത്തിയിട്ടുണ്ട്, ബാബ വംഗയുടെ ദീർഘവീക്ഷണം മനുഷ്യൻ്റെ കഴിവുകളുടെയും ഇടപെടലുകളുടെയും മേഖലയിലേക്ക് വ്യാപിച്ചു.

വൈദ്യശാസ്ത്രത്തിലെ വിപ്ലവകരമായ മുന്നേറ്റങ്ങൾ

2025-ഓടെ ആരോഗ്യപരിപാലന രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റങ്ങൾ ബാബ വംഗ പ്രവചിക്കുന്നു. അവരുടെ പ്രവചനങ്ങളിൽ ലാബ് സൃഷ്ടിച്ച അവയവങ്ങളുടെ ക്യാൻസർ പോലുള്ള മാരക രോഗങ്ങൾക്കുള്ള നൂതന ചികിത്സകളും ഉൾപ്പെടുന്നു, ഇത് ദശലക്ഷക്കണക്കിന് ആളുകളുടെ ക്ഷേമം മെച്ചപ്പെടുത്തുമെന്നാണ് പ്രവചനം.

Loading...
Unable to load recommendations.
Follow Us
Related Stories
നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’
അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
യുക്രൈനിലേക്ക് യൂറോപ്യൻ സൈന്യത്തെ അയച്ചാൽ റഷ്യക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും: മുന്നറിയിപ്പുമായി പുടിൻ
2027-ൽ പ്രവാസികളെ കാത്തിരിക്കുന്നത് നീണ്ട അവധികൾ; യു.എ.ഇയിലെ പൊതു അവധി ദിനങ്ങൾ അറിയൂ!
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ