AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Indian-American jailed: മുസ്ലിം, സിഖ് വിശ്വാസികൾക്ക് നേരെ ഭീഷണി; ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ രണ്ട് വര്‍ഷം തടവ്

Indian-American jailed for hate crime: സിഖ്, മുസ്ലീം വിഭാഗത്തില്‍പ്പെട്ട ആളുകളെ കൊല്ലുമെന്നും ഗുരുതരമായി പരിക്കേല്‍പ്പിച്ച് അവരുടെ തല മുണ്ഡനം ചെയ്യുമെന്നും ഫോണിലൂടെ ഭൂഷണ്‍ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു.

Indian-American jailed: മുസ്ലിം, സിഖ് വിശ്വാസികൾക്ക് നേരെ ഭീഷണി; ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ രണ്ട് വര്‍ഷം തടവ്
nithya
Nithya Vinu | Published: 06 Jun 2025 07:09 AM

സിഖ്, മുസ്ലീം വിശ്വസികളെ ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയ ഇന്ത്യൻ വംശജന് അമേരിക്കയില്‍ രണ്ട് വര്‍ഷം തടവ്. വടക്കന്‍ ടെക്‌സാസില്‍ താമസിക്കുന്ന ഭൂഷണ്‍ അതാലെ എന്ന 49 വയസുകാരനാണ് തടവ് ശിക്ഷ വിധിച്ചത്. സിഖുകാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയുടെ ജീവനക്കാരുടെ പരാതിയിലാണ് നടപടി.

2021 മുതല്‍ ഭൂഷണ്‍ നിരവധി വിദ്വേഷ മെസേജുകളും ഭീഷണി സന്ദേശങ്ങളുമാണ് അയച്ചത്. സിഖ്, മുസ്ലീം വിഭാഗത്തില്‍പ്പെട്ട ആളുകളെ കൊല്ലുമെന്നും ഗുരുതരമായി പരിക്കേല്‍പ്പിച്ച് അവരുടെ തല മുണ്ഡനം ചെയ്യുമെന്നും ഫോണിലൂടെ ഭൂഷണ്‍ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു.

ALSO READ: സംരംഭകയാകാൻ പഠനം ഉപേക്ഷിച്ചു; സ്വന്തം കമ്പനിയിൽ നിന്ന് പുറത്താക്കപ്പെട്ടു, ഒടുവിൽ 30-ാം വയസിൽ ശതകോടീശ്വരി

മുസ്ലീങ്ങള്‍ ഇന്ത്യയെ നശിപ്പിച്ചതിനാലാണ് തനിക്ക് അവരോടെല്ലാം വെറുപ്പെന്ന് ഇയാള്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. വിദ്വേഷ പ്രചാരണത്തിനും ഭീഷണിക്കുമെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നടപടിയെടുക്കുമെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിലെ അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ ഹര്‍മീത് കെ ഡിലോണ്‍ വ്യക്തമാക്കി.

2022 സെപ്റ്റംബർ 17-ന്, യുഎസിലെ സിഖ് സംഘടനയുടെ പ്രധാന നമ്പറിലേക്ക് വിളിക്കുകയും അവരെ പരിക്കേൽപ്പിക്കുകയോ കൊല്ലുകയോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പ്രസ്താവനയിൽ പറയുന്നു. മണിക്കൂറുകളോളം നിരവധി സന്ദേശങ്ങളും അയച്ചു. 2024 മാർച്ച് 21-ന്, അതലെ വീണ്ടും അതേ സിഖ് സംഘടനയെ വിളിക്കുകയും രണ്ട് വോയ്‌സ്‌മെയിലുകൾ കൂടി അയക്കുകയും ചെയ്തു.