AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്ഥാനും, സൗദി അറേബ്യയും, തുർക്കിയും; നിരീക്ഷിച്ച് ഇന്ത്യ

Iran Mocks New Defence Pact Between Saudi Arabia, Pakistan, and Turkiye: ഈ മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലുമൊന്നിന് നേരെ സായുധ ആക്രമണം ഉണ്ടായാൽ അത് മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും. മക്കയിലെ അൽ-സഫ കൊട്ടാരത്തിൽ നടന്ന യോഗത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് ഉർദുഗാൻ എന്നിവർ ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്.

സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്ഥാനും, സൗദി അറേബ്യയും, തുർക്കിയും; നിരീക്ഷിച്ച് ഇന്ത്യ
മക്കയിൽ ത്രിരാഷ്ട്ര പ്രതിരോധ കരാറിൽ ഒപ്പുവെക്കുന്ന തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ (ഇടത്ത്), സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ (മധ്യത്തിൽ), പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്Image Credit source: Turkish Presidency / Murat Cetinmuhurdar / Handout/Anadolu via Getty Images)
Sumeesh T Unneen
Sumeesh T Unneen | Published: 08 Aug 2026 | 10:40 AM

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ സുപ്രധാന സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്ഥാനും സൗദി അറേബ്യയും തുർക്കിയും. ‘മക്ക ജോയിൻ്റ് ഡിഫൻസ് അഗ്രിമെൻ്റ്’ എന്ന പേരിലുള്ള കരാർ പ്രകാരം, ഈ മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലുമൊന്നിന് നേരെ സായുധ ആക്രമണം ഉണ്ടായാൽ അത് മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും. മക്കയിലെ അൽ-സഫ കൊട്ടാരത്തിൽ നടന്ന യോഗത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് ഉർദുഗാൻ എന്നിവർ ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്.

മൂന്ന് രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം എല്ലാ തലങ്ങളിലേക്കും വർധിപ്പിക്കാനും കൂട്ടായ സുരക്ഷ ഉറപ്പാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ചെങ്കടലിലും ബാബ് അൽ-മണ്ടേബ് കടലിടുക്കിലുമുൾപ്പെടെ പശ്ചിമേഷ്യയിലുടനീളം സംഘർഷം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ പ്രതിരോധ കരാർ. ഗൾഫ് രാജ്യങ്ങളുടെ പ്രാദേശിക സുരക്ഷ ശക്തിപ്പെടുത്തുക എന്നതും കാരാറിൻ്റെ ലക്ഷ്യമാണ്. ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ സൗദി കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതിനെത്തുടർന്ന്, വാണിജ്യ കപ്പൽ പാതകളുടെ സുരക്ഷയ്ക്കായി അടുത്തിടെ സൗദി അറേബ്യ ഒരു ബഹുരാഷ്ട്ര സമുദ്ര പ്രതിരോധ സഖ്യം രൂപീകരിക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതിന് പാകിസ്ഥാൻ ഉൾപ്പെടെ 14 രാജ്യങ്ങൾ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യ

പുതിയ പ്രതിരോധ കരാറുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ മാധ്യമങ്ങളോട് പറഞ്ഞു. കരാറുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങളിലേക്ക് അദ്ദേഹം കടന്നില്ലെങ്കിലും, കാര്യങ്ങൾ കൃത്യമായി വിലയിരുത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

വിമർശനവുമായി ഇറാൻ

പാകിസ്ഥാനും സൗദിയും തുർക്കിയും തമ്മിലുള്ള പുതിയ പ്രതിരോധ കരാറിനെ വിമർശിച്ച് ഇറാൻ രംഗത്തെത്തി. പേപ്പറിൽ ഒപ്പിട്ടതുകൊണ്ട് മാത്രം സൗദിക്ക് സുരക്ഷ ഉറപ്പാക്കാനാകില്ലെന്ന് ഇറാൻ പാർലമെൻ്റ് അംഗവും ദേശീയ സുരക്ഷാ-വിദേശനയ കമ്മീഷൻ അംഗവുമായ ഇബ്രാഹിം റെസായി പറഞ്ഞു. അമേരിക്കയെ വർഷങ്ങളോളം ആശ്രയിച്ചിട്ടും സൗദിക്ക് സുരക്ഷ ലഭിച്ചില്ലെന്നും, നയങ്ങളിൽ മാറ്റം വരുത്തിയാൽ സുരക്ഷയ്ക്കായി മറ്റുള്ളവരോട് യാചിക്കേണ്ടി വരില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

English Summary

Amid escalating Middle East tensions, Pakistan, Saudi Arabia, and Turkiye signed the “Makkah Joint Defence Agreement,” stipulating that an attack on one is an attack on all. India is closely monitoring the pact, which aims to boost regional security, while Iran criticized it as insufficient for Saudi Arabia’s lasting protection.

Follow Us