Iran Earthquake: ഇറാനിൽ ഭൂചലനം; 5.1 തീവ്രത രേഖപ്പെടുത്തി, ആണവ പരീക്ഷണം നടത്തിയോ?

Iran Earthquake: സംനാന്‍ നഗരത്തിന് തെക്കുപടിഞ്ഞാറ് 37 കിലോമീറ്റര്‍ അകലെ പത്തുകിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് അമേരിക്കൻ ജിയോളജിക്കല്‍ സര്‍വേ റിപ്പോർട്ട്.

Iran Earthquake: ഇറാനിൽ ഭൂചലനം; 5.1 തീവ്രത രേഖപ്പെടുത്തി, ആണവ പരീക്ഷണം നടത്തിയോ?

പ്രതീകാത്മക ചിത്രം

Published: 

21 Jun 2025 | 02:31 PM

ടെഹ്റാന്‍: ഇസ്രയേൽ – ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ വടക്കൻ ഇറാനിൽ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭപ്പെട്ടത്. സംഭവത്തില്‍ ആളപായമില്ലെന്നും നേരിയ നാശനഷ്ടങ്ങള്‍ മാത്രമാണുള്ളതെന്നും ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംനാന്‍ നഗരത്തിന് തെക്കുപടിഞ്ഞാറ് 37 കിലോമീറ്റര്‍ അകലെ പത്തുകിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് അമേരിക്കൻ ജിയോളജിക്കല്‍ സര്‍വേ റിപ്പോർട്ട്. സ്ഥലത്തെ സംഘർഷത്തെ തുടർന്ന് ആണവ പരീക്ഷണം നടത്തിയതിന്റെ ഫലമായാണോ ഈ ഭൂചലനമെന്ന സംശയവും നിലനിൽക്കുന്നുണ്ട്.

ALSO READ: ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കാതെ പുതിയ ആണവ ചര്‍ച്ചകളില്ല: ഇറാന്‍

ഇറാൻ സൈന്യം നടത്തുന്ന സംനാന്‍ മിസൈല്‍ കോംപ്ലക്‌സും സംനാന്‍ ബഹിരാകാശ കേന്ദ്രവും സ്ഥിതി ചെയ്യുന്നത് ഈ പ്രദേശത്താണ്. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തുന്നതിനാൽ ആ തരത്തിലുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നാണ് നിരീക്ഷണം.

കണക്കുകള്‍ പ്രകാരം ഇറാന്‍, ലോകത്ത് കൂടുതല്‍ ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളിലൊന്നാണ്. പ്രതിവര്‍ഷം ശരാശരി 2,100 ഭൂകമ്പങ്ങള്‍ രാജ്യത്ത് അനുഭവപ്പെടുന്നുണ്ട്. അവയിൽ ഏകദേശം 15 , 16 ഭൂകമ്പങ്ങള്‍ 5.0-ലോ അതില്‍ കൂടുതലോ തീവ്രതയിലാണ് അനുഭവപ്പെടുന്ന്. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് തുടർച്ചയായുള്ള ഭൂചലനങ്ങള്‍ക്ക് കാരണം.

കഴിഞ്ഞ ദിവസം റസാവി ഖൊറാസാന്‍ പ്രവിശ്യയിലെ കാഷ്മാറിനടുത്ത് 4.2 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. കൂടാതെ ജൂണ്‍ 17-ന് ബുഷെര്‍ പ്രവിശ്യയിലെ ബോറാസ്ജനിനടുത്ത് 4.2 തീവ്രതയിലും ഭൂചലനങ്ങള്‍ അനുഭവപ്പെട്ടു.

Loading...
Unable to load recommendations.
Follow Us
Related Stories
ഇറാൻ യുദ്ധത്തിന് പിന്നാലെ ക്യൂബയിലേക്ക് കണ്ണുനട്ട് ട്രംപ്; അമേരിക്കൻ യുദ്ധക്കപ്പലുകൾ തീരത്തെത്തുമെന്ന് സൂചന
Tibet Earthquake: ടിബറ്റിൽ അതിശക്തമായ ഭൂചലനം: 18 മരണം, മുന്നൂറോളം വീടുകൾ തകർന്നു
യു,എ.ഇയിൽ പാസ്പോർട്ട് വിതരണത്തിൽ പുതിയ അറിയിപ്പുമായി അൽഹിന്ദ്
‘മുൻ പ്രസിഡൻ്റുമാർ ചെയ്യേണ്ടിയിരുന്നത് ഞാൻ ചെയ്യുന്നു’; ഇറാന് നേരെ ഇനിയും കനത്ത ആക്രമണം നടത്തിയേക്കുമെന്ന് ട്രംപ്
യു.എ.ഇയിൽ പാസ്‌പോർട്ട്, വിസ സേവനങ്ങളിൽ സുപ്രധാന മാറ്റങ്ങൾ; നാല് കേന്ദ്രങ്ങൾ അടച്ചു, സേവനം ഇനി 12 കേന്ദ്രങ്ങളിൽ
സൗദിയിൽ ഹൂതി ആക്രമണങ്ങളിൽ മൂന്ന് മരണം, ഇന്ത്യക്കാരന് പരിക്ക്; ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ നിർദ്ദേശം നൽകി അമേരിക്ക
ടെസ്ലയുടെ പറക്കും കാർ ഇന്ത്യയിലേക്കും, ഇപ്പോൾ ബുക്ക് ചെയ്യാം
അബദ്ധത്തിൽ എരിവ് കൂടിയോ? കറിയുടെ രുചി തിരിച്ചുകൊണ്ടുവരാം
ഈന്തപ്പഴം കഴിക്കാൻ ഏറ്റവും നല്ല സമയം ഏത്?
ബീഫ് എത്ര ദിവസം വരെ ഫ്രിഡ്‌ജിൽ സൂക്ഷിക്കാം?
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി