ഹിന്ദുവായ പൊലീസ് ഓഫീസറെ ചുട്ടുകളഞ്ഞെന്ന് അഭിമാനത്തോടെ പറയുന്ന ബംഗ്ലാദേശി യുവാവ്! ഞെട്ടിക്കുന്ന വീഡിയോ പ്രചരിക്കുന്നു
ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളുടെ സുരക്ഷയെ ചൊല്ലിയുള്ള ആശങ്കകള്‍ ശക്തമാകുന്നതിനിടെ 2024-ലേതെന്ന് കരുതുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ അടങ്ങിയ ഒരു വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു

Bangladesh Student Leader
ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളുടെ സുരക്ഷയെ ചൊല്ലിയുള്ള ആശങ്കകള്‍ ശക്തമാകുന്നതിനിടെ 2024-ലേതെന്ന് കരുതുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ അടങ്ങിയ ഒരു വീഡിയോ ദൃശ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഹിന്ദുവായ ഒരു പൊലീസ് ഓഫീസറെ ചുട്ടുകളഞ്ഞെന്ന് ഒരു ബംഗ്ലാദേശി യുവാവ് മറ്റു പൊലീസുകാരോട് പറയുന്നതാണ് വീഡിയോയില്‍. പൊലീസുകാരെ യുവാവും സംഘവും പരസ്യമായി ഭീഷണിപ്പെടുന്നത് വീഡിയോയില്‍ കാണാം.
ബംഗ്ലാദേശിലെ മാധ്യമപ്രവര്‍ത്തകനായ സാഹിദുല്‍ ഹസന്‍ ഖോകോണ്‍ എക്‌സില്‍ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഹബിഗഞ്ച് ജില്ലയിൽ നിന്നുള്ള ഒരു വിദ്യാർത്ഥി കോർഡിനേറ്ററാണ് വീഡിയോയിലെ വിദ്യാര്‍ത്ഥിയെന്ന് സാഹിദുല്‍ ഹസന്‍ ഖോകോണ്‍ പറയുന്നു. പൊലീസ് സ്റ്റേഷന്‍ കത്തിച്ചുകളയുമെന്ന് പറഞ്ഞ് അയാള്‍ ഓഫീസര്‍ ഇന്‍ ചാര്‍ജിനെ പരസ്യമായി ഭീഷണിപ്പെടുത്തിയെന്നും സാഹിദുല്‍ ഹസന്‍ ഖോകോണ്‍ പറഞ്ഞു.
“ജൂലൈ മൂവ്‌മെന്റില്‍ അവർ ബനിയാചോങ്ങ് പോലീസ് സ്റ്റേഷന് തീയിട്ടിരുന്നുവെന്ന് അയാള്‍ വീമ്പിളക്കുന്നു. ഹിന്ദു ഉദ്യോഗസ്ഥനായ എസ്ഐ സന്തോഷിനെ ചുട്ടുകളഞ്ഞെന്ന് അയാള്‍ ഭയമോ, പശ്ചാത്താപമോ ഇല്ലാതെ പറയുന്നു. അതാണ് ഏറ്റവും ഭയപ്പെടുത്തുന്നത്. ഒരു പൊലീസ് സ്റ്റേഷൻ കത്തിക്കുകയും ഒരു പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിയായ ഒരാൾ ഒരു പൊലീസ് സ്റ്റേഷനുള്ളിൽ ഇരുന്ന് പോലീസിനെ തന്നെ ഭീഷണിപ്പെടുത്തുന്നു. നിയമം എവിടെ? ഭീഷണിപ്പെടുത്തുന്നതാണോ പവര്‍? ഇതാണോ പുതിയ ബംഗ്ലാദേശ്? കുറ്റവാളികൾ ഭയമില്ലാതെ അഭിമാനത്തോടെ കുറ്റകൃത്യങ്ങൾ ഏറ്റുപറയുകയും, രാജ്യം നിശബ്ദമായി നോക്കി നില്‍ക്കുകയും ചെയ്യുന്നു. ഇതാണ് യൂനുസ് രാജയുടെ ബംഗ്ലാദേശ്,” സാഹിദുല്‍ ഹസന്‍ ഖോകോണ്‍ എക്‌സില്‍ കുറിച്ചു.
2024 ഓഗസ്റ്റ് 5നാണ് ഹബിഗഞ്ച് ജില്ലയിലെ ബനിയാചോങ് പോലീസ് സ്റ്റേഷനിലെ എസ്‌ഐ സന്തോഷ് ഭാബു കൊല്ലപ്പെട്ടത്. അന്നത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവയ്ക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ഒരു സംഘം ബനിയാചോങ് സ്‌റ്റേഷന്‍ ആക്രമിച്ചിരുന്നുവെന്ന് ബംഗ്ലാദേശ് പത്രമായ ദേശ് രൂപന്തറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
തുടര്‍ന്ന് അക്രമികളെ പിന്തിരിപ്പിക്കാനും, സ്വന്തം ജീവന്‍ രക്ഷിക്കാനും സന്തോഷ് ഭാബുവും മറ്റ് പൊലീസുകാരും വെടിയുതിര്‍ത്തു. മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കുറച്ചുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാൾ പിന്നീട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.
അന്നു രാത്രി, പുലർച്ചെ ഒരു മണിയോടെ, അക്രമികള്‍ തിരിച്ചെത്തി പൊലീസ് സ്റ്റേഷന്‍ വളഞ്ഞു. സൈനികര്‍ സ്ഥലത്തെത്തിയപ്പോള്‍ സന്തോഷ് ഭാബുവിനെ കിട്ടിയാല്‍ മറ്റ് പൊലീസുകാരെ പോകാന്‍ അനുവദിക്കാമെന്ന് അക്രമികള്‍ സമ്മതിച്ചതായി പറയപ്പെടുന്നു. പുലര്‍ച്ചെ 2.15 ഓടെയാണ് സന്തോഷ് ഭാബു കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് മൃതദേഹം റോഡില്‍ ഉപേക്ഷിച്ചു.
The boy is a student coordinator from Habiganj district.
He is openly threatening the Officer-in-Charge of a police station, saying he will burn the station down.
He even boasts that during the July movement they had already set the Baniachong police station on fire.
He goes even… pic.twitter.com/CNzirf99Vg— Sahidul Hasan Khokon (@SahidulKhokonbd) January 2, 2026
നിരാകരണം
ഈ വീഡിയോയുടെ ആധികാരികത, ഇതില്‍ പറയുന്ന യുവാവിന്റെ ഐഡന്റിറ്റി, വീഡിയോയിലെ അവകാശവാദങ്ങള്‍ ടിവി9 മലയാളം സ്വതന്ത്രമായി പരിശോധിക്കുകയോ, സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.