Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Tech war shifts to the brain: China outpaces Elon Musk’s Neuralink with historic commercial BCI debut: ‘നിയോ’ എന്നാണ് ചിപ്പിന് പേര് നൽകിയിരിക്കുന്നത്. ബീജിങ്ങിലെ സിങ്ഹുവ യൂണിവേഴ്സിറ്റിയും, ഷാങ്ഹായി ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂറാക്കിൾ ടെക്നോളജിയും ചേർന്നാണ് ഈ ചിപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഒരു നാണയത്തിൻ്റെ വലിപ്പം മാത്രമേ ചിപ്പിനൊള്ളൂ. ചൈനീസ് ഗവണ്മെൻ്റിൻ്റെ ആരോഗ്യ സംവിധാനത്തിന് കീഴി ഇനി ചിപ്പുകൾ വൻ തോതിൽ വാണിജ്യാടിസ്ഥാനത്തിൽ തന്നെ നിർമ്മിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ
ബീജിങ്ങ്: ലോക കോടീശരനായ എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിനെ മറികടന്ന് ചരിത്ര നേട്ടത്തിലേക്ക് നടന്നടുത്ത് ചൈന. മനുഷ്യൻ്റെ മസ്തിഷ്കത്തെ കംബ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന ലോകത്തെ ആദ്യ വാണിജ്യ ബ്രെയിൻ കംബ്യൂട്ടർ ഇൻ്റർഫേസിൻ്റെ പരീക്ഷണം ചൈന വിജയകരമായി പൂർത്തിയാക്കി. ‘’ജീസസ് ലെവൽ ടെക്നോളജി’ എന്ന് മസ്ക് വിശേഷിപ്പിച്ച ന്യൂറോലിങ്കിനെ വെല്ലുവിളിക്കുന്ന വിധമാണ് ചൈന ബി.സി.ഐ ചിപ്പുകളുടെ ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കി വിപണിയിലെത്തിക്കാൻ തയ്യാറെടുക്കുന്നത്. ന്യൂയോർക്ക് ടൈംസാണ് ഇതു സംബന്ധിച്ച റിപോർട്ട് പുറത്തുവിട്ടത്.
‘നിയോ’ എന്നാണ് ചിപ്പിന് പേര് നൽകിയിരിക്കുന്നത്. ബീജിങ്ങിലെ സിങ്ഹുവ യൂണിവേഴ്സിറ്റിയും, ഷാങ്ഹായി ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂറാക്കിൾ ടെക്നോളജിയും ചേർന്നാണ് ഈ ചിപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഒരു നാണയത്തിൻ്റെ വലിപ്പം മാത്രമേ ചിപ്പിനൊള്ളൂ. ചൈനീസ് ഗവണ്മെൻ്റിൻ്റെ ആരോഗ്യ സംവിധാനത്തിന് കീഴി ഇനി ചിപ്പുകൾ വൻ തോതിൽ വാണിജ്യാടിസ്ഥാനത്തിൽ തന്നെ നിർമ്മിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്പൈനൽ കോഡിന് പരിക്കേറ്റവരുടെയും, പക്ഷാഘാദം ബാധിച്ചവരുടെയും നാഡീവ്യൂഹത്തിൻ്റെ നിയന്ത്രണം വീണ്ടെടുക്കുക എന്നതാണ് ചിപ്പിൻ്റെ നിർമ്മാണത്തിലെ പ്രാരം ലക്ഷ്യം.
Also Read: അടിച്ചുപോയി ഗയ്സ്! ഫെയ്സ്ബുക്കും മെസഞ്ചറും വീണ്ടും പണിമുടക്കി, കൂടെ ഇൻസ്റ്റഗ്രാമും
എലോൺ മസ്കിൻ്റെ ന്യൂറാലിങ്കും നിയോയും തമ്മിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ന്യൂറാലിങ്കിൻ്റെ എൻ-1 ഡിവൈസിന് തലച്ചോറിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ ഇലക്ട്രോഡുകൾ കൂടിയെ തീരു. എന്നാൽ നിയോ ചിപ്പ് തലയോട്ടിക്കും തലച്ചോറിനും ഇടയിലുള്ള സുരക്ഷിതമായ പാളിയിലാണ് സ്ഥാപിക്കുക. തലച്ചോറിൻ്റെ പ്രൊട്ടക്ടീവ് മെംബ്രെയ്നായ ‘ഡ്യൂറ മാറ്ററിന് മുകളിലായാണ്. ചിപ്പ് സ്ഥാപിക്കുക എന്നതിനാൽ ശസ്ത്രക്രിയയുടെ സങ്കീർണതയും അപകട സാധ്യതയും വലിയ രീതിയിൽ കുറയ്ക്കാനാകും. ചിപ്പിലെ എട്ട് സെൻസറുകൾ തലച്ചോറിലെ തരംഗങ്ങൾ ഡിജിറ്റൽ സിഗ്നൽസാക്കി മാറ്റി കംബ്യൂട്ടറുകൾക്ക് നൽകുകയാണ് ചെയ്യുക.
നിലവിൽ 36 രോഗികളിൽ ഈ ചിപ്പ് വിജയകരമയി പരീക്ഷിച്ചതായാണ് റിപ്പോർട്ടുകൾ. മസ്കിൻ്റെ ന്യൂറാലിങ്ക് ഇപ്പോഴും പരീക്ഷണഘട്ടം പൂർത്തീകരിച്ചിട്ടില്ല. ബ്രെയിൻ കംമ്പ്യൂട്ടർ ചിപ്പുകൾ ആരോഗ്യ രഗത്ത് വലിയ കുതിപ്പുണ്ടാക്കും എന്നാണ് വിദഗ്ദ്ധർ അഭിപ്രയപ്പെടുന്നത്. നാഡീ വ്യവസ്ഥയിൽ പ്രശ്നങ്ങൾ നേരിടുന്നവർ, പ്രധാനമായും സംസാര ശേഷിയിലും ചലനശേഷിയും ബുദ്ധിമുട്ട് നേരിടുന്നവർക്ക് ഈ സംവിധാനം സഹായകരമാകും എന്നാണ് കരുതപ്പെടുന്നത്. പാർക്കിങ്സൺ, എപിലെപ്സി, സ്ട്രോക്ക്, ഡിപ്രെഷൻ എന്നീ പ്രശ്നങ്ങളെ മറികടക്കുന്നതിനും ഈ സാങ്കേതികവിദ്യ സഹായകരമാണ് എന്നും വിലയിരുത്തപ്പെടുന്നു. എന്നാൽ ഇതിനൊരു മറുവശം കൂടി ഉണ്ട്. സ്വകാര്യത ഇല്ലാതാകുമെന്നും, സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരാളുടെ ചിന്തകളെ പോലും പകർത്തിയെടൂക്കാനും, സ്വാധിനിക്കാനും സാധിച്ചേക്കും എന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
English Summary
China has officially approved and launched the world’s first commercial brain-computer interface (BCI) called ‘NEO’, beating Elon Musk’s Neuralink. Developed by Tsinghua University, the minimally invasive device places sensors safely against the dura mater to transmit neural signals into digital commands, reducing surgical risks.