15 കോടിയിലധികം പൂക്കൾ; ദുബായ് മിറാക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും, ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു
Season 15 of Dubai Miracle Garden Opens October 8: Check Ticket Rates and Details: കാലാവസ്ഥ കൂടുതൽ അനുകൂലമാകുന്നതോടെ കുടുംബങ്ങൾക്കായുള്ള മികച്ച ഔട്ട്ഡോർ വിനോദങ്ങളുടെ ഒരു കേന്ദ്രമായി ഉദ്യാനം മാറും. പുതിയ സീസണിൽ പുതിയ ഫ്ലോറൽ ഡിസ്‌പ്ലേകളും വ്യത്യസ്ത പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ള മറ്റ് ആകർഷണങ്ങളും ഉണ്ടാകും. വരും ആഴ്ചകളിൽ ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്
ദുബായ് നിവാസികൾക്കും സന്ദർശകർക്കും ഒരു സന്തോഷവാർത്ത. വർണ്ണക്കാഴ്ചകളിൽ സമയം ചിലവഴിക്കാൻ ദുബായ് മിറാക്കിൾ ഗാർഡൻ 15-ാം സീസണിനായി അണിഞ്ഞൊരുങ്ങുന്നു. ഈ വർഷം ഒക്ടോബർ എട്ടാം തീയതിയാണ് സന്ദർശകർക്കായി ഉദ്യാനം തുറന്നുകൊടുക്കുന്നത്. ഓരോ തണുപ്പ് കാലത്തും സന്ദർശകരെ അത്ഭുതപ്പെടുത്തുന്ന ഈ മനോഹര ഉദ്യാനം ഇത്തവണയും വ്യത്യസ്തമായ കാഴ്ചകൾ ഒരുക്കി കാത്തിരിക്കുകയാണ്. കുടുംബ സമേതം ആസ്വദിക്കാനാകുന്ന പരിപാടികളുമായാണ് ഇത്തവണ ഉദ്യാനം സന്ദർശകരെ വരവേൽക്കുന്നത്.
പതിനഞ്ചാം സീസണിലേക്കുള്ള ടിക്കറ്റുകൾ നിലവിൽ ലഭ്യമാണ്. യു.എ.ഇ പൗരന്മാർക്കും നിവാസികൾക്കും ടിക്കറ്റ് നിരക്കിൽ പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എമിറേറ്റ് ഐഡി ഉള്ളവർക്കാണ് ഈ ഇളവ് ലഭിക്കുക. യു.എ.ഇ നിവാസികൾക്ക് മുതിർന്നവർക്കുള്ള ടിക്കറ്റ് നിരക്ക് 70 ദിർഹവും കുട്ടികൾക്ക് 50 ദിർഹവുമാണ്. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും. എന്നാൽ, വിനോദസഞ്ചാരികൾ ഉൾപ്പെടെ മറ്റ് സന്ദർശകർക്ക് സാധാരണ ടിക്കറ്റ് നിരക്ക് തന്നെ നൽകേണ്ടി. വരും. മുതിർന്നവർക്ക് 100 ദിർഹവും കുട്ടികൾക്ക് 80 ദിർഹവുമാണ് സാധാരന ടിക്കറ്റ് നിരക്ക്.
Also Read: UAE Weather Update: ശൈത്യകാലത്തെ വരവേൽക്കാൻ യു.എ.ഇ; താപനില കുറയും, വരും ദിവസങ്ങളിൽ മഴയും
ദുബായ് മിറാക്കിൾ ഗാർഡനും ദുബായ് ബട്ടർഫ്ലൈ ഗാർഡനും ഒരുമിച്ച് സന്ദർശിക്കാൻ താല്പര്യമുള്ളവർക്കായി 140 ദിർഹത്തിൻ്റെ പ്രത്യേക കോംബോ ടിക്കറ്റും ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ടിക്കറ്റ് നിരക്കുകൾക്കും വാല്യു ആഡേഡ് ടാക്സ് അധികമായി നൽകേണ്ടിവരുമെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ദുബായിലെ തണൂപ്പുകാലത്തെ വിനോദങ്ങളുടെ കാര്യത്തിൽ പ്രഥമ സ്ഥാനമാണ് ഈ ഉദ്യാനത്തിനുള്ളത്. പതിനഞ്ചു കോടിയിലധികം പൂക്കളാണ് ഇവിടെ വിരിഞ്ഞുനിൽക്കുന്നത്.
കാലാവസ്ഥ കൂടുതൽ അനുകൂലമാകുന്നതോടെ കുടുംബങ്ങൾക്കായുള്ള മികച്ച ഔട്ട്ഡോർ വിനോദങ്ങളുടെ ഒരു കേന്ദ്രമായി ഉദ്യാനം മാറും. പുതിയ സീസണിൽ പുതിയ ഫ്ലോറൽ ഡിസ്‌പ്ലേകളും വ്യത്യസ്ത പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ള മറ്റ് ആകർഷണങ്ങളും ഉണ്ടാകും. വരും ആഴ്ചകളിൽ ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ വർഷവും ഒക്ടോബർ മുതൽ മെയ് വരെയുള്ള മാസങ്ങളിലാണ് മിറാക്കിൾ ഗാർഡൻ പ്രവർത്തിക്കുന്നത്. ടിക്കറ്റുകൾ ബായ് മിറാക്കിൾ ഗാർഡൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും മുൻകൂട്ടി സ്വന്തമാക്കാവുന്നതാണ്.
English Summary
Dubai Miracle Garden will reopen for its 15th season on October 8, featuring over 150 million flowers. Tickets are now available online, offering special discounted rates for UAE residents.