AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Driving License: ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് മതിയോ സൗദിയില്‍ വണ്ടിയോടിക്കാന്‍?

Drive in Saudi Arabia with Indian License: സൗദി അറേബ്യ 48 രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസന്‍സാണ് ഔദ്യോഗികമായി അംഗീകരിച്ചത്. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി സൗദിയില്‍ വാഹനമോടിക്കാനാകും.

Driving License: ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് മതിയോ സൗദിയില്‍ വണ്ടിയോടിക്കാന്‍?
പ്രതീകാത്മക ചിത്രം Image Credit source: Social Media
shiji-mk
Shiji M K | Updated On: 21 Dec 2025 16:16 PM

റിയാദ്: സൈക്കിള്‍ ബാലന്‍സുണ്ടെങ്കില്‍ ഗള്‍ഫില്‍ ഡ്രൈവിങ് ലൈസന്‍സ് കിട്ടുമെന്ന് പല മലയാള സിനിമകളിലും പറയുന്നുണ്ട്. യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ലൈസന്‍സുണ്ടെങ്കില്‍ സൗദി അറേബ്യയില്‍ വാഹനമോടിക്കാന്‍ സാധിക്കുമോ? ഇന്ത്യന്‍ ലൈസന്‍സുണ്ടെങ്കില്‍ സൗദിയില്‍ ഒരു വര്‍ഷം വരെ വാഹനമോടിക്കാം എന്ന തരത്തില്‍ ഒട്ടനവധി വാര്‍ത്തകള്‍ വന്നിരുന്നു, ആ വിഷയത്തിലെ സത്യാവസ്ഥ പരിശോധിക്കാം.

സൗദി അറേബ്യ 48 രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസന്‍സാണ് ഔദ്യോഗികമായി അംഗീകരിച്ചത്. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി സൗദിയില്‍ വാഹനമോടിക്കാനാകും. രാജ്യത്ത് എത്തി തീയതി മുതല്‍ ഒരു വര്‍ഷം വരെ അല്ലെങ്കില്‍ ലൈസന്‍സിന്റെ കാലാവധി തീരുന്നത് വരെയാണ് ഇതിന് അനുവാദമുള്ളത്.

ഇക്കാലയളവിന് ശേഷം സൗദി താമസക്കാരനായി മാറുകയാണെങ്കില്‍ അവിടുത്തെ ലൈസന്‍സ് എടുത്തിരിക്കണം. എന്നാല്‍ സൗദി അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടംനേടിയിട്ടില്ല. അതിനാല്‍ തന്നെ നിങ്ങള്‍ക്ക് ഒരിക്കലും ഇവിടുത്തെ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് സൗദിയില്‍ വാഹനമോടിക്കാന്‍ സാധിക്കില്ലെന്ന് മനസിലാക്കുക.

നിങ്ങളുടെ കൈവശം സൗദി അംഗീകരിച്ച 48 രാജ്യങ്ങളില്‍ ഏതില്‍ നിന്നെങ്കിലുമുള്ള ലൈസന്‍സ് ഉണ്ടെങ്കില്‍ ഡ്രൈവിങ് ടെസ്‌റ്റോ ലേണിങ് ടെസ്‌റ്റോ ഇല്ലാതെ വാഹനമോടിക്കാം. ഏതെല്ലാം രാജ്യങ്ങളാണ് സൗദി അംഗീകരിച്ചതെന്ന് നോക്കാം.

Also Read: UAE School: യുഎഇ സ്‌കൂള്‍ പ്രവേശനത്തിനുള്ള പ്രായപരിധിയില്‍ മാറ്റം; ഈ പ്രായം നിര്‍ബന്ധം

ഇവയാണ് ആ രാജ്യങ്ങള്‍

അ​ൽ​ബേ​നി​യ, ഓ​സ്ട്രി​യ, ബെ​ലാ​റ​സ്, ബെ​ൽ​ജി​യം, ബ​ൾ​ഗേ​റി​യ, ക്രൊ​യേ​ഷ്യ, സൈ​പ്ര​സ്, ചെ​ക്ക് റി​പ്പ​ബ്ലി​ക്, ഡെ​ൻ​മാ​ർ​ക്ക്, എ​സ്​​തോണി​യ, ഫി​ൻ​ലൻ​ഡ്, ഫ്രാ​ൻ​സ്, ജ​ർ​മ്മ​നി, ഗ്രീ​സ്, ഹം​ഗ​റി, അ​യ​ർ​ല​ൻ​ഡ്, ഇ​റ്റ​ലി, ലാ​ത്വി​യ, ലി​ത്വാ​നി​യ, ല​ക്സം​ബ​ർ​ഗ്, മാ​ൾ​ട്ട, നെ​ത​ർ​ലാ​ൻ​ഡ്സ്, നോ​ർ​വേ, പോ​ള​ണ്ട്, പോ​ർ​ച്ചു​ഗ​ൽ, റുമേ​നി​യ, റ​ഷ്യ, സ്ലോ​വാ​ക്യ, സ്ലോ​വീ​നി​യ, സ്പെ​യി​ൻ, സ്വീ​ഡ​ൻ, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, യുകെ, ഓസ്ട്രേ​ലി​യ, ചൈ​ന, ജ​പ്പാ​ൻ, മ​ലേ​ഷ്യ, ന്യൂ​സി​ലാ​ൻ​ഡ്, സിം​ഗ​പ്പൂ​ർ, ദ​ക്ഷി​ണ കൊ​റി​യ, ബ​ഹ്റൈ​ൻ, കു​വൈ​ത്ത്, ഒ​മാ​ൻ, ഖ​ത്ത​ർ, യുഎ​ഇ, കാ​ന​ഡ, യുഎ​സ്എ, സൗ​ത്ത് ആ​ഫ്രി​ക്ക.