AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ദുബായിൽ റൂം ഷെയറിംഗ് നിയമങ്ങളിൽ മാറ്റം; ഇക്കാര്യങ്ങൾ ശദ്ധിച്ചില്ലെങ്കിൽ വലിയ തുക പിഴ നൽകേണ്ടിവരും

Can You Sublet in Dubai? A Guide to the New Apartment Sharing Rules: മുൻകൂർ അനുമതിയില്ലാതെ ഒരു കെട്ടിടവും ഷെയറിംഗിനായി ഉപയോഗിക്കാൻ പാടില്ല. ദുബായ് മുനിസിപ്പാലിറ്റിയാണ് പെർമിറ്റ് നൽകുന്നത്. മാനദണ്ഡങ്ങൾ പാലിച്ച് നിർമ്മിച്ച കെട്ടിടങ്ങൾക്ക് മാത്രമേ പെർമിറ്റ് ലഭിക്കു. മാത്രമല്ല റൂം ഷെയറിംഗിൽ ഒരോ വ്യക്തിക്കും ആവശ്യമായ സ്പേസും, കൃത്യമായ സൗകര്യങ്ങളും ഈ കെട്ടിടങ്ങളിൽ ഒരുക്കിയിട്ടുണ്ടാകണം

ദുബായിൽ റൂം ഷെയറിംഗ് നിയമങ്ങളിൽ മാറ്റം; ഇക്കാര്യങ്ങൾ ശദ്ധിച്ചില്ലെങ്കിൽ വലിയ തുക പിഴ നൽകേണ്ടിവരും
പ്രതീകാത്മക ചിത്രംImage Credit source: Tatiana Sviridova/Moment/Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 01 Aug 2026 | 09:10 AM

ദുബായിൽ ജോലിക്കായി പോകുന്ന മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികളുടെയെല്ലാം പ്രധാന ആശ്രയം റൂം ഷെയറിംഗ് അപ്പാർട്ട്മെൻ്റുകളാണ്. വലിയ വാടകയുള്ള ദുബായി പോലുള്ള നഗരത്തിൽ പരമാവധി കുറഞ്ഞ വാടകക്ക് താമസിക്കുക എന്നതായിരിക്കും എല്ലാവരുടെയും ചിന്ത. കാരണം വലിയ തുക വാടകയ്ക്കായി കളയാൻ സാധാരണക്കാരുടെ പക്കൽ ഉണ്ടാകില്ല. എന്നാൽ താമസക്കാരുടെ സുരക്ഷയും ആരോഗ്യവും പ്രധാനമാണ്. ഇവ കണക്കിലെടുത്താണ് ദുബായ് സർക്കാർ റൂം ഷെയറിങ്ങിനും അപ്പാർട്ട്മെൻ്റ് ഷെയറിങ്ങിനുമെല്ലാം കർഷന നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.

‘ദുബായ് നിയമം നമ്പർ (4) 2026’ പ്രകാരമാണ് റൂം അപ്പാർട്ട്മെൻ്റ് ഷെയറിംഗ്, കെട്ടിടങ്ങൾ ലീസിന് നൽകൽ എന്നിവയിൽ കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നത് എന്നാൽ അപ്പാർട്ട്മെൻ്റുകൾ ഷെയർ ചെയ്യുന്നതിന് പൂർണമായ വിലക്ക് ഏർപ്പെടുത്തുകയല്ല ചെയ്തിരിക്കുന്നത്. നിയമം ലംഘിച്ചുകൊണ്ട് അനധികൃതമായി വാടകക്ക് നൽകുന്നതും. വാടകക്കാരൻ ഉടമകൾ അറിയാത് മറ്റു ആളുകളെ വാടകക്ക് പാർപ്പിക്കുന്നതും ഉൾപ്പെടെയുള കാര്യങ്ങളിലാണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. പരിധിയിൽ കൂടുതൽ ആളുകൾ ഒരു അപ്പാർട്ട്മെൻ്റിലോ മുറിയിലോ തിങ്ങിപ്പാർക്കുന്നതും പുതിയ നിയമം തടയും.

ദുബായിലെ നിയമ പ്രകാരം കെട്ടിട ഉടമയുടെ രേഖാ മൂലമുള്ള അനുമതിയില്ലാതെ വാടകക്കാരന് താൻ വാടക്കെടുത്ത അപ്പാർട്ട്മെൻ്റോ മുറിയോ മറ്റൊരാൾക്ക് വാടകക്ക് നൽകാനാകില്ല. അനുമതി ഇല്ലാതെ ഇത്തരത്തിൽ മുറിയോ അപ്പാർട്ട്മെൻ്റോ വാടകക്ക് നൽകിയാൽ ഉടമക്ക് നിയമ നടപടി സ്വീകരിക്കാനാകും. എന്നാൽ റൂം ഷെയറിങ്ങോ അപ്പാർട്ട്മെൻ്റ് ഷെയറിങ്ങോ എല്ലാ സാഹചര്യങ്ങളിലും നിയമവിരുദ്ധമാകുന്നില്ല.

Also Read: UAE August Guide: പൊതു അവധി മുതൽ വിമാന സർവീസുകളിലെ മാറ്റം വരെ; യു.എ.ഇയിൽ ഓഗസ്റ്റിൽ പ്രതീക്ഷിക്കാവുന്ന പ്രധാന കാര്യങ്ങൾ

വാടക്കാരന് സ്വന്തം കുടുംബത്തോടൊപ്പം താമസിക്കുന്നതിന് നിയമപരമായ പ്രശ്നങ്ങൾ ഇല്ല. ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത റൂംജ് ഷെയറിംഗ് സംവിധാനവും അനുവദനീയമാണ്. എന്നാൽ അനധികൃതമായി ബെഡ് സ്പേസുകൾ നൽകുന്നതും മുൻകൂർ അനുമതിയില്ലാതെ റൂമുകൾ പാർട്ടീഷൻ ചെയ്ത് നിരവധി പേർ താാമസിക്കുന്നതും, അനുവദനീയമായതിലും കൂടുതൽ ആളുകൾ ഒരു അപ്പാർട്ട്മെൻ്റിൽ തിങ്ങിപ്പാർക്കുന്നതും കുറ്റകരമാണ്. നിയമം ലംഘിച്ചാൽ കനത്ത പിഴയാണ് നൽകേണ്ടി വരിക. 100 ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെയാണ് പിഴ ഈടാക്കും. കുറ്റം ആവർത്തിച്ചാൽ പിഴ തുക വീണ്ടും വർധിക്കും.

മുൻകൂർ അനുമതിയില്ലാതെ ഒരു കെട്ടിടവും ഷെയറിംഗിനായി ഉപയോഗിക്കാൻ പാടില്ല. ദുബായ് മുനിസിപ്പാലിറ്റിയാണ് പെർമിറ്റ് നൽകുന്നത്. മാനദണ്ഡങ്ങൾ പാലിച്ച് നിർമ്മിച്ച കെട്ടിടങ്ങൾക്ക് മാത്രമേ പെർമിറ്റ് ലഭിക്കു. മാത്രമല്ല റൂം ഷെയറിംഗിൽ ഒരോ വ്യക്തിക്കും ആവശ്യമായ സ്പേസും, കൃത്യമായ സൗകര്യങ്ങളും ഈ കെട്ടിടങ്ങളിൽ ഒരുക്കിയിട്ടുണ്ടാകണം. കർശനമായ സുരക്ഷാ സംവിധനങ്ങളും കെട്ടിടങ്ങൾ പാലിച്ചിരിക്കണം. ഇത്തരം കെട്ടിടങ്ങൾക്ക് ഒരു വർഷത്തേക്കോ രണ്ട് വർഷത്തേക്കോ പെർമിറ്റ് എടുക്കാവുന്നതാണ്. അനധികൃത ബെഡ് സ്പേസുകളുടെ പരസ്യങ്ങൾ തടയുന്നതിനും പുതിയ നിയമത്തിലൂടെ സാധിക്കും.

English Summary

Dubai has introduced strict new regulations, Law No. (4) of 2026, governing shared housing and subletting. While sharing apartments with roommates isn’t banned, it now requires official permits, adherence to occupancy limits, and explicit landlord approval. Violators face hefty fines, aiming to eliminate illegal bed-spaces and ensure tenant safety.

Follow Us