Chinese Boy Viral Video: ഭൂകമ്പമൊക്കെ എന്ത്? ഭക്ഷണം മുഖ്യം ബിഗിലെ…, വൈറലായി വിഡിയോ
Chinese Boy Viral Video: ഭൂകമ്പത്തിനിടയിൽ കുടുംബത്തിലെ മറ്റുള്ളവർ ഭയന്ന് ഓടിപ്പോയപ്പോൾ ഒരുല കുട്ടി മേശയിൽ ഇരുന്നിരുന്ന ഭക്ഷണം എടുക്കാൻ പിന്നിലേക്ക് ഓടുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മിഡിയയിൽ പ്രചരിക്കുന്നത്.
ഭൂകമ്പ സമയത്ത് മേശയിൽ നിന്ന് ഭക്ഷണം എടുക്കാൻ ഓടുന്ന ഒരു ചൈനീസ് ബാലന്റെ വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. ദശലക്ഷക്കണക്കിന് ആളുകളാണ് ഇതുവരെ വിഡിയോ കണ്ടിരിക്കുന്നത്.
കഴിഞ്ഞ ജൂൺ 23 നാണ് തെക്കൻ ചൈനയിലെ ക്വിങ്‌യുവാനിൽ ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തിനിടയിൽ കുടുംബത്തിലെ മറ്റുള്ളവർ ഭയന്ന് ഓടിപ്പോയപ്പോൾ ഒരുല കുട്ടി മേശയിൽ ഇരുന്നിരുന്ന ഭക്ഷണം എടുക്കാൻ പിന്നിലേക്ക് ഓടുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മിഡിയയിൽ പ്രചരിക്കുന്നത്.
വീഡിയോയിൽ ആദ്യം ഡൈനിംഗ് ടേബിളിൽ ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുന്ന കുടുംബത്തെ കാണാം. എന്നാൽ പെട്ടെന്ന് ഒരു ഭൂകമ്പം ഉണ്ടാവുകയാണ്. തുടർന്ന് പിതാവ് ഇളയ മകനെ പിടിച്ച് പരിഭ്രാന്തിയോടെ വാതിലിലേക്ക് ഓടുന്നു. മൂത്ത മകൻ ആദ്യം അച്ഛനെ പിന്തുടർന്ന് പുറത്തേക്ക് ഓടുന്നു. എന്നാൽ പെട്ടെന്ന് തന്നെ അവൻ, ഭക്ഷണം എടുക്കാൻ ഡൈനിംഗ് ടേബിളിലേക്ക് തിരികെ വരുന്നതുമാണ് വിഡിയോയിൽ ഉള്ളത്.
വിഡിയോ:
Nothing comes between this kid and his meal not even an earthquake.
— Science girl (@gunsnrosesgirl3) June 25, 2025
അച്ഛൻ ഓടി രക്ഷപ്പെടാൻ നിലവിളിച്ചിട്ടും, കുട്ടി കുറച്ചുകൂടി ഭക്ഷണം കഴിക്കുന്നതും കാണാം. ഒരു ഘട്ടത്തിൽ, അവൻ ചില പാത്രങ്ങൾ കൂടി എടുക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, അച്ഛൻ പെട്ടെന്ന് പാത്രം തിരികെ വയ്ക്കാൻ കുട്ടിയോട് ആവശ്യപ്പെടുന്നു.
ഭൂകമ്പത്തിന് ശേഷം പ്രാദേശിക മാധ്യമത്തോട് സംസാരിക്കവെ പിതാവ് പറഞ്ഞ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്, ആ സമയത്ത് ഞാൻ വളരെയധികം പേടിച്ചിരുന്നു. അവനോട് ഓടാനും പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ, അവന് സ്വാഭാവികമായി ഒരു കോമഡി ജീൻ ഉണ്ട്. വീഡിയോ കണ്ടതിനു ശേഷമാണ് അത് എത്ര രസകരമാണെന്ന് എനിക്ക് മനസ്സിലായത് എന്ന് പിതാവ് പറഞ്ഞു. വീഡിയോയ്ക്ക് താഴെ വിരവധി രസകരമായ കമന്റുകളും വരുന്നുണ്ട്.