AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Eid Al Adha 2025: മെട്രോ അർദ്ധരാത്രി ഒരു മണി വരെ; പലയിടങ്ങളിലും ഫ്രീപാർക്കിങ്: ദുബായിൽ ബലിപെരുന്നാൾ ഇളവുകൾ ഇങ്ങനെ

Dubai Announces Eid Al Adha 2025 Relaxations: ദുബായിൽ ബലിപെരുന്നാളുമായി ബന്ധപ്പെട്ട ഇളവുകൾ പ്രഖ്യാപിച്ചു. ഫ്രീ പാർക്കിങും മെട്രോ, ട്രാം സർവീസ് നീട്ടലും ഉൾപ്പെടെയാണ് ഇളവുകൾ.

Eid Al Adha 2025: മെട്രോ അർദ്ധരാത്രി ഒരു മണി വരെ; പലയിടങ്ങളിലും ഫ്രീപാർക്കിങ്: ദുബായിൽ ബലിപെരുന്നാൾ ഇളവുകൾ ഇങ്ങനെ
ദുബായ് മെട്രോImage Credit source: Social Media
Abdul Basith
Abdul Basith | Published: 03 Jun 2025 | 07:35 AM

ദുബായിൽ ബലിപെരുന്നാൾ ഇളവുകൾ പ്രഖ്യാപിച്ചു. മെട്രോ, ട്രാം ടൈമിങ് നീട്ടിയിട്ടുണ്ട്. എമിറേറ്റിലെ പലയിടങ്ങളിലും ഫ്രീ പാർക്കിങ് പ്രഖ്യാപിച്ചു. ജൂൺ രണ്ട്, തിങ്കളാഴ്ച ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ ആറിനാണ് അറബ് രാജ്യങ്ങളിൽ ബലിപെരുന്നാൾ ആഘോഷിക്കുന്നത്.

ദുബായിലെ പബ്ലിക് പാർക്കിങ് സ്പേസുകൾ ജൂൺ അഞ്ച് മുതൽ ജൂൺ എട്ട് വരെ സൗജന്യമായിരിക്കും. എന്നാൽ, മൾട്ടി ലെവൽ പാർക്കിങ് ടെർമിനലുകളിൽ പണം മുടക്കിയേ പാർക്ക് ചെയ്യാനാവൂ. ദുബായ് മെട്രോ ജൂൺ നാല്, ബുധനാഴ്ച മുതൽ മുതൽ ജൂൺ ഏഴ്, ശനിയാഴ്ച വരെ സർവീസ് സമയം വർധിപ്പിക്കും. പുലർച്ചെ അഞ്ച് മണിയ്ക്ക് സർവീസ് ആരംഭിച്ച് പിറ്റേദിവസം അർദ്ധരാത്രി ഒരു മണി വരെ മെട്രോ സർവീസ് നടത്തും. ദുബായ് ട്രാം ഈ ദിവസങ്ങളിൽ പുലർച്ചെ ആറ് മണിക്ക് ആരംഭിച്ച് പിറ്റേ ദിവസം അർദ്ധരാത്രി ഒരു മണി വരെയാവും സർവീസ് നടത്തുക.

Also Read: Eid Al Adha 2025: സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ബലിപെരുന്നാൾ അവധി കുറയില്ല; പ്രഖ്യാപനവുമായി യുഎഇ

ദുബായിലെ ബസ് സർവീസുകളിൽ കാര്യമായ മാറ്റമില്ല. എങ്കിലും ചില ബസ് സർവീസുകൾ ഈ സമയത്ത് നിർത്തലാക്കിയിട്ടുണ്ട്. ജൂൺ നാല് മുതൽ എട്ട് വരെ അൽ ഘുബൈബ ബസ് സ്റ്റേഷനിൽ നിന്നുള്ള ഇ100 ബസ് റൂട്ട് പ്രവർത്തിക്കില്ല. ഈ ബസിന് പകരം ഇബ്‌ന് ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്ന് അബുദാബിയിലേക്കുള്ള ഇ101 സർവീസ് ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു. അൽ ജാഫിലിയ ബസ് സ്റ്റേഷനിൽ നിന്ന് അബുദാബിയിലെ സായിദ് രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള ഇ102 ബസ് റൂട്ട് ഇബ്ന് ബത്തൂത്ത ബസ് സ്റ്റേഷനും മുസഫ്ഫയും ഒഴിവാക്കിയാണ് കടന്നുപോവുക. ജൂൺ അഞ്ച് മുതൽ എട്ട് വരെ യുഎഇയിൽ അവധിയാണ്.

Follow Us