5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Milton Hurricane: ‘മിൽട്ടൺ’ ചുഴലിക്കാറ്റ്; മുന്നൊരുക്കങ്ങൾ ശക്തം, ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ

Milton Hurricane Florida: സുരക്ഷ മുൻനിർത്തി ജനങ്ങളോട് വീടുകളിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഗവർണർ റോൺ ഡി സാന്റിസ് നിർദേശം നൽകി. മുന്നറിയിപ്പിനെ തുടർന്ന് ടാമ്പ, ക്ലിയർവാട്ടർ എയർപോർട്ടുകളും അടച്ചിടും. യുഎസിൽ കനത്ത നാശം വിതച്ച 'ഹെലീൻ' ചുഴലിക്കൊടുങ്കാറ്റിന് പിന്നാലെ 'മിൽട്ടനും' കൂടിയെത്തുന്നത് ജനങ്ങളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

Milton Hurricane: ‘മിൽട്ടൺ’ ചുഴലിക്കാറ്റ്; മുന്നൊരുക്കങ്ങൾ ശക്തം, ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ
Represental Image (Credits: Social Media/ PTI)
neethu-vijayan
Neethu Vijayan | Published: 09 Oct 2024 09:17 AM

ഫ്ലോറിഡ: ചുഴലിക്കാറ്റ് ഭീതിയിൽ അമേരിക്കയിലെ ഫ്ലോറിഡ (Florida). ‘മിൽട്ടൺ’ ചുഴലിക്കാറ്റ് (Milton Hurricane) ശക്തി പ്രാപിക്കുന്നതായാണ് റിപ്പോർട്ട്. കാറ്റഗറി 5-ൽ ശക്തിയോടെ ഫ്ലോറിഡയുടെ പശ്ചിമ തീരങ്ങളിൽ ‘മിൽട്ടൺ’ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയോടെ നിലം തൊടാൻ സാധ്യതയെന്നാണ് പ്രവചനം. ‘മിൽട്ടണെ’ നേരിടാൻ വലിയ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട് അധികൃതർ പറഞ്ഞു. മുൻകരുതലിൻറെ ഭാഗമായി ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ആയിരകണക്കിന് ആളുകളെയാണ് ഫ്ലോറിഡയിൽ നിന്ന് ഒഴിപ്പിച്ചിരിക്കുന്നത്.

2005ലെ റീത്ത ചുഴലിക്കാറ്റിനുശേഷം ഏറ്റവും പ്രഹരശേഷിയുള്ള കൊടുങ്കാറ്റായിരിക്കും മിൽട്ടൺ എന്നാണ് മുന്നറിയിപ്പ്. സുരക്ഷ മുൻനിർത്തി ജനങ്ങളോട് വീടുകളിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഗവർണർ റോൺ ഡി സാന്റിസ് നിർദേശം നൽകി. മുന്നറിയിപ്പിനെ തുടർന്ന് ടാമ്പ, ക്ലിയർവാട്ടർ എയർപോർട്ടുകളും അടച്ചിടും. യുഎസിൽ കനത്ത നാശം വിതച്ച ‘ഹെലീൻ’ ചുഴലിക്കൊടുങ്കാറ്റിന് പിന്നാലെ ‘മിൽട്ടനും’ കൂടിയെത്തുന്നത് ജനങ്ങളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

ALSO READ: ഇന്നും പരക്കെ മഴക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച ‘ഹെലീൻ’ ചുഴലിക്കൊടുങ്കാറ്റ് 160 ലധികം പേരാണ് മരിച്ചത്. നോർത്ത് കരോലിനയിലാണ് ‘ഹെലീൻ’ ചുഴലിക്കൊടുങ്കാറ്റ് കനത്ത നാശം വിതച്ചത്. ഇവിടെ മാത്രം 73 പേർക്കാണ് ജീവൻ നഷ്ടമായത്. സൗത്ത് കരോലിനയിൽ 36 പേർ മരിച്ചു. ജോർജിയയിൽ 25 പേരും ഫ്ലോറിഡയിൽ 17 പേരും ടെന്നേസിയിൽ ഒൻപത് പേരും മരിച്ചെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഫ്ളോറിഡയിലെ ബിഗ് ബെൻഡ് പ്രദേശത്ത് കഴിഞ്ഞ 26 -ാം തീയതിയാണ് ‘ഹെലൻ’ കരതൊട്ടത്. ഇതിൻറെ പ്രഭാവം മൂലം ജോർജിയ, നോർത്ത് കരോളിന, സൗത്ത് കരോളിന, ടെന്നസി എന്നിവിടങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്. 225 കി.മീ വേഗതയിൽ വീശിയടിച്ച ഹെലീൻ ചുഴലിക്കാറ്റ് ജനജീവിതം താറുമാറാക്കിയിരുന്നു. ഫ്ലോറിഡ, ജോർജിയ, നോർത്ത് കരോലിനയുടെ ചില ഭാഗങ്ങൾ, ടെന്നസി എന്നീ സംസ്ഥാനങ്ങളിലൂടെ ഏതാണ്ട് 1287 കിലോമീറ്റർ ദൂരമാണ് ഹെലൻ ചുഴലിക്കാറ്റ് വീശിയടിച്ചതെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ പറയുന്നത്.

ചുഴലിക്കാറ്റിലും പ്രളയത്തിലും 600ഓളം പേരെ കാണാനില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു. എല്ലാ സംസ്ഥാനങ്ങളിലുമായി 20 ലക്ഷത്തിലേറെ വൈദ്യതി തടസംമൂലം ഇരുട്ടിലായിരുന്നു. ‘ഹെലൻ’ തീർത്ത ദുരിതത്തിൽ നിന്ന് കരകയറി വരുമ്പോഴാണ് പുതിയ ഭീഷണിയായി ‘മിൽട്ടൺ’ കരതൊടാൻ ഒരുങ്ങുന്നത്.

Latest News