Etihad Airways UAE: യുഎഇയിൽ നിന്ന് ചൈനയിലേക്ക് ചിറകുവിരിച്ച് എത്തിഹാദ്: 5 പുതിയ റൂട്ടുകൾ

Etihad Airways launches five new destinations: ചൈനയുടെ സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ നിർണ്ണായക സ്ഥാനമുള്ള നഗരങ്ങളെയാണ് പുതിയ റൂട്ടുകൾക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ആഗോള സാമ്പത്തിക കേന്ദ്രമായ ഷാങ്ഹായ്, നിർമ്മാണ മേഖലയുടെ കവാടമായ ഗ്വാങ്‌ഷൂ, സാങ്കേതിക ഹബ്ബുകളായ ചെങ്‌ഡു, ഹാങ്‌ഷൂ, ഷെൻ‌ഷെൻ എന്നിവയെ ബന്ധിപ്പിക്കുന്നതിലൂടെ യാത്രക്കാർക്കും ചരക്ക് നീക്കത്തിനും വലിയ സൗകര്യമൊരുങ്ങും.

Etihad Airways UAE: യുഎഇയിൽ നിന്ന് ചൈനയിലേക്ക് ചിറകുവിരിച്ച് എത്തിഹാദ്: 5 പുതിയ റൂട്ടുകൾ

പ്രതീകാത്മക ചിത്രം

Published: 

14 Apr 2026 | 04:22 PM

അബുദാബി: ചൈനീസ് വിപണിയിൽ വൻ വിപുലീകരണത്തിനൊരുങ്ങി യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേയ്‌സ്. ചൈനയിലെ പ്രധാന നഗരങ്ങളിലേക്ക് അഞ്ച് പുതിയ റൂട്ടുകളും ആഴ്ചയിൽ 28 അധിക സർവീസുകളും എത്തിഹാദ് പ്രഖ്യാപിച്ചു. അടുത്ത കാലത്തായി ഒരു വിപണിയിൽ എത്തിഹാദ് നടത്തുന്ന ഏറ്റവും വലിയ വർദ്ധനവാണിത്.

അബുദാബി സായിദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നാണ് ചൈനയിലെ നഗരങ്ങളിലേക്ക് പുതിയ സർവീസുകൾ ആരംഭിക്കുന്നത്. ഷാങ്ഹായ് പുഡോങ്, ഗ്വാങ്‌ഷൂ, ചെങ്‌ഡു, ഹാങ്‌ഷൂ, ഷെൻ‌ഷെൻ എന്നീ ന​ഗരങ്ങളിലേക്കാണ് സർവ്വീസുള്ളത്. ബീജിംഗ് ഡാക്സിംഗിലേക്കുള്ള നിലവിലെ പ്രതിദിന സർവീസിന് പുറമെയാണിത്. ഇതോടെ ചൈനയിലെ ആറ് നഗരങ്ങളിലായി എത്തിഹാദിന്റെ ആകെ സർവീസുകൾ ആഴ്ചയിൽ 35 ആയി ഉയരും.

Also read – ഹോര്‍മുസില്‍ യുഎസ് ഉപരോധം ആരംഭിച്ചു; ഇന്ത്യയെ എങ്ങനെ ബാധിക്കും?

ചൈനയുടെ സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ നിർണ്ണായക സ്ഥാനമുള്ള നഗരങ്ങളെയാണ് പുതിയ റൂട്ടുകൾക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ആഗോള സാമ്പത്തിക കേന്ദ്രമായ ഷാങ്ഹായ്, നിർമ്മാണ മേഖലയുടെ കവാടമായ ഗ്വാങ്‌ഷൂ, സാങ്കേതിക ഹബ്ബുകളായ ചെങ്‌ഡു, ഹാങ്‌ഷൂ, ഷെൻ‌ഷെൻ എന്നിവയെ ബന്ധിപ്പിക്കുന്നതിലൂടെ യാത്രക്കാർക്കും ചരക്ക് നീക്കത്തിനും വലിയ സൗകര്യമൊരുങ്ങും.

എല്ലാ സർവീസുകളും ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനങ്ങൾ ഉപയോഗിച്ചാണ് നടത്തുക. 28 ബിസിനസ് സീറ്റുകളും 262 ഇക്കണോമി സീറ്റുകളുമാണ് ഈ വിമാനങ്ങളിലുള്ളത്. ചൈന ഈസ്റ്റേൺ എയർലൈൻസുമായുള്ള എത്തിഹാദിന്റെ സംയുക്ത സംരംഭത്തിന്റെ ഭാഗമായാണ് ഈ റൂട്ടുകൾ പ്രവർത്തിക്കുക. കൂടാതെ, എസ്.എഫ് എയർലൈൻസുമായുള്ള സഹകരണം ചൈനയും ആഗോള വിപണികളും തമ്മിലുള്ള എയർ ഫ്രൈറ്റ് കണക്റ്റിവിറ്റിയെ കൂടുതൽ ശക്തമാക്കും. ഇത് ആഗോള വിതരണ ശൃംഖലയ്ക്കും ഉന്നതമൂല്യമുള്ള വ്യാപാരത്തിനും വലിയ പിന്തുണ നൽകും.

Follow Us
Related Stories
Strait of Hormuz: അറിയാലോ ഇന്ത്യയാണ്…ഹോര്‍മുസില്‍ വിലക്കില്ലാതെ ഇന്ത്യന്‍ കപ്പലുകള്‍; തുണയാകുന്നത് ഈ തന്ത്രങ്ങളോ?
Ebola Outbreak: വീണ്ടും എബോള , ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; പുതിയ വകഭേദം അതീവ അപകടകരം
Gulf Travel Crisis: പ്രവാസികൾ പ്രതിസന്ധിയിൽ, സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യയും ഇൻഡിഗോയും
Dubai Police warning: മോഷ്ടിച്ച ക്രെഡിറ്റ് കാർഡുകൾ ഓൺലൈൻ വഴി വാങ്ങുന്നവർ കുടുങ്ങും, മുന്നറിയിപ്പുമായി ദുബായ് പോലീസ്
Hormuz Tolls: ഒമാന് നേരെ യുഎസ് ഭീഷണി!; ഹോർമുസ് ടോളിൽ സഹായിച്ചാൽ കടുത്ത ഉപരോധം, പോര് കടുക്കുന്നു?
Iran War: ഇറാനിലെ സൈനിക കേന്ദ്രത്തിന് നേരെ യുഎസ് ആക്രമണം; ഹോര്‍മുസ് ആരും നിയന്ത്രിക്കില്ലെന്ന് ട്രംപ്‌
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
താക്കോല്‍ നഷ്ടപ്പെടുന്നത് വരാന്‍ പോകുന്ന ആപത്തുകളുടെ സൂചന
കേടായ മുട്ട എങ്ങനെ തിരിച്ചറിയാം? വഴിയുണ്ട്!
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു