Traffic Fines Dubai: ശബ്ദമലിനീകരണവും അശ്രദ്ധമായ ഡ്രൈവിംഗും വേണ്ട; ദുബായിൽ പിടിവീണത് 33,000-ത്തിലധികം നിയമലംഘകർക്ക്

Dubai Quiet Roads Initiative,: ദുബായ് റോഡുകളിൽ വാഹനമോടിക്കുന്നവർ താഴെ പറയുന്ന നിയമങ്ങളും ശിക്ഷകളും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അമിത ശബ്ദമുള്ള വാഹനം ഓടിച്ചാൽ 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും ആണ് ശിക്ഷ. മറ്റുള്ളവരുടെ ജീവൻ അപകടപ്പെടുത്തുന്ന രീതിയിൽ ഡ്രൈവ് ചെയ്താൽ 2,000 ദിർഹം പിഴ, 23 ബ്ലാക്ക് പോയിന്റ്, 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടും എന്നിങ്ങനെ നീളുന്നു നടപടി.

Traffic Fines Dubai: ശബ്ദമലിനീകരണവും അശ്രദ്ധമായ ഡ്രൈവിംഗും വേണ്ട; ദുബായിൽ പിടിവീണത് 33,000-ത്തിലധികം നിയമലംഘകർക്ക്

UAE Traffic Alert

Updated On: 

23 Apr 2026 | 09:43 PM

ദുബായ്: നഗരത്തിലെ ജനവാസ മേഖലകളിൽ സമാധാനവും റോഡ് സുരക്ഷയും ഉറപ്പാക്കാൻ ദുബായ് പോലീസ് 2021-ൽ ആരംഭിച്ച ക്വയറ്റ് റോഡ്‌സ് ഇനിഷ്യേറ്റീവ് കർശനമായി തുടരുന്നു. താമസക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി ശബ്ദമലിനീകരണം, അമിതവേഗത, അപകടകരമായ ഡ്രൈവിംഗ് എന്നിവ തടയുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

കണക്കുകൾ ഇങ്ങനെ

പദ്ധതി ആരംഭിച്ചത് മുതൽ ഇതുവരെ ഉണ്ടായ പ്രധാന നടപടികൾ നോക്കിയാൽ 1,230 വാഹനങ്ങളാണ് പിടിച്ചെടുത്തിട്ടുള്ളത്. ചുമത്തിയ ട്രാഫിക് പിഴകൾ ആകട്ടെ 33,372ഉം. 17,117 മോട്ടോർ സൈക്കിൾ നിയമലംഘനങ്ങളുമുണ്ട്. 14,094 ഇ-ബൈക്ക്/സൈക്കിൾ നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

Also Read – വീണ്ടും ശക്തിപ്രാപിച്ച് മഴ, ഒപ്പം പൊടിക്കാറ്റും കടൽക്ഷോഭവും, പ്രവാസികൾ സൂക്ഷിക്കുക

വാഹനങ്ങളിൽ വരുത്തുന്ന അനധികൃത രൂപമാറ്റം (1,178 കേസുകൾ), അമിത ശബ്ദം (412 കേസുകൾ), അപകടകരമായ രീതിയിലുള്ള ഡ്രൈവിംഗ് (341 കേസുകൾ) എന്നിവയിലാണ് പ്രധാനമായും നടപടി സ്വീകരിച്ചത്.

പ്രധാന നിയമലംഘനങ്ങളും പിഴകളും

ദുബായ് റോഡുകളിൽ വാഹനമോടിക്കുന്നവർ താഴെ പറയുന്ന നിയമങ്ങളും ശിക്ഷകളും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അമിത ശബ്ദമുള്ള വാഹനം ഓടിച്ചാൽ 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും ആണ് ശിക്ഷ. മറ്റുള്ളവരുടെ ജീവൻ അപകടപ്പെടുത്തുന്ന രീതിയിൽ ഡ്രൈവ് ചെയ്താൽ 2,000 ദിർഹം പിഴ, 23 ബ്ലാക്ക് പോയിന്റ്, 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടും എന്നിങ്ങനെ നീളുന്നു നടപടി.

അനുമതിയില്ലാതെ എൻജിൻ/ചേസിസ് പരിഷ്‌ക്കരണത്തിനു ശിക്ഷ 1,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലുമാണ്. താമസക്കാരുടെ പരാതികൾ വിശകലനം ചെയ്താണ് ട്രാഫിക് വിഭാഗം പരിശോധനാ കേന്ദ്രങ്ങൾ നിശ്ചയിക്കുന്നത്. സമാധാനം കെടുത്തുന്ന ഹോൺ ഉപയോഗം, മ്യൂസിക് സിസ്റ്റങ്ങളുടെ ദുരുപയോഗം എന്നിവയ്‌ക്കെതിരെയും കർശന നിരീക്ഷണമുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.

വാഹനത്തിന്റെ എഞ്ചിനിലോ ഷാസിയിലോ മാറ്റങ്ങൾ വരുത്തുന്നത് ഗതാഗത കുറ്റകൃത്യമായി കണക്കാക്കും. കൂടാതെ നിയമം ലംഘിക്കുന്നവർക്ക് ശിക്ഷകളും ലഭിക്കും. ഇതിൽ പ്രധാനം 1,000 ദിർഹം അതായത് ഏകദേശം 22,700 രൂപ പിഴയാണ്. കൂടാതെ ഡ്രൈവിംഗ് ലൈസൻസിൽ 12 ബ്ലാക്ക് പോയിന്റുകൾ ചുമത്തും. നിയമലംഘനം നടത്തുന്ന വാഹനം 30 ദിവസത്തേക്ക് പോലീസ് കണ്ടുകെട്ടുന്നതിനും വകുപ്പുണ്ട്.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ