Iran-Israel Conflict: ദുബായില്‍ വീണ്ടും ആക്രമണം; തൊഴിലാളികള്‍ പ്രദേശം വിട്ടുപോകണമെന്ന് നിര്‍ദേശം

Dubai Reports Heavy Attacks Amid Iran–Israel Conflict: ആക്രമണങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ കമ്പനികളോട് പ്രവര്‍ത്തനം അവസാനിപ്പിക്കാനും ജീവനക്കാരെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റാനും അധികൃതര്‍ നിര്‍ദേശിച്ചതാതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Iran-Israel Conflict: ദുബായില്‍ വീണ്ടും ആക്രമണം; തൊഴിലാളികള്‍ പ്രദേശം വിട്ടുപോകണമെന്ന് നിര്‍ദേശം

ദുബായില്‍ നിന്നുള്ള ദൃശ്യം

Published: 

13 Mar 2026 | 03:27 PM

ദുബായ്: ഗള്‍ഫ് മേഖലയില്‍ ആക്രമണം ശക്തമാക്കി ഇറാന്‍. ദുബായിലുണ്ടായ കനത്ത ആക്രമണത്തില്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രദേശത്ത് വലിയ ശബ്ദത്തോടെ സ്‌ഫോടനം ഉണ്ടായതായാണ് വിവരം. ഇരട്ട സ്‌ഫോടനം നടന്നതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. മേഖലയില്‍ നിന്ന് തൊഴിലാളികള്‍ മാറണമെന്ന നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ആക്രമണത്തെ തുടര്‍ന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് നഗരത്തിലെ പ്രധാന പാതയായ ഷെയ്ഖ് സായിദ് റോഡില്‍ സൈറണുകള്‍ മുഴങ്ങിയിരുന്നതായും എഫ്പിയുടെ റിപ്പോര്‍ട്ടിലുണ്ട്. കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

ഇറാന്‍-ഇസ്രായേല്‍-യുഎസ് എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഗള്‍ഫ് രാജ്യങ്ങളിലാണ് കൂടുതല്‍ പ്രഹരം സൃഷ്ടിക്കുന്നത്. ആക്രമണങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ കമ്പനികളോട് പ്രവര്‍ത്തനം അവസാനിപ്പിക്കാനും ജീവനക്കാരെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റാനും അധികൃതര്‍ നിര്‍ദേശിച്ചതാതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ദുബായ് വിമാനത്താവളം, തുറമുഖം, ഹോട്ടലുകള്‍, റെസിഡന്‍ഷ്യല്‍ ടവറുകള്‍ എന്നിവിടങ്ങളില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ ഉള്‍പ്പെട്ടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏഴ് യുഎസ് സൈനികരും 11 സാധാരണക്കാരും ഉള്‍പ്പെടെ 24 പേരാണ് മേഖലയില്‍ ഇതുവരെ കൊല്ലപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം.

Also Read: Iran-Israel Conflict: ‘ഒന്നും മറന്നിട്ടില്ല, രക്തത്തിന് കണക്ക് ചോദിച്ചിരിക്കും’; ഇറാന്‍ പരമോന്നത നേതാവിന്റെ ആദ്യ സന്ദേശം

അതേസമയം, ഇസ്രായേലിനും അമേരിക്കയ്ക്കും ശക്തമായ മറുപടി നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് ഇറാന്‍ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി. ഗള്‍ഫ് മേഖലയിലുള്ള യുഎസ് സൈനിക താവളങ്ങള്‍ എത്രയും പെട്ടെന്ന് അടച്ചുപൂട്ടാനുള്ള മുന്നറിയിപ്പും മൊജ്തബ നല്‍കുന്നു.

ഇറാനില്‍ മരിച്ചുവീണ ഓരോരുത്തതരുടെയും രക്തത്തിന് പ്രതികാരം ചെയ്തിരിക്കും. പ്രതികാരം പൂര്‍ണ അര്‍ത്ഥത്തില്‍ നടക്കും വരെ ആക്രമണം തുടരും. യുദ്ധത്തില്‍ നിന്ന് ഇറാന്‍ ഒരിക്കലും പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

Loading...
Unable to load recommendations.
Follow Us
Related Stories
ഗ്ലോബൽ വില്ലേജിലേക്ക് യാത്ര ചെയ്യാൻ ഇനി വെറും 10 ദിർഹം മതി; പ്രത്യേക ബസ് സർവീസുകളുടെ പൂർണ വിവരങ്ങൾ ഇതാ!
ഇറാനെതിരെ ‘മദർ ഓഫ് ഓൾ ബോംബ്’ പ്രയോഗിക്കാൻ അമേരിക്ക? ആണവ-ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പെൻ്റഗൺ നീക്കമെന്ന് റിപ്പോർട്ട്
Saudi Attack: സൗദിയിൽ ആക്രമണങ്ങൾ; ഇന്ത്യക്കാർ പരിഭ്രാന്തരാകരുത്, നിർദേശവുമായി ഇന്ത്യൻ അംബാസഡർ
ഷാർജയിലെ അൽ ദൈദ് എത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് മുന്ന് ബസ് സർവിസുകൾ; റൂട്ടുകളും സമയക്രമവും അറിയൂ!
യു.എസിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ
Houthi Attack: ഇസ്രായേലിലേക്കും സൗദിയിലേക്കും മിസൈൽ ഭീഷണി; ചൈനീസ് സാങ്കേതികവിദ്യയിൽ ഹൂതികളുടെ നീക്കം
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?