AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ഒമാനിൽ വെള്ളിയാഴ്ച വരെ മഴക്കും ഇടിമിന്നലിനും സാധ്യത

വടക്കൻ ബാത്തിനായിൽ സ്ഥിചെയ്യുന്നതും യുഎഇ അതിർത്തിയോടു ചേർന്നുള്ളതുമായഷിനാസിലെ നിരവധി വീടുകളിൽ കുടുങ്ങിയ 46 പേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) രക്ഷപ്പെടുത്തിയാതായി പറയപ്പെടുന്നു.

ഒമാനിൽ വെള്ളിയാഴ്ച വരെ മഴക്കും ഇടിമിന്നലിനും സാധ്യത
Aswathy Balachandran
Aswathy Balachandran | Published: 17 Apr 2024 | 04:43 PM

മസ്കറ്റ്: ഒമാനിലെ ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ വെള്ളിയാഴ്ച വരെ മഴക്കും ഇടിമിന്നലിനും സാധ്യത. ദോഫാർ ഗവർണറേറ്റിലും അൽ വുസ്ത ഗവർണറേറ്റിന്‍റെ തീരപ്രദേശങ്ങളിലും ഇന്ന് മുതൽ ( ബുധൻ,) വെള്ളിയാഴ്ച വരെ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അൽ-ബുറൈമിയിൽ നിന്ന് സോഹാറിലേക്കുള്ള വാദി അൽ ജിസി റോഡും, അൽ ജബൽ അൽ അഖ്ദർ റോഡും സുരക്ഷാ കണക്കിലെടുത്ത് അടച്ചിട്ടതായി അറിയിപ്പിൽ പറയുന്നു. അതേസമയം ഒമാനിൽ പെയ്ത കനത്ത മഴയെ തുടർന്ന് വിവിധ ഗവർണറേറ്റുകളിൽ ഇതുവരെ പ്രവർത്തനക്ഷമമാക്കിയ 18 ദുരിതാശ്വാസ, അഭയകേന്ദ്രങ്ങളിൽ 1,333 പേരെ പ്രവേശിപ്പിച്ചതായി നാഷണൽ സെന്‍റര്‍ ഫോർ എമർജൻസി മാനേജ്‌മെന്‍റ് അറിയിച്ചു.കാലാവസ്ഥാ വ്യതിയാനം ബാധിച്ച ഗവർണറേറ്റുകളിൽ വൈദ്യുതി മുടക്കം നേരിടുന്നതായും ഔദ്യോഗിക സ്ഥിരീകരണമുണ്ട്. എന്നാൽ വൈദ്യുതി വേഗത്തിൽ പുനഃസ്ഥാപിക്കാനുള്ള നടപടിക്രമണങ്ങൾ പുരോഗമിച്ചു വരുന്നതായും നാഷണൽ സെൻറർ ഫോർ എമർജൻസിയുടെ പ്രസ്താവനയിൽ പറയുന്നു. വടക്കൻ ബാത്തിനായിൽ സ്ഥിചെയ്യുന്നതും യുഎഇ അതിർത്തിയോടു ചേർന്നുള്ളതുമായഷിനാസിലെ നിരവധി വീടുകളിൽ കുടുങ്ങിയ 46 പേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) രക്ഷപ്പെടുത്തിയാതായി പറയപ്പെടുന്നു. ഗവർണറേറ്റിലെ ദേശീയ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മെൻ്റിന്‍റെ(എൻസി.ഇ.എം) ഏകോപനത്തിൽ രക്ഷപ്പെടുത്തിയവരെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി സിവിൽ ഡിഫൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.