AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Iran-US: ആണവകരാറിന് 15 ദിവസത്തെ സമയം നല്‍കി ട്രംപ്; നാവിക അഭ്യാസം നടത്തി ഞെട്ടിച്ച് ഇറാന്‍

Donald Trump on Iran Nuclear Deal: ഒന്നുകില്‍ കരാറുണ്ടാക്കും, അല്ലെങ്കില്‍ ഇറാന് തിരിച്ചടിയാകുന്ന കാര്യങ്ങള്‍ സംഭവിക്കും, എന്നായിരുന്നു യോഗത്തിനിടെ ട്രംപിന്റെ ഭീഷണി. ഇറാനെ ആക്രമിക്കാന്‍ യുഎസ് സൈന്യം വൈറ്റ് ഹൗസിനെ അറിയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം.

Iran-US: ആണവകരാറിന് 15 ദിവസത്തെ സമയം നല്‍കി ട്രംപ്; നാവിക അഭ്യാസം നടത്തി ഞെട്ടിച്ച് ഇറാന്‍
ഡൊണാള്‍ഡ് ട്രംപ്‌ Image Credit source: PTI
Shiji M K
Shiji M K | Updated On: 21 Feb 2026 | 07:46 AM

ടെഹ്‌റാന്‍: ആണവകരാറില്‍ ഏര്‍പ്പെടാന്‍ ഇറാന് 15 ദിവസത്തെ സമയം അനുവദിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിനുള്ളില്‍ കരാറില്‍ എത്തിച്ചേര്‍ന്നില്ലെങ്കില്‍ രാജ്യം ആക്രമിക്കുമെന്നും ട്രംപിന്റെ ഭീഷണി. ഇറാന്‍ ഫലപ്രദമായ കരാര്‍ ഉണ്ടാക്കിയില്ലെങ്കില്‍ പത്ത് ദിവസത്തിനകം എന്ത് നടക്കുമെന്ന് കാണാമെന്നും ബോര്‍ഡ് ഓഫ് പീസ് സമ്മേളന വേദിയില്‍ വെച്ച് ട്രംപ് പറഞ്ഞു.

ഒന്നുകില്‍ കരാറുണ്ടാക്കും, അല്ലെങ്കില്‍ ഇറാന് തിരിച്ചടിയാകുന്ന കാര്യങ്ങള്‍ സംഭവിക്കും, എന്നായിരുന്നു യോഗത്തിനിടെ ട്രംപിന്റെ ഭീഷണി. ഇറാനെ ആക്രമിക്കാന്‍ യുഎസ് സൈന്യം വൈറ്റ് ഹൗസിനെ അറിയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം.

യുഎസിന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടാകുകയാണെങ്കില്‍ അമേരിക്കയുടെ സൈനികതാവളങ്ങള്‍ ആക്രമിക്കുമെന്ന് യുഎന്നിലെ ഇറാന്‍ പ്രതിനിധ അമീര്‍ സയിദ് ഇറാവാനി പറഞ്ഞു. ഇറാനെ ആക്രമിക്കാന്‍ ഇന്ത്യന്‍ മഹാസുമദ്രത്തിലെ ഡീഗോ ഗാര്‍ഷ്യ ഉള്‍പ്പെടെയുള്ള ബ്രിട്ടന്‍ താവളങ്ങള്‍ തങ്ങള്‍ക്ക് വേണ്ടിവരുന്ന ട്രംപിന്റെ പോസ്റ്റ് ചൂണ്ടിക്കാട്ടിയായിരുന്നു മുന്നറിയിപ്പ്.

Also Read: ട്രമ്പിന് തിരിച്ചടി; ആഗോള താരിഫ് നയം യുഎസ് സുപ്രീം കോടതി റദ്ദാക്കി

അതേസമയം, ട്രംപിന്റെ നിരന്തര ഭീഷണികള്‍ക്കിടെ ഇറാന്റെയും റഷ്യയുടെയും നാവിക സേനകള്‍ ഒമാന്‍ ഉള്‍ക്കടലിലും വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലും സംയുക്ത അഭ്യാസങ്ങള്‍ നടത്തി. ഇറാന്റെ അല്‍വാന്‍ഡ് ഡിസ്‌ട്രോയര്‍, മിസൈല്‍ സായുധ യുദ്ധക്കപ്പലുകള്‍, ഹെലികോപ്റ്ററുകള്‍, ലാന്‍ഡിങ് ക്രാഫ്റ്റ്, പ്രത്യേക സേനാ ടീമുകള്‍, ഫാസ്റ്റ് കോംബാറ്റ് ബോട്ടുകള്‍ എന്നിവ ഉപയോഗിച്ച് തട്ടിക്കൊണ്ടുപോയ കപ്പല്‍ തിരിച്ചുപിടിക്കുന്നതിനുള്ള സിമുലേറ്റഡ് ഓപ്പറേഷനുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഹോര്‍മുസ് കടലിടുക്കില്‍ നടന്ന ഐആര്‍ജിസി അഭ്യാസത്തിന് പിന്നാലെയാണിത്.

Follow Us