Iran-Israel Conflict: നെതന്യാഹുവിന്റെ ഓഫീസിന് നേരെ മിന്നലാക്രമണം? ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ വിധി ‘അവ്യക്ത’മെന്ന് ഐആർജിസി

Benjamin Netanyahu’s office reportedly attacked: ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിന് നേരെ മിന്നലാക്രമണം നടത്തിയതായി ഇറാന്റെ അവകാശവാദം. നെതന്യാഹുവിന്റെ ഓഫീസ് ലക്ഷ്യമിട്ട് ഐആർജിസി മിസൈൽ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. നെതന്യാഹുവിന്റെ വിധി "അവ്യക്തമാണ്" എന്ന് ഐആർജിസി.

Iran-Israel Conflict: നെതന്യാഹുവിന്റെ ഓഫീസിന് നേരെ മിന്നലാക്രമണം? ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ വിധി അവ്യക്തമെന്ന് ഐആർജിസി

ബെഞ്ചമിൻ നെതന്യാഹു

Updated On: 

02 Mar 2026 | 04:51 PM

ജറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിന് നേരെ മിന്നലാക്രമണം നടത്തിയതായി ഇറാന്റെ അവകാശവാദം. നെതന്യാഹുവിന്റെ ഓഫീസ് ലക്ഷ്യമിട്ട് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) മിസൈൽ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. നെതന്യാഹുവിന്റെ വിധി “അവ്യക്തമാണ്” എന്ന് ഐആർജിസി പറഞ്ഞതായി ഇറാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

നെതന്യാഹുവിന്റെ ഓഫീസ് മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നെന്ന് ഐആര്‍ജിസി അവകാശപ്പെട്ടു. നെതന്യാഹുവിന്റെ ഓഫീസ് ആക്രമിക്കപ്പെട്ടോയെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിട്ടില്ല. ഇതുസംബന്ധിച്ച് ഇസ്രായേല്‍ ഒന്നും പ്രതികരിച്ചിട്ടില്ല.

അതേസമയം, ഇറാന്റെ ആണവ കേന്ദ്രങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്ന് ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി (ഐഎഇഎ) മേധാവി റാഫേല്‍ ഗ്രോസി പറഞ്ഞു. ഇറാനിയൻ ആണവ നിയന്ത്രണ അധികാരികളെ ബന്ധപ്പെടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും, ഇതുവരെ പ്രതികരണമൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: Israel-Iran Conflict: എന്നോട്‌ മുട്ടാന്‍ ആരുണ്ടെടാ…കിം ഇറങ്ങിയാല്‍ 5 മിനിറ്റില്‍ യുദ്ധം തീരും

യുഎസ്, ഇസ്രായേൽ സൈന്യങ്ങള്‍ ഇറാനിയൻ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതായി എഇഎയിലെ ഇറാൻ അംബാസഡർ റെസ നജാഫി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇറാനെതിരായ ആക്രമണം നാലാഴ്ച വരെ നീണ്ടുനിന്നേക്കാമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും ട്രംപ് പറഞ്ഞു.

അതിനിടെ, ഇസ്രായേല്‍ ബെയ്‌റൂട്ടിലും വ്യോമാക്രമണം നടത്തി. ഹിസ്ബുള്ളയുടെ മിസൈലാക്രമണത്തിന് മറുപടിയായാണ് വ്യോമാക്രമണം നടത്തിയത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കൊലപാതകത്തിന് പ്രതികാരമായാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്ന് ഹിസ്ബുള്ള പ്രതികരിച്ചു.

Follow Us
Related Stories
Iran-US Conflict: ഇറാനില്‍ യുഎസ് വ്യോമാക്രമണം; ഹോര്‍മുസ് കടലിടുക്കിന് സമീപം എണ്ണ ടാങ്കറുകള്‍ ലക്ഷ്യമിട്ട് IRGC
സുഹൃത്തിൻ്റെ ജനന തീയതി ഭാഗ്യം കൊണ്ടുവന്നു; മലയാളിക്ക് യു.എ.ഇ ബിഗ് ടിക്കറ്റിൽ 25000 ദിർഹം സമ്മാനം
UPI In Burj Khalifa: ദുബായ് യാത്രക്കാർക്ക് സന്തോഷവാർത്ത: ബുർജ് ഖലീഫ ടിക്കറ്റുകൾ ഇനി യു.പി.ഐ വഴി ബുക്ക് ചെയ്യാം
US-Iran Conflict: മിഡിൽ ഈസ്റ്റ് വീണ്ടും പുകയുന്നു! ഇറാൻ മിസൈലുകൾ അമേരിക്ക തകർത്തു; നിർണായക നീക്കങ്ങളുമായി ട്രംപും നെതന്യാഹുവും
യു.എ.ഇയിലേക്ക് പറക്കുമ്പോൾ പവർബാങ്ക് കയ്യിൽ കരുതാറുണ്ടോ ? ഇക്കാര്യങ്ങൾ നിർബ്ബന്ധമായും അറിഞ്ഞിരിക്കണം !
Japan Earthquake-VIDEO: ജപ്പാനിൽ ശക്തമായ ഭൂചലനം; 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി