Viral News: ഭക്ഷണം കഴിച്ച ശേഷം ടിപ് കൊടുത്തില്ല; പിന്തുടര്‍ന്ന് പോയി തെറിവിളിച്ച് ഹോട്ടലുടമ
Restaurant Owner Confronts Customer Over No Tip: 19.89 ഡോളർ വിലവരുന്ന ഭക്ഷണം കഴിച്ച ശേഷം ഉപഭോക്‌താവ് 20 ഡോളർ നൽകി മടങ്ങി. ടിപ് ഒന്നും നൽകിയില്ല. ഇതിൽ ദേഷ്യം വന്ന ചൗ പിന്നാലെ പാഞ്ഞെത്തി 18 ശതമാനം ടിപ് വേണമെന്ന് ആവശ്യപ്പെട്ട് ഉപഭോക്താവിനെ അപമാനിക്കുകയായിരുന്നു.
ഇലിനോയി: ഭക്ഷണം കഴിച്ച ശേഷം ടിപ് നൽകാതെ മടങ്ങിയതിൽ കുപിതനായി ഉപഭോക്താവിനെ പിന്തുടർന്ന് പോയി ചീത്തവിളിച്ച് ഹോട്ടലുടമ. അമേരിക്കയിലെ ഇലിനോയിലാണ് സംഭവം. ഭക്ഷണം കഴിച്ച ശേഷം ഹോട്ടലിൽ നിന്നറിങ്ങിയ ഉപഭോക്‌താവിനെ പിന്നാലെ പോയി ചീത്ത വിളിക്കുന്ന കടയുടമയുടെ വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഹോട്ടലുടമയായ കെന്നി ചൗ ആണ് നിർബന്ധിത ടിപ് ആവശ്യം ഉന്നയിച്ചത്. 19.89 ഡോളർ വിലവരുന്ന ഭക്ഷണം കഴിച്ച ശേഷം ഉപഭോക്‌താവ് 20 ഡോളർ നൽകി മടങ്ങി. ടിപ് ഒന്നും നൽകിയില്ല. ഇതിൽ ദേഷ്യം വന്ന ചൗ പിന്നാലെ പാഞ്ഞെത്തി 18 ശതമാനം ടിപ് വേണമെന്ന് ആവശ്യപ്പെട്ട് ഉപഭോക്താവിനെ അപമാനിക്കുകയായിരുന്നു.
ചൗ ചീത്തവിളിക്കുന്നത് തുടർന്നതോടെ, താൻ കഴിച്ച ഭക്ഷണത്തിൻ്റെ പണം താൻ തന്നുവെന്നും, അതിൽ കൂടുതൽ തരേണ്ട ആവശ്യമില്ലെന്നും. ടിപ് നിങ്ങൾക്ക് തരണമെന്ന് ഒരു നിർബന്ധവുമില്ലെന്നും പറഞ്ഞ് ഉപഭോക്താവ് നടന്നു നീങ്ങി. എന്നാൽ, തൻറെ സ്‌റ്റാഫുകൾ എങ്ങനെ ജീവിക്കുമെന്നാണ് നിങ്ങൾ കരുതിയതെന്ന് ചോദിച്ച് ചൗ ചീത്തവിളി തുടർന്നു. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ചൗവിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. ഇതിന് പിന്നാലെ സംഭവത്തിന് ചൗ മാപ്പു പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ആ സമയം തന്റെ നിയന്ത്രണം വിട്ടുപോയതാണെന്നും ബഹുമാനവും മാന്യതയുമെല്ലാം മറന്ന് പെരുമാറിയതിന് തന്നോട് ക്ഷമിക്കണമെന്നും ഭക്ഷണശാലയ്ക്ക് മുന്നിൽ പ്രതിഷേധവുമായി എത്തിയവരോട് ഹോട്ടലുടമ വിശദീകരിച്ചു. തന്റെ മോശം പെരുമാറ്റത്തിൽ ഉപഭോക്താവിനുണ്ടായ ബുദ്ധിമുട്ടിൽ ചൗ മാപ്പുപറയുകയും ചെയ്തു. ഇത് കൈപ്പടയിൽ എഴുതി നൽകിയതിനൊപ്പം ഉപഭോക്‌താവിൻ്റെ സഹോദരന്റെ പ്രിയപ്പെട്ട വിഭവം ചൗ സൗജന്യമായി കൊടുത്തയയ്ക്കുകയും ചെയ്തു. എന്നാൽ, മോശം പെരുമാറ്റത്തിനും ഉപദ്രവത്തിനും ചൗവിനെതിരെ ഇവൻസ്‌റ്റൺ പോലീസ് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അറിയിച്ചു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ:
View this post on Instagram