Harvard University: ട്രംപിന്റെ നിർദേശങ്ങൾ പാലിച്ചില്ല; ഹാർവാഡ് സർവകലാശാലയിൽ വിദേശ വിദ്യാർഥികൾക്ക് വിലക്ക്

Harvard University vs Donald Trump: അടുത്ത 72 മണിക്കൂറിനുള്ളിൽ ഗവൺമെന്റ് ആവശ്യപ്പെട്ട ഹാർവഡിലെ വിദേശ വിദ്യാർഥികളുടെ പൂർണ വിവരങ്ങൾ  കൈമാറണമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. കോഴ്സ് പ്രവേശന നടപടികളിൽ അടക്കം ഇടപെടാനുള്ള ട്രംപിന്റെ നീക്കം തടഞ്ഞതിന് പിന്നാലെയാണ് ഇത്തരമൊരു നടപടി.

Harvard University: ട്രംപിന്റെ നിർദേശങ്ങൾ പാലിച്ചില്ല; ഹാർവാഡ് സർവകലാശാലയിൽ വിദേശ വിദ്യാർഥികൾക്ക് വിലക്ക്
Published: 

23 May 2025 06:41 AM

ന്യൂയോർക്ക്: ഹാർവഡ് സർവകലാശാലയിൽ വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം വിലക്കി ട്രംപ്. നിലവിൽ പഠിക്കുന്ന വിദേശ വിദ്യാർഥികൾ മറ്റൊരു സർവ്വകലാശാലകളിലേക്ക് മാറണമെന്നാണ് നിർദേശം. ട്രംപിന്റെ നിർദേശങ്ങൾ പാലിക്കാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി.

വിദ്യാർഥികൾ മറ്റൊരു സർവകലാശാലയിൽ മാറാത്ത പക്ഷം അവരുടെ വിദ്യാർത്ഥി വിസ റദ്ദ് ചെയ്യുമെന്ന് ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നൽകി. അതേസമയം ട്രംപ് ഭരണകൂടത്തിന്റെ നടപടി നിയമാനുസൃതമല്ലെന്ന് ഹാർവഡ് സർവകലാശാല പ്രതികരിച്ചു. പുതിയ നടപടി ഹാർവഡിലെ 6800 വിദേശ വിദ്യാർഥികളെ ബാധിക്കുമെന്നാണ് റിപ്പോർട്ട്.

സർവ്വകലാശാലയിലെ ആകെ വിദ്യാർഥികളിൽ 27 ശതമാനം 140ഓളം രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇന്ത്യയിൽ നിന്നും നിരവധി വിദ്യാർഥികളാണ് ഹാർവഡ് സർവ്വകലാശാലയിൽ പഠിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം 6700 വിദേശ വിദ്യാർഥികളാണ് ഇവിടെ പ്രവേശനം നേടിയത്.

കൂടാതെ അടുത്ത 72 മണിക്കൂറിനുള്ളിൽ ഗവൺമെന്റ് ആവശ്യപ്പെട്ട ഹാർവഡിലെ വിദേശ വിദ്യാർഥികളുടെ പൂർണ വിവരങ്ങൾ  കൈമാറണമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. കോഴ്സ് പ്രവേശന നടപടികളിൽ അടക്കം ഇടപെടാനുള്ള ട്രംപിന്റെ നീക്കം തടഞ്ഞതിന് പിന്നാലെയാണ് ഇത്തരമൊരു നടപടി. സർവ്വകലാശാലയ്ക്കുള്ള സർക്കാർ ധനസഹായം ട്രംപ് നിർത്തിയിരുന്നു. തന്റെ ആവശ്യങ്ങൾ അംഗീകരിക്കും വരെ ധന സഹായം നൽകില്ലെന്നാണ് ട്രംപ് വിശദമാക്കിയത്.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ