Singh Pannun: ഇന്ത്യക്കെതിരെയുള്ള വിവരങ്ങള്‍ സിഖ് ഫോര്‍ ജസ്റ്റിസ് ട്രൂഡോയുടെ ഓഫീസുമായി പങ്കുവെച്ചു; വെളിപ്പെടുത്തലുമായി സിങ് പന്നൂന്‍

India- Canada Conflict: സിഖ് ഫോര്‍ ജസ്റ്റിസ് സംഘടന ട്രൂഡോയുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് പന്നൂന്‍ പറഞ്ഞു. വാന്‍കൂവറിലെയും ടൊറോന്റോയിലെയും ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ അടച്ചുപൂട്ടണണമെന്നാണ്‌ ഒരു കനേഡിയന്‍ എന്ന നിലയില്‍ ഖലിസ്ഥാന്‍ അനുകൂല സിഖുക്കാര്‍ക്ക് തോന്നുന്നതെന്ന് പന്നൂന്‍ പറഞ്ഞു.

Singh Pannun: ഇന്ത്യക്കെതിരെയുള്ള വിവരങ്ങള്‍ സിഖ് ഫോര്‍ ജസ്റ്റിസ് ട്രൂഡോയുടെ ഓഫീസുമായി പങ്കുവെച്ചു; വെളിപ്പെടുത്തലുമായി സിങ് പന്നൂന്‍

ഹുര്‍വത്വന്ത് സിങ് പന്നൂന്‍ (Image Credits: TV9 Bharatvarsh)

Updated On: 

16 Oct 2024 22:44 PM

ഒട്ടാവ: ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഇന്ത്യക്കെതിരായ വിവരങ്ങള്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഓഫീസുമായി പങ്കുവെച്ചെന്ന് സമ്മതിച്ച് ഹുര്‍വത്വന്ത് സിങ് പന്നൂന്‍ (Gurpatwant Singh Pannun). സിഖ് ഫോര്‍ ജസ്റ്റിസ് സംഘടന ട്രൂഡോയുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് പന്നൂന്‍ പറഞ്ഞു. കനേഡിയന്‍ മാധ്യമമായ സിബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പന്നൂന്‍ ഇക്കാര്യം പറഞ്ഞത്.

ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ താന്‍ കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി. ഇന്ത്യക്കെതിരെ കാനഡ ഉന്നയിച്ച ആരോപണങ്ങള്‍ ട്രൂഡോ സര്‍ക്കാരിന്റെ ദേശീയ സുരക്ഷയോടും നിയമവാഴ്ചയോടും നീതിയോടുമുള്ള പ്രതിബദ്ധതയെയാണ് തുറന്നുകാണിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി സിഖ് ഫോര്‍ ജസ്റ്റിസ് പ്രധാനമന്ത്രിയുടെ ഓഫീസുമായി ആശയവിനിമയം നടത്തി വരികയാണെന്നും പന്നൂന്‍ പറഞ്ഞു.

Also Read: Jagmeet Singh: ‘ഇന്ത്യയിലെ തീവ്രവാദ സംഘടനയായ ആര്‍എസ്എസിനെ നിരോധിക്കണം’; കനേഡിയന്‍ സിഖ് നേതാവ്‌

മൂന്ന് വര്‍ഷമായി ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ ചാര ശൃംഖലയെ കുറിച്ച് ഞങ്ങള്‍ വിവരം നല്‍കുന്നു. ഇന്ത്യന്‍ നയതന്ത്രജ്ഞനെ പുറത്താക്കുന്നത് നീതിയുടെ അവസാന വഴിയല്ല. ഇത് തുടക്കം മാത്രമാണെന്നും പന്നൂന്‍ കൂട്ടിച്ചേര്‍ത്തു. വാന്‍കൂവറിലെയും ടൊറോന്റോയിലെയും ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ അടച്ചുപൂട്ടണണമെന്നാണ്‌ ഒരു കനേഡിയന്‍ എന്ന നിലയില്‍ ഖലിസ്ഥാന്‍ അനുകൂല സിഖുക്കാര്‍ക്ക് തോന്നുന്നതെന്ന് പന്നൂന്‍ പറഞ്ഞു.

അതേസമയം, 2020ല്‍ പന്നൂനിനെ ഇന്ത്യ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പന്നൂനിന്റെ കൃഷി ഭൂമിയും സര്‍ക്കാര്‍ കണ്ടുകെട്ടി. ഗുര്‍പത്വന്ത് സിങ് പന്നൂനിന്റെ പേരില്‍ പഞ്ചാബില്‍ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ ഉള്‍പ്പെടെ 22 ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. 2022 ഒക്ടോബറില്‍ ഇയാള്‍ക്കെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇന്റര്‍പോളിനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നുവെങ്കിലും തെളിവുകളുടെ അഭാവത്തില്‍ ആവശ്യം നിരസിക്കപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം പന്നൂന്‍ കൊല്ലപ്പെട്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. യുഎസിലുണ്ടായ റോഡപകടത്തില്‍ മരണം സംഭവിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്.

Also Read: Canada visa issue : ഇന്ത്യ-കാനഡ തർക്കം മുറുകുന്നു… പ്രതിസന്ധിയിലായത് ഇന്ത്യൻ വിദ്യാർത്ഥികൾ

അതേസമയം, ഇന്ത്യയിലെ തീവ്രവാദ സംഘടനയാണ് ആര്‍എസ്എസ് എന്നും രാജ്യത്ത് ആര്‍എസ്എസിനെ നിരോധിക്കണമെന്നും കനേഡിയന്‍ സിഖ് നേതാവ് ജഗ്മീത് സിങ് പറഞ്ഞു. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് ജഗ്മീത് നേരത്തെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രസ്താവന നടത്തിയത്. ആര്‍എസ്എസിനെ കൂടാതെ ഇന്ത്യയിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തണമെന്നാണ് ജഗ്മീത് സിങ് ആവശ്യപ്പെട്ടത്.

ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന ആര്‍എസ്എംപിയുടെ ആരോപണത്തിന് പിന്നാലെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായത്. കാനഡയുടെ പൊതുസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന നിരവധി പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്നതിന് തങ്ങളുടെ കൈവശം ശക്തവും വ്യക്തവുമായ തെളിവുകളുണ്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. ഇതിന് പിന്നാലെ കാനഡയിലെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ച് വിളിക്കുകയും ഇവരെ പിന്നീട് സസ്പെന്റ് ചെയ്തതായി കാനഡ അറിയിക്കുകയും ചെയ്തു. പിന്നീട് ആറ് കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി. ഒക്ടോബര്‍ 19 ശനിയാഴ്ചക്കുള്ളില്‍ ഇന്ത്യ വിടണമെന്നും ഇവര്‍ക്ക് നിര്‍ദേശം നല്‍കി.

Related Stories
Donald Trump: ട്രംപ് ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ തീരുവ നീക്കണമെന്ന് ഡെമോക്രാറ്റുകള്‍; പ്രമേയം അവതരിപ്പിച്ചു
Shooting At Brown University: അമേരിക്കയിലെ ബ്രൗൺ സർവകലാശാലയിൽ വെടിവെയ്പ്പ്; രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്
Syria ISIS Attack: സിറിയയിൽ ഐഎസ്ഐഎസ് ആക്രമണം; മൂന്ന് അമേരിക്കക്കാർ കൊല്ലപ്പെട്ടു, തിരിച്ചടിക്കുമെന്ന് ട്രംപ്
UAE Holiday: ജനുവരി ഒന്നിന് ജോലിക്ക് പോവേണ്ട; അവധി ഇവര്‍ക്ക് മാത്രം
Trump Superclub Plan: ‘സി5’ എലൈറ്റ് ഗ്രൂപ്പിന് ട്രംപിന്റെ കരുനീക്കം? ഇന്ത്യയെയും ഒപ്പം കൂട്ടും; പിന്നില്‍ ആ ലക്ഷ്യം
Indian-Origin Arrest In Canada: അസുഖം നടിച്ചെത്തി ഡോക്ടർമാർക്കു മുന്നിൽ നഗ്നതാ പ്രദർശനം; ഇന്ത്യൻ വംശജൻ കാനഡയിൽ അറസ്റ്റിൽ
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം