Iran War: ഒറ്റരാത്രികൊണ്ട് ഇറാനെ തീര്‍ക്കുമെന്ന് ട്രംപ്; മനുഷ്യകവചം തീര്‍ക്കാനൊരുങ്ങി ഇറാന്‍

Trump Threatens Overnight Action Against Iran: ബുധനാഴ്ച പുലര്‍ച്ചെ 3.30 ഓടെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള ട്രംപിന്റെ സമയപരിധി അവസാനിക്കും. ഇറാനിലെ പ്രധാന വൈദ്യുതി നിലയങ്ങള്‍ക്ക് ചുറ്റും മനുഷ്യച്ചങ്ങല തീര്‍ക്കാന്‍ ഇറാനികളോട് ഭരണകൂടം ആവശ്യപ്പെട്ടു. യുവാക്കളുടെ നിര്‍ദേശപ്രകാരമാണ് മനുഷ്യച്ചങ്ങല തീര്‍ക്കുന്നതെന്ന് ഇറാനിലെ യുവജനകാര്യ ഡെപ്യൂട്ടി അലിറേസ റഹിമി പറഞ്ഞു.

Iran War: ഒറ്റരാത്രികൊണ്ട് ഇറാനെ തീര്‍ക്കുമെന്ന് ട്രംപ്; മനുഷ്യകവചം തീര്‍ക്കാനൊരുങ്ങി ഇറാന്‍

ഡൊണാള്‍ഡ് ട്രംപ്‌

Updated On: 

07 Apr 2026 | 09:03 AM

വാഷിങ്ടണ്‍: ഒറ്റരാത്രി കൊണ്ട് ഇറാനെ മുഴുവനായി തകര്‍ക്കാന്‍ അമേരിക്കയ്ക്ക് സാധിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കരാറിലെത്തിച്ചേരാന്‍ ഇറാന് സാധിക്കാതെ വന്നാല്‍ ഇറാനിയന്‍ വൈദ്യുത നിലയങ്ങള്‍, പാലങ്ങള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ആക്രമിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ അടുത്ത പ്രഖ്യാപനം. ചൊവ്വാഴ്ച രാത്രി എട്ട് മണി വരെയാണ് ഹോര്‍മുസ് തുറക്കുന്നതിനും കരാറിലേര്‍പ്പെടാനും ട്രംപ് ഇറാന് സമയം അനുവദിച്ചിരിക്കുന്നത്.

ഒരു രാത്രി കൊണ്ട് മുഴുവന്‍ രാജ്യത്തെയും പുറത്താക്കാം, നാളെ രാത്രിയാകാം, ട്രംപ് പറഞ്ഞു. ചൊവ്വാഴ്ച ഇറാനില്‍ പവര്‍ പ്ലാന്റ് ദിനവും പാലം ദിനവുമായിരിക്കും, അങ്ങനെ ഒന്നും തന്നെ പിന്നെ ശേഷിക്കില്ല. ഭ്രാന്തന്‍ തെണ്ടികളേ കടലിടുക്ക് തുറക്കൂ, അല്ലെങ്കില്‍ നിങ്ങള്‍ നരകത്തില്‍ ജീവിക്കേണ്ടിു വരും, അല്ലാഹുവിന് സ്തുതി എന്നായിരുന്നു നേരത്തെ പുറത്തുവിട്ട ട്രംപിന്റെ ഭീഷണി.

ഇതിന് പിന്നാലെ ചൊവ്വാഴ്ച കിഴക്കന്‍ സമയം രാത്രി 8 മണിക്ക് സമയം അവസാനിക്കുമെന്ന് കാണിച്ച് പോസ്റ്റ് പങ്കിട്ടു. യുദ്ധം അവസാനിപ്പിക്കാനായി 45 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശം മുന്നോട്ടുവെച്ചതായും ട്രംപ്. അവരൊരു നിര്‍ദേശം മുന്നോട്ടുവെച്ചു, അതൊരു സുപ്രധാന നിര്‍ദേശമാണ്. എന്നാലത് അതുപോരാ, എന്നാണ് ട്രംപിന്റെ പ്രതികരണം.

Also Read: Iran War: കുവൈറ്റിനെ വിടാതെ ഇറാന്‍, വീണ്ടും ആക്രമണം; ബഹ്‌റൈനില്‍ സൈറണുകള്‍ മുഴങ്ങി; എഫ്-15 കണ്ടെത്തുമെന്ന് ട്രംപ്

വൈദ്യുത നിലയങ്ങള്‍ക്ക് മുന്നില്‍ ഇറാന്റെ മനുഷ്യകവചം

ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് ട്രംപ് അനുവദിച്ച സമയപരിധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, നിര്‍ണായക നീക്കവുമായി ഇറാന്‍. ഇറാനിലെ പ്രധാന വൈദ്യുതി നിലയങ്ങള്‍ക്ക് ചുറ്റും മനുഷ്യച്ചങ്ങല തീര്‍ക്കാന്‍ ഇറാനികളോട് ഭരണകൂടം ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ പ്രദേശത്ത് ഒത്തുകൂടാന്‍ രാജ്യത്തെ കായിക-യുവജന മന്ത്രാലയം യുവാക്കള്‍ക്ക് നിര്‍ദേശം നല്‍കി.

ബുധനാഴ്ച പുലര്‍ച്ചെ 3.30 ഓടെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള ട്രംപിന്റെ സമയപരിധി അവസാനിക്കും. യുവാക്കളുടെ നിര്‍ദേശപ്രകാരമാണ് മനുഷ്യച്ചങ്ങല തീര്‍ക്കുന്നതെന്ന് ഇറാനിലെ യുവജനകാര്യ ഡെപ്യൂട്ടി അലിറേസ റഹിമി പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ