AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ദുബായിൽ ‘ഷെയേർഡ് ഹൗസിങ്’ അനുവദിച്ചിട്ടുള്ളത് എവിടെയെല്ലാം? പ്രവാസികൾ അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ!

Shared Housing in Dubai: Municipality Issues New Guidelines and Area Restrictions: പുതിയ സർക്കുലർ പ്രകാരം ചില പ്രദേശങ്ങളിൽ പൂർണമായും ഷെയേർഡ് ഹൗസിങ് അനുവദിക്കുമ്പോൾ മറ്റു ചില പ്രദേശങ്ങളിൽ പ്രത്യേകമായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രമേ ഇതിന് അനുമതിയൊള്ളു. അബു ഹൈൽ, അൽ ബറാഹ, അൽ ഹംരിയ, മൻഖൂൽ, അൽ ജാഫിലിയ, അൽ ഹുദൈബിയ, അൽ സത്വ എന്നീ പ്രദേശങ്ങളിൽ മുൻസിപ്പാലിറ്റി നിശ്ചയിച്ചിട്ടുള്ള പ്രത്യേക ഭാഗങ്ങളിൽ മാത്രമേ ഷെയയേർഡ് ഹൗസിങ് സംവിധാനങ്ങൾ അനുവദിക്കൂ

ദുബായിൽ ‘ഷെയേർഡ് ഹൗസിങ്’ അനുവദിച്ചിട്ടുള്ളത് എവിടെയെല്ലാം? പ്രവാസികൾ അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ!
പ്രതീകാത്മക ചിത്രംImage Credit source: Tatiana Sviridova/Moment/Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 09 Oct 2026 | 07:55 AM

ദുബായ്: ദുബായിൽ പ്രവാസികൾ പ്രധാനമായും ആശ്രയിക്കുന്ന ‘ഷെയേർഡ് ഹൗസിങ്’ സേവനങ്ങളിൽ അടുത്തിടെയാണ് ദുബായ് മുനിസിപ്പാലിറ്റി കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. എല്ലാ പ്രദേശങ്ങളിലും ഷെയേർഡ് ഹൗസിങ് സംവിധാനങ്ങൾക്ക് അനുമതിയില്ല. നിലവിൽ എമിറേറ്റിലെ 44-ൽ അധികം പ്രദേശങ്ങളിലാണ് ഇതിന് അനുമതിയുള്ളത്. ഈ പ്രദേശങ്ങളുടെ പട്ടിക ദുബായ് മുനിസിപ്പലിറ്റി പുറത്തുവിട്ടിട്ടുണ്ട്. ഷെയേർഡ് ഹൗസിങ് സംവിധാനങ്ങൾ നിയന്ത്രിക്കുന്നതിനായി കൊണ്ടൂവന്ന 2026-ലെ നാലാം നമ്പർ നിയമം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.

പുതിയ സർക്കുലർ പ്രകാരം ചില പ്രദേശങ്ങളിൽ പൂർണമായും ഷെയേർഡ് ഹൗസിങ് അനുവദിക്കുമ്പോൾ മറ്റു ചില പ്രദേശങ്ങളിൽ പ്രത്യേകമായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രമേ ഇതിന് അനുമതിയൊള്ളു. അബു ഹൈൽ, അൽ ബറാഹ, അൽ ഹംരിയ, മൻഖൂൽ, അൽ ജാഫിലിയ, അൽ ഹുദൈബിയ, അൽ സത്വ എന്നീ പ്രദേശങ്ങളിൽ മുൻസിപ്പാലിറ്റി നിശ്ചയിച്ചിട്ടുള്ള പ്രത്യേക ഭാഗങ്ങളിൽ മാത്രമേ ഷെയയേർഡ് ഹൗസിങ് സംവിധാനങ്ങൾ അനുവദിക്കൂ.

Also Read: ദുബായിലെ സ്ട്രീറ്റ് ബോർഡുകൾക്കും വീട്ടുനമ്പരുകൾക്കും പുതിയ മുഖം; കൊണ്ടുവരുന്നത് പുതിയ ‘വിഷ്വൽ ഐഡൻ്റി

അതേസമയം അൽ റാസ്, അൽ ദഗാത, അൽ ഖത്തീർ, സബ്ഖ, ഇയാൽ നാസർ, അൽ മുറാർ, നായിഫ്, അൽ റിഗ്ഗ, അൽ മുത്തീന, അൽ മുറഖബാത്ത്, റിഗ്ഗ അൽഖത്തീർ, ഹോർ അൽ അൻസ്, അൽ വഹിദ, അൽ റാഷിദിയ, അൽ നഹ്ദ 1, അൽ ഖിസൈസ്, അൽ ത്വാർ 5, അൽ നഹ്ദ 2, മുഹൈസിന 4, സൂഖ് കബീർ, ഉം ഹുറൈർ 1&2, അൽ റഫ, കരാമ, ഔദ് മേത്ത, ജുമൈറ 1, അൽബാദ, അൽ ബർഷ 1, അൽ വർഖ 1 എന്നീ പ്രദേശനങ്ങളിൽ പൂർണമായും ഷേയേർഡ് ഹൗസിങ് ഫെസിലിറ്റികൾക്ക് അനുമതി നൽകും.

വിനോദസഞ്ചാര-വാണിജ്യ പ്രാധാന്യമുള്ള റോഡുകളോട് ചേർന്നുള്ള പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങളുണ്ട്. ഷെയ്ഖ സായിദ് റോഡ്, ജുമൈറ റോഡ്, അൽവാസൽ റോഡ്, ബനിയാസ് റോഡ്, എന്നിവിടങ്ങളിൽ വ്യക്തികൾൾക്ക് ഒരേ വീടോ കെട്ടിടമോ ഷെയർ ചെയ്ത് ഉപയോഗിക്കാൻ അനുമതി ഉണ്ടാകില്ല. എന്നാൽ കുടുംബങ്ങൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. പട്ടികയിൽ ഉൾപ്പെട്ട പ്രദേശമാണെങ്കിലും കെട്ടിടങ്ങൾ സ്വന്തം നിലയ്ക്ക് ഷെയറിങ് താമസത്തിന് ഉപയോഗിക്കാൻ കഴിയില്ലെന്ന് മുൻസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്. കെട്ടിടങ്ങൾ മുൻസിപ്പാലിറ്റിയുടെ പ്ലാനിംഗ്, ബിൽഡിംഗ് മാനദണ്ഡങ്ങൾ പാലിക്കുകയും ആവശ്യമായ പെർമിറ്റുകൾ നേടുകയും വേണം.

English Summary

Dubai Municipality has announced over 44 areas where shared accommodation is permitted under the new 2026 housing law. The framework strictly regulates operators, permits, and occupancy limits to ensure compliance.

Follow Us