Canada Election Results 2025: ട്രംപിന്റെ ഭീഷണി ഗുണം ചെയ്തു; കനേഡിയന്‍ തെരഞ്ഞെടുപ്പില്‍ മാര്‍ക്ക് കാര്‍ണിയുടെ ലിബറല്‍ പാര്‍ട്ടിക്ക് വിജയം

Mark Carney's Liberal Party Wins In Canada Election: കുറച്ച് നാളുകള്‍ക്ക് മുമ്പ് ലിബറല്‍ പാര്‍ട്ടിക്ക് ജനപിന്തുണ കുറയുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതേസമയത്താണ് ഡൊണാള്‍ഡ് ട്രംപ് കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ ആക്രമിക്കാന്‍ ആരംഭിച്ചതും. കാനഡ അമേരിക്കയുടെ 51മാത് സംസ്ഥാനമാക്കണമെന്ന് ട്രംപ് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

Canada Election Results 2025: ട്രംപിന്റെ ഭീഷണി ഗുണം ചെയ്തു; കനേഡിയന്‍ തെരഞ്ഞെടുപ്പില്‍ മാര്‍ക്ക് കാര്‍ണിയുടെ ലിബറല്‍ പാര്‍ട്ടിക്ക് വിജയം

മാര്‍ക് കാര്‍ണി

Updated On: 

29 Apr 2025 12:40 PM

ഒട്ടാവ: കാനഡയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയുടെ ലിബറല്‍ പാര്‍ട്ടിക്ക് വിജയം. ലിബറല്‍ പാര്‍ട്ടി നാലാം തവണയാണ് തുടര്‍ച്ചയായി അധികാരത്തിലേക്ക് എത്തുന്നത്. കാനഡ പിടിച്ചെടുക്കുമെന്നും വ്യാപാരയുദ്ധം ആരംഭിക്കുമെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണികള്‍ക്കിടയിലാണ് ലിബറല്‍ പാര്‍ട്ടിയുടെ വിജയം.

കുറച്ച് നാളുകള്‍ക്ക് മുമ്പ് ലിബറല്‍ പാര്‍ട്ടിക്ക് ജനപിന്തുണ കുറയുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതേസമയത്താണ് ഡൊണാള്‍ഡ് ട്രംപ് കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ ആക്രമിക്കാന്‍ ആരംഭിച്ചതും. കാനഡ അമേരിക്കയുടെ 51മാത് സംസ്ഥാനമാക്കണമെന്ന് ട്രംപ് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ട്രംപിന്റെ നീക്കം കനേഡിയന്‍ പൗരന്മാരെ രോഷാകുലരാക്കി എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലിബറല്‍ പാര്‍ട്ടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ട്രംപിന്റെ നീക്കം കാര്‍ണിയെ വീണ്ടും അധികാരത്തിലേക്കെത്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയായിരുന്നു. ട്രംപിന്റെ ഭീഷണിയില്‍ ജനപിന്തുണ ആവശ്യമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു മാര്‍ക് കാര്‍ണി പ്രചാരണം നടത്തിയിരുന്നത്.

ലിബറല്‍ പാര്‍ട്ടി തകര്‍ന്നടിയുമെന്നും കണ്‍സര്‍വേറ്റീവുകള്‍ അധികാരത്തിലെത്തുമെന്നുമായിരുന്നു നേരത്തെ വന്നിരുന്ന പ്രവചനങ്ങള്‍. എന്നാല്‍ കാനഡയ്ക്ക് നേരെയുള്ള ട്രംപിന്റെ ഭീഷണിയും തീരുവ ചുമത്തലും പ്രവചനങ്ങള്‍ തന്നെ മാറ്റിമറിച്ചു.

ഐക്യത്തിനും ദുര്‍ബലതയ്ക്കുമിടയുള്ള തെരഞ്ഞെടുപ്പെന്നാണ് കാര്‍ണി വോട്ടെടുപ്പിനെ വിശേഷിപ്പിച്ചത്. ഒരു ദശാബ്ദത്തോളം നീണ്ട ലിബറല്‍ പാര്‍ട്ടി ഭരണം അവസാനിപ്പിക്കുന്നതിനായാണ് കണ്‍സെര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയറി മാര്‍സെല്‍ പോയ്‌ലിവ്രെ വോട്ട് തേടിയത്.

Also Read: Ukraine Ceasefire: യുക്രെയ്‌നില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് പുടിന്‍; മെയ് 8 മുതല്‍ മൂന്ന് ദിവസം യുദ്ധമില്ല

ജസ്റ്റിന്‍ ട്രൂഡോയുടെ രാജിക്ക് പിന്നാലെ നടന്ന അഭിപ്രായ സര്‍വേകളില്‍ കണ്‍സെര്‍വേറ്റീവ് പാര്‍ട്ടിക്ക് 74 ശതമാനം ജനപ്രീതിയായിരുന്നു ലഭിച്ചത്. ലിബറല്‍ പാര്‍ട്ടിക്കാകട്ടെ 20 ശതമാനവും. ആകെ 343 പാര്‍ലമെന്ററി സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. ഇതില്‍ 172 സീറ്റുകള്‍ നേടുന്നവര്‍ക്കാണ് ഭരണം.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും