AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ദുബായിലെ സ്ട്രീറ്റ് ബോർഡുകൾക്കും വീട്ടുനമ്പരുകൾക്കും പുതിയ മുഖം; കൊണ്ടുവരുന്നത് പുതിയ ‘വിഷ്വൽ ഐഡൻ്റി

Finding Locations in Dubai Made Easier: New Color-Coded Street Signs to Roll Out Soon: പുതുതായി വീടുകളിൽ സ്ഥാപിക്കുന്ന നമ്പർ പ്ലേറ്റുകളിൽ ദുബായിലെ ലൊക്കേഷൻ ഐഡൻ്റിഫയറായ ‘മക്കാനി’ നമ്പറിനൊപ്പം ഒരു ക്യു.ആർ കോഡും ഉൾപ്പെടുത്തും. പുതിയ തെരുവ് ബോർഡുകളുടെ നിറങ്ങളുമായി യോജിക്കുന്ന തരത്തിലാകും ഇവ ഡിസൈൻ ചെയ്യുക

ദുബായിലെ സ്ട്രീറ്റ് ബോർഡുകൾക്കും വീട്ടുനമ്പരുകൾക്കും പുതിയ മുഖം; കൊണ്ടുവരുന്നത് പുതിയ ‘വിഷ്വൽ ഐഡൻ്റി
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 08 Oct 2026 | 10:14 AM

ദുബായ്: ദുബായ് നഗരത്തിലെ അഡ്രസ്സിംഗ് സിസ്റ്റത്തിൽ കാര്യമായ മാറ്റങ്ങൾ വരുന്നു. നഗരത്തിൻ്റെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതിയുടെ ഭാഗമായി ദുബായിലെ 186 പ്രദേശങ്ങളിലെ തെരുവ് ബോർഡുകളും വീടുകളുടെ നമ്പർ പ്ലേറ്റുകൾ 2030-ഓടെ പൂർണമായും മാറ്റി പുതിയവ സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. നഗരത്തിലെ യാത്രകൾ കൂടുതൽ എളുപ്പമാക്കുന്നതിനും പ്രദേശങ്ങൾ വേഗത്തിൽ തിരിച്ചറിയുന്നതിനും. വേണ്ടിയാണ് ഈ മാറ്റങ്ങൾ കൊണ്ടുവരുന്നത്. സുപ്രീം കമ്മറ്റി ഫോർ അർബൻ പ്ലാനിങ്, റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി, ദുബായ് മുനിസിപ്പാലിറ്റി എന്നിവ സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഓരോ പ്രദേശത്തിൻ്റെയും ഭൂമിശാത്രപരമായ പ്രത്യേകതകൾ കൃത്യമായി പ്രതിഫലിപ്പിക്കുന്നതിനായി അഞ്ച് വ്യത്യസ്ത നിറങ്ങളിലാണ് ബോർഡുകൾ തയ്യാറാക്കുന്നത്. കടലിനോട് ചെർന്ന പ്രദേശങ്ങങ്ങൾ അടയാളപ്പെടുത്താൻ നില നിറവും മരുഭൂമിയോട് സാമ്യമുള്ള പ്രദേശങ്ങൾക്ക് സ്വർണ നിറവും നൽകും. വേ ഫൈൻഡിംഗ്, അഡ്രസ്സിംഗ് ഡിസൈൻ മേഖലയിലെ വിദഗ്ധരായ കൺസൾട്ടൻ്റുമാരുടെ സഹായത്തോടെയാണ് ഈ പുതിയ സിസ്റ്റം വികസിപ്പിച്ചിരിക്കുന്നത്.

Also Read: യു.എ.ഇ മലയാളികൾ വേഗം മെസ്സേജ് ബോക്സ് പരിശോധിക്കൂ! സൗജന്യ ഡാറ്റയുമായി ഇത്തിസലാത്ത്; ഓഫർ ഒക്ടോബർ 12 വരെ

പദ്ധതിയുടെ ആദ്യഘട്ടം ഈ വർഷം തന്നെ ആരംഭിക്കും. ഇതിൻ്റെ ഭാഗമായി സബീൽ 1, സബീൽ 2, നാദ് അൽ ഷെബ, അൽ ഖവാനീജ് 1, നസ്‌വ എന്നീ പ്രദേശങ്ങളിൽ രണ്ടായിരത്തിലധികം പുതിയ സൈൻ ബോർഡുകൾ ഉടൻ സ്ഥാപിക്കും. വിപുലമായ രീതിയിലുള്ള മാറ്റങ്ങൾ 2026-ൻ്റെ അവസാന പാദത്തിലാണ് ആരംഭിക്കുക. 19 സെക്ടറുകളിലായി 186 പ്രദേശങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നഗരത്തിഉൻ്റെ വളർച്ച, ജനസാന്ദ്രത, വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സാനിധ്യം, ഇതുവരെ ഔദ്യോഗികമായി പേര് നൽകിയിട്ടില്ലാത്ത തെരുവുകളുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഏത് പ്രദേശത്താണ് ആദ്യം മാറ്റങ്ങൾ കൊണ്ടുവരേണ്ടത് എന്ന് ആർ.ടി.എയും, ദുബായ് മുനിസിപ്പാലിറ്റിയും തീരുമാനിക്കുക.

പുതുതായി വീടുകളിൽ സ്ഥാപിക്കുന്ന നമ്പർ പ്ലേറ്റുകളിൽ ദുബായിലെ ലൊക്കേഷൻ ഐഡൻ്റിഫയറായ ‘മക്കാനി’ നമ്പറിനൊപ്പം ഒരു ക്യു.ആർ കോഡും ഉൾപ്പെടുത്തും. പുതിയ തെരുവ് ബോർഡുകളുടെ നിറങ്ങളുമായി യോജിക്കുന്ന തരത്തിലാകും ഇവ ഡിസൈൻ ചെയ്യുക. തെരുവുകളുടെയും പ്രദേശങ്ങളുടെയും പേരുകളുടെ അർത്ഥം, പ്രധാനപ്പെട്ട സ്ഥലങ്ങൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ഈ ക്യുആർ കോഡുകൾ സ്കാൻ ചെയ്താൽ മതിയാകും. അടുത്ത ഘട്ടമായി നഗരത്തിലെ ബസ് സ്റ്റോപ്പുകൾ, സ്മാർട്ട് ആപ്ലിക്കേഷനുകൾ, ഏരിയ മാപ്പ് ബോർഡുകൾ എന്നിവയിലേക്കും ഈ പുതിയ വിഷ്വൽ ഐഡൻ്റിറ്റി വ്യാപിപ്പിക്കുമെന്ന് ആർ.ടി.എ വ്യക്തമാക്കിയിട്ടുണ്ട്.

English Summary

Dubai has launched a new visual identity for its addressing system, introducing color-coded street signs and smart house plates with QR codes across 186 areas by 2030.

Follow Us