ആസ്തമയോ? മലേഷ്യൻ വിമാനത്തിൽ ഇന്ത്യക്കാരന് ദാരുണാന്ത്യം
വിമാന ജീവനക്കാരും സഹയാത്രികരും ഇദ്ദേഹത്തിന് പ്രഥമ ശുശ്രൂഷ നൽകാൻ ശ്രമിച്ചെങ്കിലും പിന്നീട് മരിച്ചുവെന്ന് അധികൃതർ പറഞ്ഞു. യാത്രക്കാരന് സുഖമില്ലെന്ന വിവരത്തെ തുടർന്ന് വൈകീട്ട് 5:50-ന് സിഡ്നി വിമാനത്താവളത്തിൻ്റെ അന്താരാഷ്ട്ര ടെർമിനലിൽ തങ്ങൾ ഉദ്യോഗസ്ഥരെ അയച്ചതായി ന്യൂ സൗത്ത് വെയിൽസ് പോലീസ് ഒരു പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യക്കാരൻ്റെ മരണത്തിൽ സംശയാസ്പദമായി ഒന്നുമില്ലെന്നും കൂടുതൽ പോലീസ് നടപടികളൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും പോലീസ് പറഞ്ഞു.

പ്രതീകാത്മക ചിത്രം
മലേഷ്യ: ക്വാലാലംപൂരിൽ നിന്ന് സിഡ്‌നിയിലേക്ക് പോയ വിമാനത്തിൽ യാത്രക്കാരൻ മരിച്ചു. മലേഷ്യൻ എയർലൈൻസിൻ്റെ MH141 എന്ന വിമാനത്തിലായിരുന്നു സംഭവം. ഇന്ത്യയിൽ നിന്നുള്ള 58-കാരനാണ് മരിച്ചത്. യാത്രക്കിടെയിൽ ആസ്തമ മൂലമുള്ള ശാരീരിക പ്രശ്നങ്ങൾ അധികരിച്ചതാവാം മരണ കാരണമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എട്ട് മണിക്കൂർ യാത്ര ദൈർഘ്യമാണ് ക്വാലാലംപൂരിൽ നിന്ന് സിഡ്‌നിയിലേക്കുള്ളത്. ഇതിനിടയിലാണ് മരണം സംഭവിച്ചതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിമാന ജീവനക്കാരും സഹയാത്രികരും ഇദ്ദേഹത്തിന് പ്രഥമ ശുശ്രൂഷ നൽകാൻ ശ്രമിച്ചെങ്കിലും പിന്നീട് മരിച്ചുവെന്ന് അധികൃതർ പറഞ്ഞു.
യാത്രക്കാരന് സുഖമില്ലെന്ന വിവരത്തെ തുടർന്ന് വൈകീട്ട് 5:50-ന് സിഡ്നി വിമാനത്താവളത്തിൻ്റെ അന്താരാഷ്ട്ര ടെർമിനലിൽ തങ്ങൾ ഉദ്യോഗസ്ഥരെ അയച്ചതായി ന്യൂ സൗത്ത് വെയിൽസ് പോലീസ് ഒരു പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യക്കാരൻ്റെ മരണത്തിൽ സംശയാസ്പദമായി ഒന്നുമില്ലെന്നും കൂടുതൽ പോലീസ് നടപടികളൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും പോലീസ് പറഞ്ഞു. മലേഷ്യൻ എയർലൈൻസും സിഡ്‌നി വിമാനത്താവളവും ഇക്കാര്യത്തിൽ ഇതുവരെ ഒരു പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല. അതേസമയം മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല, ഇദ്ദേഹത്തിനെ പറ്റിയുള്ള വിവരങ്ങൾ അന്വേഷിച്ച് വരികയാണ്. അതേസമയം ഇദ്ദേഹത്തിനെ ഇതുവരെ തിരിച്ചറിഞ്ഞതായി റിപ്പോർട്ടുകളില്ല. ഇന്ത്യയിൽ നിന്നുള്ള യാത്രക്കിടെ ഫ്ലൈറ്റ് മാറി കയറിയതാകാം എന്നും നിഗമനമുണ്ട്.
Also Read: അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിക്കാൻ പ്ലാനുണ്ടോ? പുതിയ പ്രവേശന ഫീസ് വിവരങ്ങൾ അറിയാം
അനുശോചനം അറിയിച്ച് എയർലൈൻസ്
മരിച്ച യാത്രക്കാരൻ്റെ ദുഖത്തിൽ കുടുംബത്തിന് അഗാധമായ അനുശോചനം അറിയിക്കുന്നതായി മലേഷ്യൻ എയർലൈൻസ് അറിയിച്ചു. സിഡ്‌നിയിൽ നിന്ന് ക്വാലാലംപൂരിലേക്കുള്ള മടക്ക സർവീസിനെ പരാമർശിച്ചുകൊണ്ട്, MH141, MH140 വിമാനങ്ങളുടെ തടസ്സം മൂലം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി എയർലൈൻ കൂട്ടിച്ചേർത്തു.
English Summary
Indian Man Dies in Malaysian Airlines on the way to Sydney. Possible Asthma Attack Suspecting in Passengers Death. Flight Crew did the First aid But Could not Keep him Alive. This was happened on the way to Sydney from Malaysia.