Hezbollah against Israel: ‘സർപ്രൈസിന് തയ്യറായിക്കോളൂ’; ഇസ്രയേലിനെതിരെ വെല്ലുവിളിയുമായി ഹിസ്ബുള്ള

ലെബനന്‍ വിമോചനത്തിൻ്റെ 25-ാം വാര്‍ഷികത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഹസന്‍ നസ്‌റുള്ള ഇക്കാര്യം പറഞ്ഞത്.

Hezbollah against Israel: സർപ്രൈസിന് തയ്യറായിക്കോളൂ; ഇസ്രയേലിനെതിരെ വെല്ലുവിളിയുമായി ഹിസ്ബുള്ള
Published: 

26 May 2024 | 04:48 PM

ടെഹ്‌റാന്‍: ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇസ്രയേലിനെതിരേ വെല്ലുവിളിച്ച് ഹിസ്ബുള്ള. ഇസ്രയേല്‍ ഹിസ്ബുള്ളയുടെ സര്‍പ്രൈസിനായി തയ്യറായിരുന്നോളാനാണ് ഗ്രൂപ്പ് സെക്രട്ടറി ജനറല്‍ ഹസന്‍ നസ്‌റുള്ള ടെലിവിഷന്‍ സന്ദേശത്തിലൂടെ അറിയിച്ചത്.

ലെബനന്‍ വിമോചനത്തിൻ്റെ 25-ാം വാര്‍ഷികത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഹസന്‍ നസ്‌റുള്ള ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ ഒക്ടോബര്‍ ഏഴ് മുതലാണ് ഇസ്രയേല്‍ ഗാസയില്‍ സൈനിക നടപടി ആരംഭിച്ചത്. എന്നാല്‍ ഗാസയ്‌ക്കെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ഒരു ലക്ഷ്യവും നേടാനായിട്ടില്ലെന്നും ഇക്കാര്യം അവരുടെ ദേശീയ സുരക്ഷാ കൗണ്‍സില്‍ തലവന്‍ തന്നെ അംഗീകരിച്ചിട്ടുണ്ടെന്നും നസ്‌റുള്ള വ്യക്തമാക്കി.

അതിനിടെ ജബലിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളില്‍ ഇസ്രായേല്‍ സൈന്യം ബോംബിട്ടു. സഫ്താവി ഭാഗത്തെ അല്‍ നസ്ല സ്‌കൂളിലാണ് ബോംബാക്രമണം ഉണ്ടായത്. ആക്രമണം നടത്തിയത് അഭയാര്‍ത്ഥികള്‍ക്ക് വെള്ളം എത്തിച്ച് നല്‍കിയിരുന്ന യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു.

സംഭവത്തില്‍ അഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ പത്തുപേരാണ് കൊല്ലപ്പെട്ടത്. 17 പേര്‍ക്ക് പേരിക്കേല്‍ക്കുകയും ചെയ്തു. കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നിരവധി കുട്ടികളാണ് ആക്രമണത്തിനിരയായത്. വടക്കന്‍ ഗസയിലെ ആരോഗ്യ സംവിധാനം പൂര്‍ണമായും തകര്‍ന്നതിനാലും ഇന്ധനക്ഷാമം നിലനില്‍ക്കുന്നതുകൊണ്ടും സംഭവസ്ഥലത്തേക്ക് ആംബുലന്‍സിന് വരാന്‍ കഴിയാത്തതും പരിക്കറ്റവരെ ആശുപത്രിയിലെത്തിക്കുന്നതില്‍ വലിയ വെല്ലുവിളിയായി.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 46 പേര്‍ കൂടി ഇസ്രായേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 130 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ ഗസ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 35,903 ആയി, 80,420 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അതേസമയം, റഫയില്‍ ഇസ്രായേല്‍ നടത്തികൊണ്ടിരിക്കുന്ന സൈനിക നടപടി അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി അറിയിച്ചിരുന്നു. ഗസയിലെ വംശഹത്യക്കെതിരെ ദക്ഷിണാഫ്രിക്ക നല്‍കിയ ഹർജിയിലാണ് കോടതി വിധി ഉണ്ടായിരിക്കുന്നത്. രണ്ടിനെതിരെ 13 ജഡ്ജിമാര്‍ റഫയിലെ സൈനിക നടപടി അവസാനിപ്പിക്കണമെന്ന വിധിയെ പിന്തുണച്ചു. ഗസയിലേക്ക് സഹായമെത്തിക്കാന്‍ റഫ അതിര്‍ത്തി തുറക്കണെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Follow Us
Related Stories
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Iran War: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിച്ചു; കരാറിലെത്തിയതായി ട്രംപ്, ഹോര്‍മുസ് തുറന്നതായി വാദം
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Iran War: കരാറില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്, അങ്ങനെയൊന്ന് നടക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പിച്ച് ഇറാന്‍
PM Modi to Meet US President: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം