Jerusalem Fire: ജറുസലേമിന് സമീപം വന്‍ തീപിടിത്തം, ഹൈവേ അടച്ചു, ആളുകളെ ഒഴിപ്പിച്ചു
Jerusalem Wildfire: ഉയർന്ന താപനിലയും ശക്തമായ കാറ്റും വനപ്രദേശങ്ങളിലെ തീ വേഗത്തിൽ പടരാൻ കാരണമായിയെന്നാണ് വിലയിരുത്തല്‍. നിരവധി പേരെ ഒഴിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
ജറുസലേം: ജറുസലേമിന് സമീപം വീണ്ടും വന്‍തീപിടിത്തം. ഒരാഴ്ച മുമ്പ് തീപിടിത്തം ഉണ്ടായ സ്ഥലത്താണ് വീണ്ടും തീപിടിത്തമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ഇസ്രായേൽ പൊലീസ് പ്രധാന ജറുസലേം-ടെൽ അവീവ് ഹൈവേ അടച്ചു. വഴിയരികിലെ താമസക്കാരെ ഒഴിപ്പിച്ചു. ജറുസലേമിന് പടിഞ്ഞാറ് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തീപിടിത്തം നിയന്ത്രണവിധേയമാക്കാന്‍ അഗ്നിശമനസേനയുടെ ശ്രമം പുരോഗമിക്കുകയാണ്. കാലാവസ്ഥ പ്രതികൂലമാണെന്നതാണ് വെല്ലുവിളി. ബുധനാഴ്ച വൈകുന്നേരം ജറുസലേമിൽ നടത്താനിരുന്ന പ്രധാന സ്വാതന്ത്ര്യദിന പരിപാടി റദ്ദാക്കിയതായി ഇസ്രായേൽ മന്ത്രി മിരി റെഗെവ് അറിയിച്ചു.
ഉയർന്ന താപനിലയും ശക്തമായ കാറ്റും വനപ്രദേശങ്ങളിലെ തീ വേഗത്തിൽ പടരാൻ കാരണമായിയെന്നാണ് വിലയിരുത്തല്‍. നിരവധി പേരെ ഒഴിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഇസ്രായേലിലെ എമര്‍ജന്‍സി സര്‍വീസായ മാഗൻ ഡേവിഡ് അഡോം പ്രസ്താവനയിൽ അറിയിച്ചു.




Read Also: China Restaurant Fire: ചൈനയിലെ റസ്റ്റോറന്റിൽ വൻ തീപിടിത്തം; 22 പേർ മരിച്ചു
രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ആംബുലന്‍സ് അടക്കം സജ്ജമാക്കിയിട്ടുണ്ട്. പ്രദേശത്തേക്ക് പുറപ്പെടുകയാണെന്ന് അഗ്നിശമന വകുപ്പിന്റെ മേൽനോട്ടം വഹിക്കുന്ന ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ ഒരു പ്രസ്താവനയിൽ പറഞ്ഞു. ഈ പ്രദേശത്ത് പലപ്പോഴും കാട്ടുതീ ഉണ്ടാകാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.