Airline Ticket Offers: പ്രവാസികൾക്ക് ടിക്കറ്റ് നിരക്കിൽ വൻ ഇളവ്… ഇൻഡിഗോ സമ്മർ ഗെറ്റവേ സെയിൽ നാളെ അവസാനിക്കും

Indigo Announces Summer Getaway Sale: ഏപ്രിൽ 14 മുതലാണ് ഈ ഓഫർ ആരംഭിച്ചത്. ജൂലൈ 1 മുതൽ ഒക്ടോബർ 9 വരെ യാത്ര ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ SUMR 10 എന്ന കോഡ് ഉപയോഗിക്കണം. ഇൻഡിഗോയുടെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ്, വാട്സാപ്പ് ചാനൽ എന്നിവ വഴി ബുക്ക് ചെയ്യുന്നവർക്ക് ഇളവുകൾ ലഭിക്കും. ടിക്കറ്റ് നിരക്കിൽ 10 ശതമാനം വരെ നേരിട്ടുള്ള ഇളവ് ലഭിക്കുമെന്നതാണ് ഇതിൽ പ്രധാനം.

Airline Ticket Offers: പ്രവാസികൾക്ക് ടിക്കറ്റ് നിരക്കിൽ വൻ ഇളവ്... ഇൻഡിഗോ സമ്മർ ഗെറ്റവേ സെയിൽ നാളെ അവസാനിക്കും

Indigo

Edited By: 

Jenish Thomas | Updated On: 28 Apr 2026 | 07:16 PM

ദുബായ് : പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് നേരിയ അയവ് വന്നതോടെ ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകൾ സാധാരണ നിലയിലേക്കെത്തുന്നു. വിമാന സർവീസുകൾ സാധാരണ നിലയിലേക്കെത്തി പ്രവാസികൾക്ക് ആശ്വാസമാകുമ്പോൾ, ഇരുട്ടടിയായിരിക്കുയാണ് വിമാന ടിക്കറ്റ് നിരക്കിലെ വർധനവ്. ഈ സാഹചര്യത്തിലാണ് ഇൻഡിഗോ എയർലൈൻസ് തങ്ങളുടെ ‘സമ്മർ ഗെറ്റവേ സെയിൽ’ (Indigo Summer Getaway Sale) പ്രഖ്യാപിച്ചിരിക്കുന്നത്. നാല് ദിവസത്തേക്ക് മാത്രം നീണ്ടുനിൽക്കുന്ന ഈ ഓഫർ നാളെ അവസാനിക്കും. ഈ ഓഫർ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് യാത്രാ ചെലവിൽ ഗണ്യമായ ലാഭം നേടാം.

ഇൻഡിഗോ സമ്മർ ഗെറ്റവേ സെയിൽ

ഏപ്രിൽ 14 മുതലാണ് ഇൻഡിഗോയുടെ സമ്മർ ഗെറ്റവേ സെയിൽ ഓഫർ ആരംഭിച്ചത്. ഇപ്പോൾ ബുക്ക് ചെയ്യുവാണെങ്കിലും ജൂലൈ ഒന്ന് മുതൽ ഒക്ടോബർ ഒമ്പത് വരെ യാത്ര ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ‘SUMR 10’ എന്ന കോഡ് ഉപയോഗിക്കണം. ഇൻഡിഗോയുടെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ്, വാട്സാപ്പ് ചാനൽ എന്നിവ വഴി ബുക്ക് ചെയ്യുന്നവർക്കാണ് ഇളവുകൾ ലഭിക്കുക. ടിക്കറ്റ് നിരക്കിൽ പത്ത് ശതമാനം വരെ നേരിട്ടുള്ള ഇളവ് ലഭിക്കുമെന്നതാണ് ഓഫറിൽ പറയുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യുന്ന കൂടുതൽ ബാഗേജുകൾക്കായി 50 ശതമാനം വരെ ഇളവും ഈ ഓഫറിനൊപ്പം ലഭിക്കുന്നതാണ്.

Also Read – യുഎഇയിൽ ഇത്തവണ കാലാവസ്ഥ ചതിച്ചോ? വരാനിരിക്കുന്നത് കാലാവസ്ഥാ മാറ്റങ്ങളുടെ മാസം

കൂടാതെ ഇഷ്ടപ്പെട്ട സീറ്റുകൾ തിരഞ്ഞെടുക്കുന്നതിന് 15 ശതമാനം ഇളവ്. ഒപ്പം എക്സ് എൽ (XL) സീറ്റുകൾക്കും പ്രത്യേക ഇളവുണ്ടാകും. വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ വേഗത്തിലാക്കാനുള്ള സർവീസുകൾക്ക് 70 ശതമാനം വരെ ഇളവ് ലഭിക്കും. ഈ ഓഫർ ലിമിറ്റഡ് സീറ്റുകൾക്ക് മാത്രമാണ്. ആദ്യം ബുക്ക് ചെയ്യുന്നവർക്കായിരിക്കും മുൻഗണന. അതേസമയം ഗ്രൂപ്പ് ബുക്കിംഗുകൾക്ക് ഈ ഓഫർ ബാധകമല്ല. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന തീയതികളിൽ ഓഫർ ലഭ്യമാണോ എന്ന് വെബ്സൈറ്റിൽ (goindigo.in) പരിശോധിച്ച് ഉറപ്പുവരുത്തുക.

ജൂലൈയിലാണ് ഗൾഫ് രാജ്യങ്ങളിൽ വേനലവധി ആരംഭിക്കുന്നത്. ജൂലൈ മാസത്തിൽ യാത്ര പ്ലാൻ ചെയ്യുന്നവർക്ക് വളരെ സഹായകരമാണ് ഇൻഡിഗോ പ്രഖ്യാപിച്ച ഈ ഓഫർ. കുടുംബത്തോടൊപ്പം നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് വലിയൊരു ആശ്വാസമായിരിക്കുകയാണ്.

Follow Us
മുടി നീട്ടി വളര്‍ത്താന്‍ ഉപ്പ് തന്നെ ധാരാളം; ഈ ട്രിക്ക് പരീക്ഷിക്കൂ
തക്കാളി എത്ര നാൾ ഫ്രിഡ്ജിൽ കേടാകാതെ സൂക്ഷിക്കാം?
വീടിന് മുന്നിലാണോ പപ്പായ മരം? വാസ്തു ശാസ്ത്രഫലം അറിയാം
ഹോട്ടലുകളില്‍ ക്ലോക്ക് വെക്കാത്തതിന് കാരണമെന്ത്? അറിയണോ...
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി