NAM Recruitment 2026: ഡിഗ്രിയുണ്ടെങ്കില്‍ ആയുഷ് മിഷനില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററാകാം; അപേക്ഷ ക്ഷണിച്ചു
NAM Thiruvanathapuram District Data Entry Operator Recruitment 2026: യോഗ്യതയുള്ളവര്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് തിരുവനന്തപുരം ആയുര്‍വേദ കോളേജിന് സമീപമുള്ള ആരോഗ്യഭവന്‍ ബില്‍ഡിങില്‍ അഞ്ചാം നിലയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.
നാഷണല്‍ ആയുഷ് മിഷന്‍ തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളിലേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഡിസിഎ/പിജിഡിസിഎ പൂര്‍ത്തിയാക്കിയിരിക്കണം. 14,175 രൂപയാണ് ശമ്പളം. എത്ര ഒഴിവുകളുണ്ടെന്ന് വ്യക്തമല്ല. യോഗ്യതയുള്ളവര്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് തിരുവനന്തപുരം ആയുര്‍വേദ കോളേജിന് സമീപമുള്ള ആരോഗ്യഭവന്‍ ബില്‍ഡിങില്‍ അഞ്ചാം നിലയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.
ഇ-മെയില്‍ വഴി അപേക്ഷിക്കരുത്. വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം www.nam.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് വേണം അയക്കേണ്ടത്. അപേക്ഷ കവറിന്റെ പുറത്തും അപേക്ഷയിലും അപേക്ഷിക്കുന്ന തസ്തിക ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
പ്രധാന തീയതികള്‍
സെപ്തംബര്‍ 29-ന് വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷ സ്വീകരിക്കും. ഒക്ടോബര്‍ ഒന്നിന് രാവിലെ 10 മണി മുതല്‍ അഭിമുഖം നടത്തും. തിരുവനന്തപുരം ആയുര്‍വേദ കോളേജിന് സമീപമുള്ള ആരോഗ്യഭവന്‍ ബില്‍ഡിങില്‍ അഞ്ചാം നിലയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജരുടെ കാര്യാലയത്തിലാണ് ഇന്റര്‍വ്യൂ നടത്തുന്നത്.
ഇരുപതില്‍ കൂടുതല്‍ ഉദ്യോഗാര്‍ത്ഥികളുണ്ടെങ്കില്‍ എഴുത്ത് പരീക്ഷ കൂടി നടത്തും. ഇന്റര്‍വ്യൂ തീയതിയെക്കുറിച്ച് പ്രത്യേകം അറിയിപ്പ് നല്‍കില്ല. അപേക്ഷകര്‍ ഇന്റര്‍വ്യൂ ദിവസം നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് നാഷണല്‍ ആയുഷ് മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Also Read: SBI SO Recruitment: അവസാന തീയതി അടുത്തു; എസ്ബിഐ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിച്ചോളൂ
മറ്റ് തസ്തികകളിലും അവസരം
ആയുര്‍വേദ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികളിലേക്കും അപേക്ഷിക്കാം. കേരള സർക്കാർ/DAME/ നടത്തുന്ന ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ്, സിസിആർഎഎസ് ചെറുതുരുത്തി നടത്തുന്ന ഒരു വർഷത്തെ ദൈർഘ്യമുള്ള ആയുർവേദ പഞ്ചകർമ്മ ടെക്‌നീഷ്യൻ കോഴ്‌സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 14,700 രൂപയാണ് ശമ്പളം. സെപ്തംബര്‍ 28-ന് മുമ്പ് അപേക്ഷിക്കണം. സെപ്തംബര്‍ 30-നാണ് ഇന്റര്‍വ്യൂ.
‘ബാച്ചിലര്‍ ഓഫ് ഓഡിയോളജി & സ്പീച്ച് ലാംഗ്വേജ് പാത്തോളജി’ യോഗ്യതയുള്ളവര്‍ക്ക് സ്പീച്ച് തെറാപിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ശമ്പളം 31,300 രൂപ. നാളെ (സെപ്തംബര്‍ 23) വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷ ലഭിക്കണം. സെപ്തംബര്‍ 26-ന് ഇന്റര്‍വ്യൂ നടക്കും. പൂജപ്പുര സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലാണ് (സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി) ഇന്റര്‍വ്യൂ. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. എല്ലാ തസ്തികകളിലേക്കുമുള്ള പ്രായപരിധി 40 വയസാണ്.
English Summary
The National Ayush Mission in Thiruvananthapuram is inviting applications for the Data Entry Operator position. Candidates must hold any degree and possess a DCA or PGDCA qualification. The monthly salary for this role is INR 14,175. Eligible candidates must submit their application forms by post or in person before the deadline.