AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Donald Trump: കോടതി വിധിക്ക് പുല്ലുവില? സുപ്രീം കോടതിയെ പരിഹസിച്ച് ട്രംപ്; ഇറക്കുമതി തീരുവ 15 ശതമാനം കൂട്ടി

Donald Trump Tariffs Hikes: ട്രംപ് അധികാരത്തിലേറിയ ശേഷം പ്രഖ്യാപിച്ച പ്രധാനപ്പെട്ട സാമ്പത്തിക പരിഷ്‌കാരങ്ങളിലൊന്നാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം തടഞ്ഞത്. അധികാരം ഉപയോഗിച്ച് ഏകപക്ഷീയമായി തീരുവകൾ ഏർപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നാണ് കോടതിയുടെ നിരീക്ഷണം.

Donald Trump: കോടതി വിധിക്ക് പുല്ലുവില? സുപ്രീം കോടതിയെ പരിഹസിച്ച് ട്രംപ്; ഇറക്കുമതി തീരുവ 15 ശതമാനം കൂട്ടി
Donald TrumpImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 22 Feb 2026 | 06:26 AM

വാഷിങ്ടൺ: അമേരിക്കൻ സുപ്രീം കോടതിയിൽ നിന്നേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ, ലോകരാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട് വീണ്ടും ഡൊണാൾഡ് ട്രംപിൻ്റെ (Donald Trump) താരിഫ് വർദ്ധന (Tariffs Hikes). ആഗോള ഇറക്കുമതിത്തീരുവ (Import Duty) കുത്തനെ വർദ്ധിപ്പിച്ചു. നിലവിലുള്ള 10 ശതമാനം താരിഫ് 15 ശതമാനമായാണ് പ്രസിഡന്റ് ട്രംപ് ഉയർത്തിയത്. കോടതി വിധിയോടുള്ള പരസ്യമായ അവഹേളനവും വെല്ലുവിളിയുമാണ് ഈ നീക്കത്തിലൂടെ ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.

ALSO READ: ആണവകരാറിന് 15 ദിവസത്തെ സമയം നല്‍കി ട്രംപ്; നാവിക അഭ്യാസം നടത്തി ഞെട്ടിച്ച് ഇറാന്‍

ട്രംപ് അധികാരത്തിലേറിയ ശേഷം പ്രഖ്യാപിച്ച പ്രധാനപ്പെട്ട സാമ്പത്തിക പരിഷ്‌കാരങ്ങളിലൊന്നാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം തടഞ്ഞത്. അധികാരം ഉപയോഗിച്ച് ഏകപക്ഷീയമായി തീരുവകൾ ഏർപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നാണ് കോടതിയുടെ നിരീക്ഷണം. എന്നാൽ വിധി വന്ന് ഒരു ദിവസം പിന്നിടുമ്പോഴാണ് പുതിയ പ്രഖ്യാപനവുമായി ട്രംപ് രം​ഗത്തെത്തിയത്. താരിഫ് കുറയ്ക്കുന്നതിന് പകരം അഞ്ച് ശതമാനം കൂടി വർദ്ധിപ്പിച്ചിരിക്കുകയാണ്.

ട്രംപിന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപനം ആഗോള വിപണിയിൽ വലിയ ചലനങ്ങളുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദ​ഗ്ധരടക്കം വിലയിരുത്തുന്നത്. വരും മാസങ്ങളിൽ കൂടുതൽ കടുത്ത നികുതി നടപടികൾ പ്രഖ്യാപിക്കുമെന്നാണ് ട്രംപ് ഭരണകൂടം അറിയിച്ചിരിക്കുന്നത്. നിലവിൽ തീരുവ വർദ്ധിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ അമേരിക്കയിലേക്കുള്ള ഇറക്കുമതി സാധനങ്ങൾക്ക് വില കൂടും. കോടതി വിധിയെ മറികടന്നുള്ള ട്രംപിൻ്റെ ഈ നീക്കം അമേരിക്കയിൽ പുതിയൊരു ഭരണഘടനാ പ്രതിസന്ധിക്ക് വഴിവെച്ചേക്കാം.