China Fuel: യുഎഇയും യുഎസും ഞെട്ടി; 24 രൂപയ്ക്ക് കടല്‍വെള്ളത്തില്‍ നിന്നും ഇന്ധനമുണ്ടാക്കി ചൈന

China Seawater Fuel Technology: ജലക്ഷാമവും വര്‍ധിച്ചുവരുന്ന ഇന്ധനച്ചെലവും കാരണം വലയുന്ന രാജ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന മാര്‍ഗമായാണ് ചൈന ഈ പദ്ധതി മുന്നോട്ടുവെക്കുന്നത്. സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് അനുസരിച്ച്, ലോകത്തില്‍ നിന്ന് തന്നെ ആദ്യമായാണ് ഇങ്ങനെയൊരു നീക്കം നടക്കുന്നത്.

China Fuel: യുഎഇയും യുഎസും ഞെട്ടി; 24 രൂപയ്ക്ക് കടല്‍വെള്ളത്തില്‍ നിന്നും ഇന്ധനമുണ്ടാക്കി ചൈന

പ്രതീകാത്മക ചിത്രം

Updated On: 

11 Dec 2025 08:12 AM

ബീജിങ്: ആഗോള ഊര്‍ജ മേഖലയില്‍ കോളിളക്കം സൃഷ്ടിച്ച് ചൈന. വെറും 24 രൂപയ്ക്ക് കടല്‍വെള്ളത്തിന് നിന്ന് ശുദ്ധ ഇന്ധനം നിര്‍മ്മിച്ച് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് അവര്‍. ഷാന്‍ഡോങ്ങിലെ റിസാവോ നഗരത്തിലാണ് കല്‍വെള്ളത്തില്‍ നിന്ന് ഇന്ധനവും ശുദ്ധജലവും കണ്ടെത്തുന്ന കേന്ദ്രം ചൈന സജ്ജീകരിച്ചത്. കടല്‍വെള്ളത്തില്‍ നിന്ന് അള്‍ട്രാ പ്യുവര്‍ കുടിവെള്ളവും ശുദ്ധമായ ഇന്ധനവും കണ്ടെത്തിയ ചൈനയെ ലോകരാജ്യങ്ങള്‍ ഒന്നടങ്കം അമ്പരപ്പോടെയാണ് നോക്കുന്നത്.

ജലക്ഷാമവും വര്‍ധിച്ചുവരുന്ന ഇന്ധനച്ചെലവും കാരണം വലയുന്ന രാജ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന മാര്‍ഗമായാണ് ചൈന ഈ പദ്ധതി മുന്നോട്ടുവെക്കുന്നത്. സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് അനുസരിച്ച്, ലോകത്തില്‍ നിന്ന് തന്നെ ആദ്യമായാണ് ഇങ്ങനെയൊരു നീക്കം നടക്കുന്നത്.

കടല്‍വെള്ളവും, രാജ്യത്തെ സ്റ്റീല്‍ പെട്രോകെമിക്കല്‍ പ്ലാന്റുകളില്‍ നിന്ന് പുറത്തുവിടുന്ന മാലിന്യ താപവും ഉപയോഗിച്ചാണ് വെള്ളവും ഇന്ധനവും വേര്‍തിരിച്ചെടുക്കുന്നത്. ഓരോ വര്‍ഷവും 800 ടണ്‍ കടല്‍വെള്ളം ഉപയോഗിച്ച് 450 ക്യുബിക് മീറ്റര്‍ അള്‍ട്രാ പ്യുവര്‍ ജലം ഉത്പാദിപ്പിക്കാനാണ് ചൈനയുടെ ലക്ഷ്യം.

പ്രതിവര്‍ഷം ഏകദേശം 1,92,000 ക്യുബിക് ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുകയും ചെയ്യും. ഭൂമിയിലെ ഏറ്റവും ശുദ്ധമായ ഇന്ധനങ്ങളില്‍ ഒന്നായി കണക്കാക്കുന്ന ഗ്രീന്‍ ഹൈഡ്രജന്‍ വാഹനങ്ങള്‍, വ്യാവസായിക പ്ലാന്റുകള്‍ എന്നിവയിലെല്ലാം ഊര്‍ജമായി പ്രവര്‍ത്തിക്കും.

Also Read: Donald Trump: പൗരത്വത്തിലേക്കുള്ള നേരിട്ടുള്ള പാത; ഗോള്‍ഡ് കാര്‍ഡ് പുറത്തിറക്കി ട്രംപ്‌

ഒരു ക്യുബിക് മീറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ വെറും 24 രൂപയാണ് ചൈനയ്ക്ക് ചെലവ് വരുന്നത്. ഇതുതന്നെയാണ് ലോകത്തെയാകെ ഞെട്ടിച്ചിരിക്കുന്നതും. ലോകത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഉപ്പുവെള്ളം ശുദ്ധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന, സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ഇതിനായി 42 രൂപയോളമാണ് ചെലവഴിക്കുന്നത്. യുഎസ് വെള്ളം ശുദ്ധീകരിക്കുന്നതിന് 186 രൂപയും ചെലവാക്കുന്നുണ്ട്.

ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് ഖാലിദ് ജമീലിന്റെ ശമ്പളമെത്ര?
ഹണിറോസിൻ്റെ 'റേച്ചലിനു' എന്തുപറ്റി? റിലീസ് മാറ്റിവച്ചു
പാകം ചെയ്യാത്ത സവാള കഴിക്കുമ്പോൾ ശ്രദ്ധിക്കണേ
പ്രമേഹമുള്ളവർക്ക് ശർക്കര കഴിക്കാമോ?
പട്ടിക്കുട്ടിയുടെ വിട വാങ്ങൽ സഹിക്കാൻ കഴിഞ്ഞില്ല
വലയിലെത്തിയ സാധനത്തെ കണ്ട് ഞെട്ടി
പശുവിൻ്റെ വയറിൽ നിന്നെത്തിയത്
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി