Bangladesh Crime: ബംഗ്ലാദേശില്‍ ഹിന്ദു ഓട്ടോ ഡ്രൈവറെ അടിച്ചുകൊന്നു
Bangladesh Minority Violence: കൊലപാതകത്തിന് ശേഷം അക്രമികള്‍ സമീറിന്റെ ഓട്ടോറിക്ഷയില്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പ്രഥമദൃഷ്ട്യാ ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് വ്യക്തമാണെന്ന് ഭഗന്‍ഭുയാനയിലെ പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ബംഗ്ലാദേശിലെ പ്രതിഷേധം, കൊല്ലപ്പെട്ട സമീര്‍ ദാസ്
ധാക്ക: ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണ പരമ്പരയിലേക്ക് മറ്റൊരു സംഭവം കൂടി. ഓട്ടോ ഡ്രൈവറായ ഹിന്ദു മതത്തില്‍ പെട്ട യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. 28 വയസുകാരനായ സമീര്‍ ദാസ് ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ചിറ്റഗോങ്ങിലെ ഭഗന്‍ഭുയാനില്‍ വെച്ചാണ് ഇയാള്‍ക്ക് നേരെ ആക്രമണം നടന്നത്. ക്രൂരമായ മര്‍ദനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം അക്രമികള്‍ സമീറിന്റെ ഓട്ടോറിക്ഷയില്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പ്രഥമദൃഷ്ട്യാ ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് വ്യക്തമാണെന്ന് ഭഗന്‍ഭുയാനയിലെ പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കൊലപാതകത്തിന് ശേഷം അക്രമികള്‍ ഓട്ടോറിക്ഷയും കൊള്ളയടിച്ചു. കുറ്റവാളികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ പോലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2024 മുതല്‍ ബംഗ്ലാദേശില്‍ കലാപങ്ങള്‍ നടക്കുകയാണ്. ഇസ്ലാം മതവിഭാഗത്തില്‍പെടുന്നയാളുകള്‍ ജനസംഖ്യയുടെ 10 ശതമാനത്തില്‍ താഴെ വരുന്ന സൂഫി മുസ്ലിങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും നേരെ അക്രമം അഴിച്ചുവിടുകയാണ്. മതപരമായ വിവേചനത്തിനെതിരായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ, ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യന്‍ യൂണിറ്റി കൗണ്‍സില്‍ രാജ്യത്തുടനീളം ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചു.
Also Read: Donald Trump: സ്വയം അങ്ങോട്ട് പ്രഖ്യാപിച്ചു; വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ് താനാണെന്ന് ട്രംപ്
ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും സംഘടന പറഞ്ഞു. ന്യൂനപക്ഷങ്ങളോട്, പ്രത്യേകിച്ച് ഹിന്ദുക്കള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യയും ബംഗ്ലാദേശിനെ വിമര്‍ശിച്ചു. എന്നാല്‍ ഇന്ത്യ അക്രമത്തിന്റെ വ്യാപാത് പെരുപ്പിച്ച് കാണിക്കുകയാണെന്നാണ് ബംഗ്ലാദേശിന്റെ ഇടക്കാല പ്രധാനമന്ത്രിയായ മുഹമ്മദ് യൂനുസിന്റെ ആരോപണം.