AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

വാഹന ഇൻഷുറൻസ് പുതുക്കാൻ ഒരുങ്ങുകയാണോ? കർശന ജാഗ്രതാ നിർദ്ദേശവുമായി ദുബായ് പോലീസ്

Beware of Fake Links: Dubai Police Shares Tips to Avoid Vehicle Insurance Scams: ഇൻഷൂറൻസ് പോളിസികൾ കുറഞ്ഞ നിരക്കിൽ വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ ആളുകളെ വലയിലാക്കുന്നത്. കൂടാതെ പോളിസി കാലാവധി കഴിഞ്ഞു എന്നും ഉടൻ പുതുക്കണമെന്നും ആവശ്യപ്പെടുന്ന വ്യാജ സന്ദേശങ്ങളും തട്ടിപ്പുകാർ അയക്കും, വ്യാജ ലിങ്കുകൾ പരസ്യങ്ങൾ എന്നിവ ഉപയോഗിച്ച് ആളുകളുടെ വ്യക്തി വിവരങ്ങളും, ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇവർ കൈക്കലാക്കും. പിന്നീട് ഇത് ഉപയോഗിച്ചാണ് പണം തട്ടിയെടുക്കുന്നത്

വാഹന ഇൻഷുറൻസ് പുതുക്കാൻ ഒരുങ്ങുകയാണോ? കർശന ജാഗ്രതാ നിർദ്ദേശവുമായി ദുബായ് പോലീസ്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 27 Sep 2026 | 06:58 PM

ദുബായ്: വാഹന ഇൻഷൂറൻ പുതുക്കാനോ, പുതിയത് എടുക്കാനോ തയ്യാറെടുക്കുന്ന വാഹന ഉടമകൾക്ക് കർശന ജാഗ്രതാ നിർദ്ദേശവുമായി ദുബായ് പൊലീസ്. ഇൻഷുറൻസ് കമ്പനികളുടെയും, ബ്രോക്കർമാരുടെയും മറ്റു അംഗീകൃത ഏജൻസികളുടെയും പേരിൽ ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി ദുബായ് പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. ദുബായ് പൊലീസിൻ്റെ ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കിഴിലുള്ള ആൻ്റിഫ്രോഡ് സെൻ്റർ വാഹന ഉടമകൾക്ക് ഇതു സംബന്ധിച്ച് പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

ഇൻഷൂറൻസ് പോളിസികൾ കുറഞ്ഞ നിരക്കിൽ വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ ആളുകളെ വലയിലാക്കുന്നത്. കൂടാതെ പോളിസി കാലാവധി കഴിഞ്ഞു എന്നും ഉടൻ പുതുക്കണമെന്നും ആവശ്യപ്പെടുന്ന വ്യാജ സന്ദേശങ്ങളും തട്ടിപ്പുകാർ അയക്കും, വ്യാജ ലിങ്കുകൾ പരസ്യങ്ങൾ എന്നിവ ഉപയോഗിച്ച് ആളുകളുടെ വ്യക്തി വിവരങ്ങളും, ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇവർ കൈക്കലാക്കും. പിന്നീട് ഇത് ഉപയോഗിച്ചാണ് പണം തട്ടിയെടുക്കുന്നത്. തട്ടിപ്പുകാർ അയച്ചു നൽകുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ വാഹനത്തിൻ്റെ വിവരങ്ങളും, വ്യക്തിഗത വിവരങ്ങളും ബാങ്ക് കാർഡ് വിവരങ്ങളും നൽകാൻ ആവശ്യപ്പെടും. ഒ.ടി.പി അടക്കം കൈമാറുന്നതോടെയാണ് പലർക്കും പണം നഷ്ടമാകുന്നത്. പണം അയക്കുന്നതിന് മുൻപ് ആക്കൗണ്ട് വിവരങ്ങൾ കൃത്യമായി പരിശോധിക്കണമെന്ന് പൊലീസ് കർശ നിർദ്ദേശം നൽകുന്നു.

Also Read: October in the UAE: യു.എ.ഇയിൽ ഒക്ടോബറിൽ തുറക്കുന്ന പ്രധാന വിനോദകേന്ദ്രങ്ങളും പുതിയ മാറ്റങ്ങളും അറിയാം!

ദുബായ് പൊലീസ് നൽകുന്ന പ്രധാന നിർദ്ദേശങ്ങൾ

  • പണം കൈമാറുന്നതിന് മുൻപ് ഇൻഷൂറൻസ് കമ്പനി അംഗീകൃതമാണോ എന്നും അവർക്ക് ലൈസൻസ് ഉണ്ടോ എന്നും പരിശോധിക്കുക
  • പണം അയക്കുന്ന ബാങ്ക് അക്കൗണ്ട് ഏതെങ്കിലും വ്യക്തിയുടേതല്ലാ എന്ന് ഉറപ്പാക്കുക. പണം അയക്കുന്നത് കമ്പനിയുടെ യഥാർത്ഥ അക്കൗണ്ടിലേക്കാകണം
  • സമൂഹ മാധ്യമങ്ങളിൽ വരുന്ന ഇൻഷൂറൻസ് പരസ്യങ്ങൾ കണ്ണടച്ച് വിശ്വസിക്കരുത്. പരസ്യം നൽകിയവരുടെ ഔദ്യോഗിക വിവരങ്ങൾ പരിശോധിക്കുക
  • കുറഞ്ഞ നിരക്കിൽ ഇൻഷൂറൻസ് വാഗ്ദാനം ചെയ്യുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക
  • സാധാരണ നിരക്കിനേക്കാൾ വളരെ കുറഞ്ഞ നിരക്കിലുള്ള ഇൻഷുറൻസ് പരസ്യങ്ങൾ കണ്ടാൽ അത് തട്ടിപ്പാകാൻ സാധ്യതയുണ്ട് എന്ന് തിരിച്ചറിയുക
  • ഇൻഷൂറൻസ് കമ്പനി പ്രതിനിധി എന്ന് അവകാശപ്പെട്ട് ബന്ധപ്പെടുന്നവരുമായി ബാങ്ക് കാർഡ് വിവരങ്ങൾ, ഒ.ടി.പി എന്നിവ പങ്കുവയ്ക്കരുത്
  • പണം നൽകുന്നതിന് മുൻപ് ഇൻഷൂറൻസ് കമ്പനിയുടെ ഔദ്യോഗിക നമ്പറിൽ വിളിച്ചോ വെബ്സൈറ്റ് പരിശോധിച്ചോ ഓഫറുകൾ യഥാർത്ഥമാണോ എന്ന് ഉറപ്പാക്കുക
  • ഭാവിയിൽ പരാതി നൽകേണ്ടിവന്നാൽ ഉപയോഗിക്കാനായി പണം കൈമാറിയതിൻ്റെ രേഖകൾ, ഓഫർ വിവരങ്ങൾ എന്നിവ സൂക്ഷിച്ച് വക്കുക
  • ഏതെങ്കിലും ഘട്ടത്തിൽ തട്ടിപ്പാണെന്ന് തോന്നിയാൽ പണമിടപാട് ഉടൻ നിർത്തിവക്കുകയും ബാങ്കിനെയും പൊലീസിനെയും ഉടൻ വിവരമറിയിക്കുകയും ചെയ്യുക

English Summary

Dubai Police has issued an urgent warning to motorists regarding online scams offering cheap vehicle insurance. Fraudsters use fake ads and links to steal personal data, banking details, and money.

Follow Us