Hajj 2025: ഹാജിമാർക്കായി സ്മാർട്ട് മെഡിക്കൽ ബാഗ് അവതരിപ്പിച്ച് ഷാർജ കമ്പനി; ഇനിയെല്ലാം ഒരു കുടക്കീഴിലെന്ന് അവകാശവാദം

Smart Medical Bag For Hajj Pilgrims: ഹാജിമാർക്കായി സ്മാർട്ട് മെഡിക്കൽ ബാഗ്. ഷാർജയിലെ ഹെൽത്ത് ടെക് കമ്പനിയായ ഡോക്ടറിയാണ് ബാഗ് വികസിപ്പിച്ചത്.

Hajj 2025: ഹാജിമാർക്കായി സ്മാർട്ട് മെഡിക്കൽ ബാഗ് അവതരിപ്പിച്ച് ഷാർജ കമ്പനി; ഇനിയെല്ലാം ഒരു കുടക്കീഴിലെന്ന് അവകാശവാദം

ഹജ്ജ്

Published: 

06 Jun 2025 07:07 AM

ഹജ്ജ് തീർത്ഥാടനത്തിന് പോകുന്നവർക്കായി സ്മാർട്ട് മെഡിക്കൽ ബാഗ് അവതരിപ്പിച്ച് ഷാർജയിലെ കമ്പനി. ഷാർജ ഓപ്പൺ ഇന്നൊവേഷൻ ലാബിൻ്റെ സഹകരണത്തോടെ ഹെൽത്ത് ടെക് കമ്പനിയായ ഡോക്ടറിയാണ് ബാഗ് വികസിപ്പിച്ചത്. പോർട്ടബിൾ ഹെൽത്ത്കെയറായാണ് ‘മസന്ദ്’ എന്ന് പേരുള്ള ഈ സ്മാർട്ട് മെഡിക്കൽ ബാഗ് അവതരിപ്പിച്ചിരിക്കുന്നത്. വേഗത്തിൽ അസുഖമെന്തെന്ന് കണ്ടെത്താനും വേണ്ട ചികിത്സ നൽകാനും ഈ ബാഗിന് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.

ഈ ബാഗിൽ വളരെ നൂതനമായ ഡയഗ്നോസ്റ്റിക് ടൂളുകളൊക്കെ ഒരു യൂണിറ്റിലാക്കിയിരിക്കുകയാണ്. ഹജ്ജിനിടെയുണ്ടാവുന്ന ശാരീരികാസ്വസ്ഥതകൾക്ക് വേഗത്തിൽ ചികിത്സ ലഭ്യമാക്കാൻ ഇതിലൂടെ കഴിയും. മസന്ദ് ബാഗിന് സ്പെഷ്യലൈസ്ഡ് ഡോക്ടർമാരുടെ സംഘവുമായി രോഗിയെ നേരിട്ട് ബന്ധിപ്പിക്കാൻ കഴിയും. ഇതിലൂടെ ആരോഗ്യപ്രവർത്തകർക്ക് വേഗത്തിലെത്താൻ കഴിയാത്ത ഒറ്റപ്പെട്ടയിടങ്ങളിലും റിമോട്ട് ചികിത്സ ലഭിക്കും. ഹജ്ജിനിടെ പല ഹാജിമാർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടാവാറുണ്ട്. വളണ്ടിയർമാർ ഉണ്ടെങ്കിലും ഇവരെ പരിചരിക്കുക അല്പം ബുദ്ധിമുട്ടാണ്. ഈ ബുദ്ധിമുട്ടിന് സ്മാർട്ട് ബാഗ് വലിയൊരു പരിഹാരമാവും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

“മസന്ദ് ബാഗ് മൊബൈൽ ഹെൽത്ത്കെയർ മേഖലയിലുണ്ടായ വലിയ കുതിച്ചുചാട്ടത്തിന് ഉദാഹരണമാണ്. ലോകോത്തര ടീമിൻ്റെയും നൂതനസാങ്കേതികവിദ്യയുടെയും സഹായത്താലാണ് ഇത് സാധ്യമായത്. നേരത്തെയും ഡോക്ടറി ചെയർ പോലുള്ള കണ്ടുപിടുത്തൽ സഹകരണാടിസ്ഥാനത്തിൽ ഞങ്ങൾ വികസിപ്പിച്ചിരുന്നു.”- ഡോക്ടറി സഹസ്ഥാപകൻ ഒസാമ ഷംസി പാഷ പറഞ്ഞു.

പെർമിറ്റില്ലാതെ ഹജ്ജിനെത്തി, 60 പേർ അറസ്റ്റിൽ
പെർമിറ്റില്ലാതെ, കാൽനടയായി ഹജ്ജിനെത്തിയ 60 പേർ സൗദിയിൽ അറസ്റ്റിലായിരുന്നു. വിദേശരാജ്യങ്ങളിൽ നിന്നുള്ള ആളുകളെയാണ് സൗദി അധികൃതർ പിടികൂടിയത്. മരുഭൂമി പാതയിലൂടെ കാൽനടയായി മക്കയിലേക്ക് ഒളിച്ചുകടക്കാൻ ഇവർ ശ്രമിക്കുന്നതിനിടെ ഇവരെ പിടികൂടുകയായിരുന്നു. പബ്ലിക് സെക്യൂരിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്