Ethiopia: എത്യോപ്യയിൽ മാരകമായ മാർബർഗ് വൈറസ് ബാധ, നിർദേശങ്ങളുമായി ഡബ്ല്യുഎച്ച്ഒ

Ethiopia confirms outbreak of Marburg virus: രോഗബാധിതരെ ഐസൊലേറ്റ് ചെയ്യുകയും ചികിത്സ നൽകുകയും ചെയ്യുന്നുണ്ടെന്ന് എത്യോപ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Ethiopia: എത്യോപ്യയിൽ മാരകമായ മാർബർഗ് വൈറസ് ബാധ, നിർദേശങ്ങളുമായി ഡബ്ല്യുഎച്ച്ഒ

Ethiopia confirms outbreak of Marburg virus

Published: 

16 Nov 2025 | 06:47 AM

അഡിസ് അബെബ: എത്യോപ്യയുടെ തെക്ക് കിഴക്ക് ഭാ​ഗത്ത് മാരകമായ മർബർഗ് വൈറസ് രോഗബാധ സ്ഥിരീകരിച്ചു. ആഫ്രിക്ക സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (ആഫ്രിക്ക സിഡിസി) രോ​ഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഡബ്ല്യുഎച്ച്ഒ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

തെക്കൻ സുഡാനുമായി അതിർത്തി പങ്കിടുന്ന ഓമോ മേഖലയിലാണ് രോഗബാധ കണ്ടെത്തിയത് നിലവിൽ ഒമ്പത് പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇബോളയെപ്പോലെ, ശരീര സ്രവങ്ങളുമായുള്ള സമ്പർക്കത്തിലൂടെയാണ് രോ​ഗം പകരുന്നത്. 25% മുതൽ 80% വരെയാണ് മരണനിരക്ക്.

പനി പോലുള്ള രോഗലക്ഷണങ്ങളോടെ നിരവധി പേർ ചികിത്സ തേടിയതിനെ തുടർന്നാണ് പരിശോധനകൾ നടത്തിയത്. കഴിഞ്ഞ വർഷം റുവാണ്ടയിലും മർബർഗ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

രോഗബാധിതരെ ഐസൊലേറ്റ് ചെയ്യുകയും ചികിത്സ നൽകുകയും ചെയ്യുന്നുണ്ടെന്ന് എത്യോപ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും ആരോഗ്യ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

ALSO READ: ബിബിസിക്കെതിരെ നിയമനടപടികളിലേക്ക് കടക്കാന്‍ ട്രംപ്, നഷ്ടപരിഹാരമായി ചോദിക്കുന്നത് വന്‍ തുക

അതേസമയം, ലോകാരോഗ്യ സംഘടനയും നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. രോഗ പ്രതിരോധ നടപടികളിൽ എത്യോപ്യ വേഗത്തിൽ ഇടപെടൽ നടത്തുന്നതായി ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രെയേസസ് പറഞ്ഞു.

മർബർഗ് വൈറസ് ലക്ഷണങ്ങൾ

 

മർബർഗ് വൈറസ് രോഗം മർബർഗ് വൈറസ് മൂലമുണ്ടാകുന്ന ഒരു ഹെമറേജിക് പനിയാണ്.

രോഗബാധിതരായ വ്യക്തികളുടെ ശരീര സ്രവങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കം വഴിയോ അല്ലെങ്കിൽ കിടക്ക വിരിപ്പുകൾ, വസ്ത്രങ്ങൾ പോലുള്ള മലിനമായ വസ്തുക്കളിലൂടെയോ ആണ് വൈറസ് പടരുന്നത്.

പനി, കഠിനമായ തലവേദന, പേശിവേദന, ചർമ്മത്തിലെ തടിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

രക്തസ്രാവത്തിനും അവയവങ്ങളുടെ പ്രവർത്തനരഹിതമാകാനും ഇവ കാരണമാകും.

25% മുതൽ 80% വരെയാണ് മരണനിരക്ക്.

Loading...
Unable to load recommendations.
Follow Us
Related Stories
റിയാദിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ സർവീസ് തുടങ്ങി; ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തുവിട്ട് ഇന്ത്യൻ എംബസി
100 കോടി ഡോളർ ഓഫർ; ഹൂതികളുടെ ആക്രമണം നിർത്താൻ ഇറാൻ വഴി സൗദി നീക്കം നടത്തുന്നതായി റിപ്പോർട്ട്
UAE November 2026 Updates: നവംബർ മുതൽ യു.എ.ഇ മാറുന്നു; ദുബായിലെ വേഗപരിധി ഉൾപ്പെടെയുള്ള പ്രധാന മാറ്റങ്ങളറിയാം
Microsoft: എഐക്കായി വൻ നിക്ഷേപം; മൈക്രോസോഫ്റ്റിൽ 60,000 ജീവനക്കാർക്ക് എക്സിറ്റ് പാക്കേജ്, ഇന്ത്യയിലും അവസരം
Dubai Traffic Alert: ദുബായിൽ എമിറേറ്റ്സ് റോഡിലും എയർപോർട്ട് ടണലിലും ഗതാഗത നിയന്ത്രണം: അറിയേണ്ടതെല്ലാം
Houthi Attack: റിയാദ് വിമാനത്താവളം വീണ്ടും തുറന്നു; സർവീസുകൾ ഭാഗികം, ആക്രമണ ഭീഷണി തുടരുന്നു
ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ സ്‌ട്രെസ് കുറയുമോ?
6000mAh ബാറ്ററി; 'കത്തി' വിലയിൽ ഒരു സാംസങ് ഫോൺ!
ദിവസവും എത്ര ഗ്ലാസ് പാൽ കുടിക്കണം?
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ