Iran US War: പാക്കിസ്ഥാന് വേണ്ടിയായിരുന്നു! ഇറാനുമായുള്ള വെടിനിർത്തലിനെ കുറിച്ച് ഡൊണാൾഡ് ട്രംപ്
Iran US War DOnald Trump Response:വ്യക്തിപരമായി എനിക്ക് ഇതിൽ നിന്നും പ്രയോജനം നേടാമായിരുന്നു എന്നാൽ പാക്കിസ്ഥാനോടുള്ള ബഹുമാനപുരസരമായ ഒരു ഉപകാരം ആയിട്ടാണ് തങ്ങൾ ഇത് ചെയ്തത്.പാക്കിസ്ഥാനിലുള്ളവർ വളരെ നല്ല ആളുകൾ ആണ് എന്നും അവിടുത്തെ ഫീൽഡ് മാർഷലും പ്രധാനമന്ത്രിയും പ്രശംസനീയമായ പങ്കാണ് വഹിച്ചതെന്നും ഡൊണാൾഡ് ട്രംപ്.........
വാഷിംഗ്ടൺ : ഇറാനുമായുള്ള വെടിനിർത്തലിന് അമേരിക്ക സമ്മതിച്ചത് പാക്കിസ്ഥാനോടുള്ള അനുകൂല നിലപാടിന്റെ ഭാഗമായിട്ടാണ് എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പതിറ്റാണ്ടുകളായി ഇറാനും ആയി ശത്രുതയിലുള്ള പേർഷ്യൻ ഗൾഫ് രാഷ്ട്രങ്ങൾക്ക് നേരെ ഇനി ബോംബ് ആക്രമണം നടത്തില്ലെന്നും വെള്ളിയാഴ്ച അദ്ദേഹം പ്രഖ്യാപിച്ചു. ചൈന സന്ദർശിച്ചതിനുശേഷം എയർ ഫോഴ്സ് വണ്ണിൽ യുഎസിലേക്ക് മടങ്ങവേ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റൊരു രാജ്യത്തിന്റെ അഭ്യർത്ഥന മാനിച്ചു കൊണ്ടാണ് തങ്ങൾ വെടിനിർത്തൽ പ്രഖ്യാപിച്ചത്.
വ്യക്തിപരമായി എനിക്ക് ഇതിൽ നിന്നും പ്രയോജനം നേടാമായിരുന്നു എന്നാൽ പാക്കിസ്ഥാനോടുള്ള ബഹുമാനപുരസരമായ ഒരു ഉപകാരം ആയിട്ടാണ് തങ്ങൾ ഇത് ചെയ്തത്.പാക്കിസ്ഥാനിലുള്ളവർ വളരെ നല്ല ആളുകൾ ആണ് എന്നും അവിടുത്തെ ഫീൽഡ് മാർഷലും പ്രധാനമന്ത്രിയും പ്രശംസനീയമായ പങ്കാണ് വഹിച്ചതെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഫെബ്രുവരി 28നാണ് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ സൈനിക നീക്കങ്ങൾ ആരംഭിച്ചത്.
ALSO READ:ട്രംപ് ചൈനയിലേക്ക്, ഷി ജിന്‍പിങുമായി കൂടിക്കാഴ്ച; ഏഷ്യന്‍ വിപണികള്‍ കനത്ത നഷ്ടത്തില്‍
നീണ്ട യുദ്ധകാഹളങ്ങൾക്ക് ശേഷം ഏപ്രിൽ എട്ടിന് പാകിസ്താന്റെ മധ്യസ്ഥതയിൽ ഇരുപക്ഷവും വെടിനിർത്തലിന് സമ്മതിച്ചതോടെയാണ് താൽക്കാലികമായി ആക്രമണങ്ങൾ അവസാനിച്ചത്. പതിറ്റാണ്ടുകളായി തുടർന്നുകൊണ്ടിരിക്കുന്ന ശത്രുതയ്ക്ക് വിരാമമിടുന്നതിന് വേണ്ടി അമേരിക്കയുടെ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ നേതൃത്വത്തിലുള്ള സംഘം ഏപ്രിൽ 11, 12 തീയതികളിൽ ഇസ്ലാമാബാദിൽ വച്ച് ഇറാനിയൻ നേതാക്കളുമായി നേരിട്ട് ചർച്ചകൾ നടത്തിയിരുന്നു.
ആണവായുധങ്ങൾ സ്വന്തമാക്കാൻ അനുവദിക്കില്ല
യാതൊരു കാരണവശാലും ഇറാനെ ആണവായുധങ്ങൾ സ്വന്തമാക്കാൻ അനുവദിക്കില്ലെന്നാണ് ട്രംപിന്റെ നിലപാട്. വർഷങ്ങളായി ഇറാൻ ശേഖരിച്ച് വെച്ച സമ്പുഷ്ട യുറേനിയം ഉപേക്ഷിക്കാൻ അവരെ നിർബന്ധിതരാക്കും. കൂടാതെ അമേരിക്കയുടെ വ്യോമാക്രമണത്തിൽ തങ്ങളുടെ ആണവ നിലയങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും സാങ്കേതികതയുടെയും സമയത്തിന്റെയും കുറവുമൂലം ആണവ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ സാധിക്കുന്നില്ലെന്നും ഇറാൻ ചർച്ചകളിൽ സമ്മതിച്ചതായി ട്രംപ് വെളിപ്പെടുത്തി. ഇത് ഇറാന്റെ വലിയൊരു പരാജയ രഹസ്യമാണെന്നും ട്രംപ് പരിഹസിച്ചു.
കൂടാതെ ആഗോള എണ്ണ വിതരണത്തിന്റെ 20ശതമാനം കടന്നുപോകുന്ന പ്രധാന വ്യാപാര പാതയായ ഹോർമോസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ടും ചൈനീസ് പ്രസിഡണ്ടുമായി ചർച്ച നടത്തിയതായും ട്രംപ് പറഞ്ഞു. ഇറാന് മേലുള്ള ഉപരോധങ്ങൾ പിൻവലിക്കുന്നതിനും മരവിപ്പിച്ച കോടിക്കണക്കിന് ഡോളറിന്റെ ഫണ്ടുകൾ വിട്ടു നൽകുന്നതിനും പകരമായി ഇറാൻ തങ്ങളുടെ പദ്ധതി പൂർണമായും അവസാനിപ്പിക്കും എന്ന കൃത്യമായ ഉറപ്പു നൽകണമെന്നാണ് അമേരിക്ക ഉന്നയിക്കുന്ന പ്രധാന ആവശ്യം.
ENGLISH SUMMARY
US President Donald Trump said the US agreed to a ceasefire with Iran as part of a positive stance towards Pakistan. He also announced on Friday that the US would no longer bomb the Persian Gulf states, which have been enemies with Iran for decades.trump says them personally could have benefited from this, but they did it as a respectful favor to Pakistan.