AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Russian Army: കള്ളക്കേസില്‍ കുടുക്കി, ശേഷം റഷ്യന്‍ സൈന്യത്തില്‍ ചേരാന്‍ നിര്‍ബന്ധിച്ചു; ഇന്ത്യന്‍ വിദ്യാര്‍ഥി

Student Forced to Join Russian Army: യുക്രൈയ്‌നില്‍ നിന്നെടുത്ത വീഡിയോ വഴി സാഹില്‍ മുഹമ്മദ് ഹുസൈന്‍ എന്ന വിദ്യാര്‍ഥിയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. യുക്രെയ്ന്‍ സൈന്യം ഇദ്ദേഹത്തെ പിടികൂടിയതിന് ശേഷം പുറത്തുവന്നതാണ് ഈ വീഡിയോ.

Russian Army: കള്ളക്കേസില്‍ കുടുക്കി, ശേഷം റഷ്യന്‍ സൈന്യത്തില്‍ ചേരാന്‍ നിര്‍ബന്ധിച്ചു; ഇന്ത്യന്‍ വിദ്യാര്‍ഥി
വീഡിയോ പങ്കിട്ട യുവാവ്‌ Image Credit source: Screengrab
shiji-mk
Shiji M K | Published: 22 Dec 2025 07:44 AM

മോസ്‌കോ: പഠനത്തിനായി റഷ്യയിലെത്തിയെ ഇന്ത്യന്‍ വിദ്യാര്‍ഥിയെ സൈന്യത്തില്‍ ചേരാന്‍ നിര്‍ബന്ധിച്ചതായി വിവരം. ഗുജറാത്ത് സ്വദേശിയായ യുവാവ് വീഡിയോ വഴിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഒരു സാഹചര്യത്തിലും റഷ്യന്‍ സൈന്യത്തില്‍ ചേരരുതെന്നും അയാള്‍ വീഡിയോ വഴി അഭ്യര്‍ത്ഥിച്ചു. വ്യാജ മയക്കുമരുന്ന് കേസ് ആരോപിച്ച് ബ്ലാക്ക് മെയില്‍ ചെയ്തതിന് ശേഷമാണ് റഷ്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കാന്‍ തന്നെ നിര്‍ബന്ധിച്ചതെന്ന് യുവാവ് വെളിപ്പെടുത്തി.

യുക്രൈയ്‌നില്‍ നിന്നെടുത്ത വീഡിയോ വഴി സാഹില്‍ മുഹമ്മദ് ഹുസൈന്‍ എന്ന വിദ്യാര്‍ഥിയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. യുക്രെയ്ന്‍ സൈന്യം ഇദ്ദേഹത്തെ പിടികൂടിയതിന് ശേഷം പുറത്തുവന്നതാണ് ഈ വീഡിയോ. യുക്രെയ്ന്‍ അധികൃതര്‍ പങ്കുവെച്ച വീഡിയോയില്‍ സാഹില്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് തന്നെ നാട്ടിലേക്ക് മടങ്ങാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുണ്ട്.

റഷ്യയില്‍ പഠിക്കുന്നതിനിടെ ഒരു കൊറിയര്‍ സ്ഥാപനത്തില്‍ പാര്‍ട്ട് ടൈമായി സാഹില്‍ ജോലി ചെയ്തിരുന്നു. ഇതിനിടെ തന്നെ റഷ്യന്‍ പോലീസ് വ്യാജ മയക്കുമരുന്ന് കേസില്‍ കുടുക്കിയെന്നാണ് സാഹിലിന്റെ ആരോപണം. റഷ്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചാല്‍ കേസില്‍ നിന്ന് ഒഴിവാക്കാമെന്നും അവര്‍ വാഗ്ദാനം ചെയ്തതായി യുവാവ് പറയുന്നു.

Also Read: Johannesburg Shotting: ജൊഹന്നാസ്ബർ​ഗിൽ ആക്രമണം; ബാറിലുണ്ടായ വെടിവെപ്പ് ഒമ്പത് മരണം

വ്യാജ മയക്കുമരുന്ന് കേസില്‍ നിന്ന് രക്ഷപ്പെടാനാണ് താന്‍ സൈന്യത്തില്‍ ചേര്‍ന്നത്. 15 ദിവസത്തെ പരിശീലനത്തിന് ശേഷം റഷ്യക്കാര്‍ തന്നെ സൈന്യത്തിന്റെ മുന്‍നിരയിലേക്ക് അയച്ചു. യുദ്ധമുഖത്ത് എത്തിയപ്പോള്‍ താന്‍ ആദ്യം ചെയ്തത് യുക്രെയ്ന്‍ സൈന്യത്തിന് കീഴടങ്ങുക എന്നതായിരുന്നു. യുക്രെയ്ന്‍ സൈന്യം ഗുജറാത്തിലുള്ള തന്റെ അമ്മയ്ക്ക് തന്റെ വീഡിയോകള്‍ അയച്ചുകൊണ്ടുത്ത് റഷ്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കാന്‍ ഇന്ത്യക്കാരെ കബളിപ്പിക്കുന്നതിനെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ആവശ്യപ്പെട്ടുവെന്നും സാഹില്‍ വ്യക്തമാക്കി.