Emirates Flight: നൂറിലധികം സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകള്‍ പരിമിതപ്പെടുത്തി എമിറേറ്റ്‌സ്; ടിക്കറ്റ് ബുക്ക് ചെയ്തവര്‍ അറിയേണ്ടത്‌

Emirates Travel Update: വിമാന സര്‍വീസുകള്‍ പരിമിതപ്പെടുത്തിയതായി എമിറേറ്റ്‌സ്. ദുബായിലെ വ്യോമയാന മേഖല സാധാരണ നിലയിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനപരമായ ക്രമീകരണങ്ങളുടെ ഭാഗമായാണ്‌ നിയന്ത്രണം. സാഹചര്യങ്ങൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും, അതിനനുസരിച്ച് വിമാന സർവീസുകളിൽ മാറ്റങ്ങൾ വരുത്തുമെന്നും എമിറേറ്റ്‌സ്. യാത്രക്കാര്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം.

Emirates Flight: നൂറിലധികം സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകള്‍ പരിമിതപ്പെടുത്തി എമിറേറ്റ്‌സ്; ടിക്കറ്റ് ബുക്ക് ചെയ്തവര്‍ അറിയേണ്ടത്‌

Emirates Flight

Updated On: 

11 Apr 2026 | 05:40 PM

ദുബായ്: നൂറിലധികം സ്ഥലങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പരിമിതപ്പെടുത്തിയതായി എമിറേറ്റ്‌സ്. ദുബായിലെ വ്യോമയാന മേഖല സാധാരണ നിലയിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനപരമായ ക്രമീകരണങ്ങളുടെ ഭാഗമായാണ്‌ ഈ നിയന്ത്രണമെന്നാണ് വിവരം. പുതിയ ബുക്കിങുകള്‍ നടത്തുന്നവര്‍ക്ക് ടിക്കറ്റിന്റെ കാലാവധിക്കുള്ളില്‍ ഒരു തവണ സൗജന്യമായി യാത്രാ തീയതി മാറ്റാനുള്ള അവസരം നല്‍കുന്നതാണെന്നും എമിറേറ്റ്‌സ് അറിയിച്ചു.

സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചതിന് ശേഷമാകും സര്‍വീസുകള്‍ പൂര്‍ണ ശേഷിയില്‍ പുനഃരാരംഭിക്കുകയെന്നാണ് സൂചന. ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാൻ, അയർലൻഡ്, ജോർദാൻ, ഗ്രീസ്, കൊറിയ, ഇറ്റലി, ചൈന, ഓസ്‌ട്രേലിയ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങള്‍ സര്‍വീസുകള്‍ പരിമിതപ്പെടുത്തിയ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

പുതിയ ബുക്കിങുകള്‍

emirat.es/nowoperating എന്ന വെബ്‌സൈറ്റ് വഴി പുതിയ ഷെഡ്യൂളുകള്‍ പരിശോധിക്കുകയും, ബുക്കിങ് നടത്തുകയും ചെയ്യാമെന്ന് എമിറേറ്റ്‌സ് വ്യക്തമാക്കി. നിലവിലെ യാത്രാ പ്ലാനുകളെ ബാധിച്ചിട്ടുണ്ടെങ്കില്‍, ലഭ്യമായ അടുത്ത എമിറേറ്റ്‌സ് വിമാനത്തിൽ യാത്രക്കാരുടെ ‘റീ ബുക്കിങ്’ നടത്താന്‍ ശ്രമിക്കുമെന്നും എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ കമ്പനി വിശദീകരിച്ചു.

Also Read: Kuwait Flight Cancels: നാട്ടിലേക്ക് പോകാൻ പ്ലാൻ ചെയ്ത പ്രവാസികൾക്ക് തിരിച്ചടി,മെയ് 15 വരെ സർവീസുകൾ റദ്ദാക്കി ജസീറ എയർവേസ്

ഫെബ്രുവരി 28-നും മെയ് 31-നും ഇടയില്‍ ബുക്ക് ചെയ്തവര്‍ക്ക് മറ്റൊരു വിമാനത്തില്‍ റീബുക്ക് ചെയ്യാന്‍ ഓപ്ഷനുണ്ട്. ജൂൺ 15 വരെയുള്ള യാത്രകൾക്കായി മറ്റൊരു വിമാനത്തിലേക്ക് റീബുക്ക് ചെയ്യാം. യഥാർത്ഥ യാത്രാ തീയതി 72 മണിക്കൂറിനുള്ളിലാണെങ്കിൽ emirat.es/managebooking എന്ന വെബ്‌സൈറ്റ് വഴിയോ, എമിറേറ്റ്‌സ് ആപ്പിലെ ‘Manage Your Booking’ വഴിയോ റീബുക്ക് ചെയ്യാം.

ബുക്കിംഗ് അതിനുശേഷമുള്ള തീയതിയിലാണെങ്കിൽ emirat.es/support എന്ന ലിങ്ക് വഴി സഹായങ്ങള്‍ക്ക് തങ്ങളെ ബന്ധപ്പെടാമെന്നും എമിറേറ്റ്‌സ് അറിയിച്ചു. emirat.es/refund എന്ന ലിങ്ക് വഴി റീഫണ്ടിനും അപേക്ഷിക്കാം. എന്നാല്‍ അപേക്ഷ നടപടിയാകാന്‍ 21 ദിവസം വരെ സമയമെടുത്തേക്കാം.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌

ചെക്ക് ഇൻ ചെയ്തതിന് ശേഷവും വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണം. വിമാനത്തിന്റെ സമയമാറ്റമോ റദ്ദാക്കലോ ഉണ്ടോ എന്ന് അറിയാൻ ഇ മെയില്‍ പരിശോധിക്കണം. സാഹചര്യങ്ങൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും, അതിനനുസരിച്ച് വിമാന സർവീസുകളിൽ മാറ്റങ്ങൾ വരുത്തുമെന്നും എമിറേറ്റ്‌സ് വ്യക്തമാക്കി.

എമിറേറ്റ്‌സിന്റെ അറിയിപ്പ്‌

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ