പട്ടിയെ പെയിൻറടിച്ച് പാണ്ടയെന്ന പേരിൽ ആളെ പറ്റിക്കൽ; മൃഗശാലക്ക് എട്ടിൻറെ പണി

ചൗ ചൗ ഇനത്തിൽ പെട്ട നായകളെ കറുപ്പും വെള്ളയും നിറമടിച്ച ശേഷം പാണ്ടകളെന്നും പറഞ്ഞ് പ്രദർശിപ്പിക്കുകയായിരുന്നു

പട്ടിയെ പെയിൻറടിച്ച് പാണ്ടയെന്ന പേരിൽ ആളെ പറ്റിക്കൽ; മൃഗശാലക്ക് എട്ടിൻറെ പണി

Represental Image

Published: 

10 May 2024 | 07:17 PM

ചൈനയിലെ ഒരു മൃ​ഗശാല നടത്തിയ ചതിയെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് . സംഭവം ബഹുരസമാണ്, പണ്ട് മൈഡിയർ കരടി എന്ന ചിത്രത്തിലെ രംഗങ്ങൾ ഓർക്കുന്നവരുണ്ടാവില്ലേ? ഇതും അത്തരത്തിലൊരു മൈഡിയർ കരടി സെറ്റപ്പ് തന്നെയാണ്.

നായകളെ പെയിന്റടിച്ച് പാണ്ടകളെപ്പോലെയാക്കി എന്നാണ് ആരോപണം. ചൈനയിലെ തായ്‌ജൗ മൃഗശാലയിലാണ് സംഭവം. മൃഗശാല സന്ദർശിക്കാനെത്തിയവർ അടുത്തിടെയാണ് തങ്ങൾ കാണുന്ന പാണ്ടകൾ ശരിക്കും പാണ്ടകളല്ല എന്ന് തിരിച്ചറിഞ്ഞത്.

ചൗ ചൗ ഇനത്തിൽ പെട്ട നായകളെ കറുപ്പും വെള്ളയും നിറമടിച്ച ശേഷം പാണ്ടകളെന്നും പറഞ്ഞ് പ്രദർശിപ്പിക്കുകയായിരുന്നു മൃ​ഗശാല ചെയ്തതെന്നാണ് ആരോപണം. മൃ​ഗശാലയിലെ ജീവനക്കാർ നായകളുടെ രോമം വെട്ടിയൊതുക്കിയ ശേഷം കറുപ്പും വെള്ളയും പെയിന്റടിച്ച് പാണ്ടകളാക്കി മാറ്റുകയായിരുന്നു.

ദിവസവും രാവിലെ 8 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിലാണ് ജിയാങ്‌സു പ്രവിശ്യയിലെ തായ്‌ജൂ മൃഗശാലയിൽ ഇത്തരത്തിൽ നായ്‌ക്കളെ ചായം പൂശി പ്രദർശിപ്പിച്ചിരുന്നത്. ഇവയെ കാണുന്നതിന് വേണ്ടി നിരവധി സന്ദർശകരും എത്തിയിരുന്നു.

എന്നാൽ, നായകളെയാണ് പാണ്ടകളായി വേഷം മാറ്റി പ്രദർശിപ്പിച്ചിരുന്നത് എന്നറിഞ്ഞതോടെ മൃ​ഗശാലയ്ക്കെതിരെ ആളുകളുടെ രോഷമുയരുകയായിരുന്നു. ഈ ചെയ്തതിന് വളരെ വിചിത്രമായ ന്യായമായിരുന്നു മൃ​ഗശാലയ്‍ക്ക് പറയാനുണ്ടായിരുന്നത്.

തങ്ങളുടെ മൃ​ഗശാലയിൽ പാണ്ടകളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും സന്ദർശകർക്ക് മുന്നിൽ പാണ്ടകളെ പ്രദർശിപ്പിക്കണം എന്ന് ആ​ഗ്രഹമാണ് ഇതിന് കാരണമെന്നുമാണ് വാദം . ചൈനയിലെ സോഷ്യൽ മീഡിയകളിലടക്കം സംഭവത്തെ ചൊല്ലി വൻ വിമർശനമാണ് ഉയരുന്നത്. മൃ​ഗശാല ജനങ്ങളെ പറ്റിച്ചു എന്ന് ഒരു വിഭാ​ഗം ആരോപിക്കുമ്പോൾ നായകളോട് കാണിച്ച കൊടും ക്രൂരതയാണ് ഇത് എന്നാണ് മറ്റൊരു വിഭാ​ഗം പറയുന്നത്

Follow Us
Related Stories
UAE Visa Reforms 2026: യുഎഇയിൽ വൻ വിസ പരിഷ്കാരങ്ങൾ, പ്രവാസികൾക്കും സന്ദർശകർക്കും അറിയേണ്ടതെല്ലാം
UAE Hijri New Year Offer: യുഎഇയിൽ ഇന്ന് മെട്രോ, ബസ് സർവീസുകളിൽ മാറ്റം, ഒപ്പം സൗജന്യ പാർക്കിംഗും ടോൾ ഇളവുകളും
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Iran War: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിച്ചു; കരാറിലെത്തിയതായി ട്രംപ്, ഹോര്‍മുസ് തുറന്നതായി വാദം
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
സ്നേക്ക് പ്ലാന്റ് വീട്ടിലെ ഈ ഇടങ്ങളിൽ വയ്ക്കരുത്
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ