Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം

From AI Talks to 'Aari Aari': Macron's Post With PM Modi Trends Online: ധുരന്ധര്‍ സിനിമയിലെ ആരി ആരി എന്ന പാട്ടിനോടൊപ്പമാണ് മോദിയുമായുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ മാക്രോണ്‍ എക്‌സില്‍ പങ്കുവെച്ചത്. ഇതോടെ നീസിലെ ധുരന്ധര്‍ എന്ന രീതിയില്‍ പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ വൈറലാകുകയും ചെയ്തു. അദ്ദേഹത്തിന്റെ പോസ്റ്റ് പെട്ടെന്ന് തന്നെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

Modi-Macron Meeting: നീസിലെ ധുരന്ധര്‍മാര്‍; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം

നരേന്ദ്ര മോദി, ഇമ്മാനുവല്‍ മാക്രോണ്‍

Updated On: 

15 Jun 2026 | 07:59 AM

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോകത്തെ പ്രമുഖ നേതാക്കളുമായുള്ള സൗഹൃദം എപ്പോഴും വലിയ ചര്‍ച്ചകള്‍ക്കും പ്രശംസകള്‍ക്കും കാരണമാകാറുണ്ട്. ഇപ്പോഴിതാ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയ വിവരമാണ് ലോകമെങ്ങും ചര്‍ച്ച. നീസില്‍ നടന്ന ഭാരത് ഇന്നൊവേറ്റ്‌സ് 2026 പരിപാടി മോദിയും മാക്രോണും ചേര്‍ന്നായിരുന്നു ഉദ്ഘാടനം ചെയ്തത്. ഇതിന് പിന്നാലെ മോദിയുമൊത്തുള്ള മനോഹരമായൊരു സെല്‍ഫി മാക്രോണ്‍ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി പുറത്തുവിടുകയുമുണ്ടായി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), വ്യാപാരം, അടിസ്ഥാന സൗകര്യ വികസനം (ഇന്‍ഫ്രാസ്ട്രക്ചര്‍) തുടങ്ങിയ ഭാവി സഹകരണ മേഖലകളെ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമന്ത്രിയുടെയും മാക്രോണിന്റെയും കൂടിക്കാഴ്ച. ഇന്ത്യ-ഫ്രാന്‍സ് തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും പ്രതിബദ്ധത ചര്‍ച്ചകളില്‍ ഇരുനേതാക്കളും എടുത്തുകാട്ടി.

കൂടിക്കാഴ്ചയ്ക്ക് മുമ്പായിരുന്നു മോദിയും മാക്രോണും ഭാരത് ഇന്നൊവേറ്റ്‌സില്‍ സന്ദര്‍ശനം നടത്തിയത്. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍, സാങ്കേതിക മേഖല, ഗവേഷണ മുന്നേറ്റങ്ങള്‍ എന്നിവ അവതരിപ്പിച്ച പ്രദര്‍ശനത്തെ മാക്രോണ്‍ പ്രശംസിച്ചു. നവീന സാങ്കേതികവിദ്യകളിലൂടെ ആഗോള തലത്തില്‍ ഇന്ത്യ കൈവരിക്കുന്ന പുരോഗതിയെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു.

ധുരന്ധര്‍ സിനിമയിലെ ആരി ആരി എന്ന പാട്ടിനോടൊപ്പമാണ് മോദിയുമായുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ മാക്രോണ്‍ എക്‌സില്‍ പങ്കുവെച്ചത്. ഇതോടെ നീസിലെ ധുരന്ധര്‍ എന്ന രീതിയില്‍ പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ വൈറലാകുകയും ചെയ്തു. അദ്ദേഹത്തിന്റെ പോസ്റ്റ് പെട്ടെന്ന് തന്നെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള വിശ്വാസത്തിലും സൗഹൃദത്തിലും അധിഷ്ഠിതമായ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു.

മാക്രോണിന്റെ പോസ്റ്റ്‌

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ സംയുക്ത സംരംഭങ്ങള്‍, വ്യാപാര-നിക്ഷേപ സാധ്യതകള്‍ വികസിപ്പിക്കല്‍, അടിസ്ഥാന സൗകര്യ പദ്ധതികളില്‍ സഹകരണം വര്‍ധിപ്പിക്കല്‍ എന്നിവയാണ് ചര്‍ച്ചകളിലെ പ്രധാന വിഷയങ്ങള്‍. പ്രതിരോധം, സാങ്കേതികവിദ്യ, കാലാവസ്ഥാ പ്രവര്‍ത്തനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ഇതിനകം ശക്തമായ ബന്ധം പുലര്‍ത്തുന്ന ഇന്ത്യയും ഫ്രാന്‍സും, ഭാവി ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പുതിയ സഹകരണ സാധ്യതകള്‍ കൂടി തേടുകയാണെന്ന് കൂടിക്കാഴ്ച വ്യക്തമാക്കുന്നു.

ചര്‍ച്ചകള്‍ വിവിധ മേഖലകളില്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വ്യാപാരം, ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുക ലക്ഷ്യമിട്ടാണ് മോദിയും മാക്രോണും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ ഭാവിയില്‍ സഹകരണം മെച്ചപ്പെടുത്തണമെന്ന് ഇരുനേതാക്കളും പറഞ്ഞു. ഇന്ത്യ-ഫ്രാന്‍സ് തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. സാങ്കേതികവിദ്യ, നിക്ഷേപം, സാമ്പത്തിക സഹകരണം എന്നിവയില്‍ പുതിയ അവസരങ്ങള്‍ തേടുന്നതിനും ഇരു രാജ്യങ്ങളും താത്പര്യം പ്രകടിപ്പിച്ചുവെന്നാണ് വിവരം. ആഗോള വെല്ലുവിളികള്‍ നേരിടുന്നതില്‍ ഇന്ത്യയും ഫ്രാന്‍സും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചയില്‍ പ്രധാന വിഷയമായി.

Also Read: Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത

ഭാരത് ഇന്നൊവേറ്റ്‌സ്

ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് മുന്‍പായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും നീസില്‍ നടന്ന ഭാരത് ഇന്നൊവേറ്റ്‌സ് പ്രദര്‍ശനം സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം, സാങ്കേതിക നവീകരണങ്ങള്‍, ഗവേഷണ നേട്ടങ്ങള്‍, യുവ സംരംഭകരുടെ ആശയങ്ങള്‍ എന്നിവ ഇരുനേതാക്കളും അടുത്തറിയാന്‍ ശ്രമിച്ചു. ഇന്ത്യ ആഗോള നവീകരണ കേന്ദ്രമായി വളര്‍ന്നുവരുന്നതിന്റെ തെളിവാണ് ഇത്തരം സംരംഭങ്ങളെന്ന് മാക്രോണ്‍ അഭിപ്രായപ്പെട്ടു. ഭാവിയിലെ സാങ്കേതിക സഹകരണത്തിന് ഈ സന്ദര്‍ശനം പുതിയ സാധ്യതകള്‍ തുറക്കുന്നതായും വിദഗ്ധര്‍ വിലയിരുത്തപ്പെടുന്നുണ്ട്.

വൈറലായി പോസ്റ്റ്

നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാക്രോണ്‍ എക്സില്‍ ഒരു സെല്‍ഫി പങ്കുവെച്ചു. മോദിയും മാക്രോണും നില്‍ക്കുന്ന ചിത്രം വളരെ വേഗത്തിലാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ദൃഢമായ സൗഹൃദവും പരസ്പര വിശ്വാസവും തുടര്‍ന്നും ശക്തിപ്പെടുത്തുമെന്നും മാക്രോണ്‍ പറഞ്ഞു.

English Summary

French President Emmanuel Macron held bilateral talks with Prime Minister Narendra Modi in Nice, focusing on artificial intelligence, trade, and infrastructure cooperation. The leaders also explored ways to strengthen the India-France strategic partnership and expand collaboration in emerging technologies and investment.

Follow Us
ഇക്കൂട്ടർ അബദ്ധത്തിൽ പോലും കാപ്പി കുടിക്കരുത്!
ഫ്രീഡം സെയിലിൽ വാങ്ങാൻ 10 മോട്ടറോള ഫോണുകൾ
അമ്പട ഹെൽത്തിക്കുട്ടാ! വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പീനട്ട് ബട്ടർ റെസിപ്പി
തലമുടിയുടെ അറ്റം പിളരുന്നത് തടയാൻ ചെയ്യേണ്ടവ
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ