Elon Musk: റഷ്യൻ ചാരന്മാർ ഇലോൺ മസ്കിനെയും ലക്ഷ്യമിട്ടു; വെളിപ്പെടുത്തലുമായി മുൻ എഫ്ബിഐ ഏജന്റ്

Ex-FBI Agent About Elon Musk: യുഎസ് പ്രസിഡന്റെ ഡോണൾഡ് ട്രംപിന്റെ അടുത്ത വിശ്വസ്തൻ കൂടിയായ മസ്കിനെ സെക്സിലൂടെയും മയക്കുമരുന്നിലൂടെയും ചാക്കിലാക്കാനായിരുന്നു റഷ്യൻ ചാരന്മാരുടെ ശ്രമമെന്നാണ് ബ്യൂമ ആരോപിക്കുന്നത്.

Elon Musk: റഷ്യൻ ചാരന്മാർ ഇലോൺ മസ്കിനെയും ലക്ഷ്യമിട്ടു; വെളിപ്പെടുത്തലുമായി മുൻ എഫ്ബിഐ ഏജന്റ്

Elon Musk

Published: 

20 May 2025 15:47 PM

ശതകോടീശ്വരനും ടെസ്‌ല സിഇഒയുമായ ഇലോൺ മസ്‌കിനെയും റഷ്യൻ ചാരന്മാർ ലക്ഷ്യമിട്ടെന്ന് മുൻ എഫ്ബിഐ ഏജന്റ് ജോനാഥൻ ബ്യൂമ. യുഎസ് പ്രസിഡന്റെ ഡോണൾഡ് ട്രംപിന്റെ അടുത്ത വിശ്വസ്തൻ കൂടിയായ മസ്കിനെ സെക്സിലൂടെയും മയക്കുമരുന്നിലൂടെയും ചാക്കിലാക്കാനായിരുന്നു റഷ്യൻ ചാരന്മാരുടെ ശ്രമമെന്നാണ് ബ്യൂമ ആരോപിക്കുന്നത്.

കാര്യം ശതകോടീശ്വരനൊക്കെ ആണെങ്കിലും ഇലോൺ മസ്കിന്റെ ദൗർബല്യത്തിൽ പിടിമുറുക്കി അദ്ദേഹത്തെ വലയിലാക്കാനാണ് റഷ്യൻ ചാരന്മാർ ശ്രമിച്ചത്. കേട്ടാൽ അതിശയം തോന്നുമെങ്കിലും രാജ്യാന്തര തലത്തിൽ ചർച്ചയാകുന്ന പുതിയ ആരോപണം തൊടുത്തുവിട്ടിരുക്കുകയാണ് എഫ്ബിഐ മുൻ ഏജന്റായ ജോനാഥൻ ബ്യൂമ. ട്രംപിന്റെ അടുത്ത വിശ്വസ്തൻ കൂടിയായ മസ്കിനെ സെക്സിലൂടെയും മയക്കുമരുന്നിലൂടെയും ചാക്കിലാക്കാനായിരുന്നു റഷ്യൻ ചാരന്മാരുടെ ശ്രമമെന്നാണ് ബ്യൂമ ആരോപിക്കുന്നത്. ജർമ്മൻ ബ്രോഡ്കാസ്റ്റർ ഇസഡ്എഫ് സംപ്രേഷണം ചെയ്ത ഒരു ഡോക്യുമെന്ററിക്കിടെയാണ് ബ്യൂമ ആരോപണം ഉന്നയിച്ചത്.

Also Read:ലഷ്കർ ബന്ധമുണ്ടായിരുന്നയാളെ ഉൾപ്പടെ ഉപദേശകസമിതിയിലേക്ക് നിയമിച്ച് ഡൊണാൾഡ് ട്രംപ്

റഷ്യൻ ഉക്രെയ്‌നിലെ യുദ്ധം ആരംഭിച്ചതിന് പിന്നാലെ മസ്കും പേപാൽ സഹസ്ഥാപകൻ പീറ്റർ തീലും റഷ്യൻ ചാരന്മാരുടെ നിരീക്ഷണത്തിലായിരുന്നു. ലൈം​ഗിക വിഷയത്തിൽ മസ്കിന്റെ താത്പര്യങ്ങളും മയക്കുമരുന്ന് ഉപയോ​ഗവും അദ്ദേഹത്തിനെ ചൂഷ്ണം ചെയ്യാനുള്ള അവസരമായി റഷ്യൻ ചാരന്മാർ കണ്ടിരുന്നുവെന്നും മുൻ എഫ്ബിഐ ഏജന്റ് ആരോപിക്കുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഇക്കാര്യം അറിയാമായിരുന്നുവെന്നാണ് ബ്യുമയുടെ അവകാശവാദം. അന്താരാഷ്ട്ര തലത്തിൽ പിടിച്ചുകുലുക്കുന്ന ആരോപണം വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചയായിരിക്കും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും