Donald Trump: പൗരത്വത്തിലേക്കുള്ള നേരിട്ടുള്ള പാത; ഗോള്‍ഡ് കാര്‍ഡ് പുറത്തിറക്കി ട്രംപ്
Donald Trump Gold Card: തനിക്കും രാജ്യത്തിനും വളരെ ആവേശകരമായ കാര്യമാണ് ഗോള്‍ഡ് കാര്‍ഡ് എന്നും ട്രംപ് പറഞ്ഞു. തങ്ങള്‍ ഇപ്പോള്‍ ട്രംപ് ഗോള്‍ഡ് കാര്‍ഡ് ആരംഭിച്ചു. ഏകദേശം 30 മിനിറ്റിനുള്ളില്‍ സൈറ്റ് പ്രവര്‍ത്തനക്ഷമമാകും.
വാഷിങ്ടണ്‍: പൗരത്വത്തിലേക്കുള്ള നേരിട്ടുള്ള പാതയെന്ന് വിശേഷിപ്പിച്ച് ഗോള്‍ഡ് കാര്‍ഡ് പുറത്തിറക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എല്ലാവര്‍ക്കും ഗോള്‍ഡ് കാര്‍ഡ് പൗരത്വത്തിന് അപേക്ഷിക്കാന്‍ കഴിയുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ട്രംപ് ഗോള്‍ഡ് കാര്‍ഡ് എത്തിയത്. ഗോള്‍ഡ് കാര്‍ഡ് പുറത്തിറങ്ങിയ വിവരം തന്റെ സ്വകാര്യ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യല്‍ വഴിയാണ് ട്രംപ് അറിയിച്ചത്.
യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഗവണ്‍മെന്റിന്റെ ട്രംപ് ഗോള്‍ഡ് കാര്‍ഡ് ഇതാ, യോഗ്യതയുള്ളതും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകാന്‍ സാധിക്കുന്നവര്‍ക്കും പൗരത്വത്തിലേക്കുള്ള നേരിട്ടുള്ള പാതയാണിത്. വളരെ ആവേശകരമാണിത്. അമേരിക്കന്‍ കമ്പനികള്‍ക്ക് ഇതുവഴി അവരുടെ സ്ഥാപനത്തില്‍ കഴിവുറ്റവരെ നിലനിര്‍ത്താന്‍ സാധിക്കും, ഗോള്‍ഡ് കാര്‍ഡിന് അപേക്ഷിക്കാനുള്ള സൈറ്റ് 30 മിനിറ്റിനുള്ളില്‍ തുറക്കും, എന്നാണ് ട്രംപ് ട്രൂത്തില്‍ കുറിച്ചത്.
ട്രംപിന്റെ പ്രഖ്യാപനം
THE UNITED STATES GOVERNMENT’S TRUMP GOLD CARD IS HERE TODAY! A direct path to Citizenship for all qualified and vetted people. SO EXCITING! Our Great American Companies can finally keep their invaluable Talent. Live Site opens in 30 minutes! https://t.co/ddzRtu6lQN… pic.twitter.com/jajPICepMR
— Commentary: Trump Truth Social Posts On X (@TrumpTruthOnX) December 10, 2025
തനിക്കും രാജ്യത്തിനും വളരെ ആവേശകരമായ കാര്യമാണ് ഗോള്‍ഡ് കാര്‍ഡ് എന്നും ട്രംപ് പറഞ്ഞു. തങ്ങള്‍ ഇപ്പോള്‍ ട്രംപ് ഗോള്‍ഡ് കാര്‍ഡ് ആരംഭിച്ചു. ഏകദേശം 30 മിനിറ്റിനുള്ളില്‍ സൈറ്റ് പ്രവര്‍ത്തനക്ഷമമാകും. എല്ലാ ഫണ്ടുകളും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഗവണ്‍മെന്റിലേക്ക് പോകുന്നു. ഇതൊരു ഗ്രീന്‍ കാര്‍ഡ് പോലെയാണ്. എന്നാല്‍ ഗ്രീന്‍ കാര്‍ഡിനേക്കാള്‍ നേട്ടങ്ങളുണ്ട്. കമ്പനികള്‍ക്ക് കാര്‍ഡ് സ്വന്തമാക്കി, മികച്ചയാളുകളെ നമ്മുടെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: Donald Trump: നല്ല ഭംഗിയുള്ള മുഖം, മെഷീന്‍ ഗണ്‍ പോലുള്ള ചുണ്ടുകള്‍; സെക്രട്ടറിയെ വര്‍ണിച്ച് ട്രംപ്
അതേസമയം, സമ്പന്നരോ അല്ലെങ്കില്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ളവരോ ആയ വിദേശ പൗരന്മാരെ ആകര്‍ഷിക്കുന്നതിനായാണ് ട്രംപ് ഗോള്‍ഡ് കാര്‍ഡ് രൂപകല്‍പന ചെയ്തിരിക്കുന്നത്. പ്രതിഭകള്‍ക്കൊപ്പം ഗണ്യമായ വിദേശ നിക്ഷേപം അമേരിക്കയിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം. ഒരു അപേക്ഷന്‍ യുഎസ് സര്‍ക്കാരിലേക്ക് കാര്‍ഡ് വഴി ഏകദേശം 1 മില്യണ്‍ ഡോളര്‍ നല്‍കേണ്ടി വരുമെന്നാണ് വിവരം.