Iran-US Conflict: ആണവ അവകാശങ്ങളില്‍ ആരും വിലപേശേണ്ട, ഹോര്‍മുസിലും ഇടപെടല്‍ വേണ്ട; വ്യക്തമാക്കി ഇറാന്‍

Iran Rejects Third Party Mediation on Hormuz Defends Nuclear Rights: ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ആണവ നിര്‍വ്യാപന കരാറില്‍ അംഗമാണ്. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ മേല്‍നോട്ടത്തിലാണ് ഇതെല്ലാം തങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല യുറേനിയം സമ്പുഷ്ടീകരണം രാജ്യത്തിന്റെ അവകാശമായും കണക്കാക്കപ്പെടുന്നു. എന്‍പിടി നിര്‍ദേശിക്കുന്ന നിയമങ്ങളെല്ലാം ഇറാന്‍ പാലിക്കുന്നുണ്ട്.

Iran-US Conflict: ആണവ അവകാശങ്ങളില്‍ ആരും വിലപേശേണ്ട, ഹോര്‍മുസിലും ഇടപെടല്‍ വേണ്ട; വ്യക്തമാക്കി ഇറാന്‍

ഡൊണാള്‍ഡ് ട്രംപ്‌

Published: 

01 Jul 2026 | 06:20 AM

ടെഹ്‌റാന്‍: ഇറാന്റെ ആണവ അകാശങ്ങളില്‍ വിലപേശല്‍ വേണ്ടെന്ന് വ്യക്തമാക്കി പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ്. തങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. അമേരിക്കയുമായി ഒപ്പുവെച്ച ധാരണാപത്രത്തിലെ പ്രധാന വ്യവസ്ഥകള്‍ പാലിക്കുന്നത് വരെ മറ്റൊരു ചര്‍ച്ചയിലേക്ക് ഇറാന്‍ പോകില്ലെന്നും അദ്ദേഹം.

ഇറാന്റെ ആണവ പദ്ധതി, ആണവ നിര്‍വ്യാപന കരാര്‍ നിയമങ്ങള്‍ക്ക് കീഴിലും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ മേല്‍നോട്ടത്തിലുമാണ് നടത്തുന്നതെന്നും ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ആണവ നിര്‍വ്യാപന കരാറില്‍ അംഗമാണ്. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ മേല്‍നോട്ടത്തിലാണ് ഇതെല്ലാം തങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല യുറേനിയം സമ്പുഷ്ടീകരണം രാജ്യത്തിന്റെ അവകാശമായും കണക്കാക്കപ്പെടുന്നു. എന്‍പിടി നിര്‍ദേശിക്കുന്ന നിയമങ്ങളെല്ലാം ഇറാന്‍ പാലിക്കുന്നുണ്ട്. രാജ്യത്തിന്റെ ആണവ അവകാശങ്ങളും മറ്റ് സുപ്രധാനമായ പല കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ കഴിയുന്നതല്ല, അവ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ശക്തിയുടെയും അമേരിക്കന്‍ അതിക്രമങ്ങള്‍ക്കെതിരായ പോരാട്ടങ്ങളുടെ ബലത്തിന്റെയും പ്രതീകങ്ങളായി കണക്കാക്കപ്പെടുന്നു, ഗാലിബാഫ് പറഞ്ഞു.

ധാരണാപത്രം പറയുന്നത് അനുസരിച്ച് ലെബനനിലെ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണ്. മെമ്മോറാണ്ടത്തിലെ ആര്‍ട്ടിക്കിള്‍ 1ല്‍, ലെബനനില്‍ യുദ്ധം അവസാനിപ്പിക്കുമെന്നും, സൈനിക നടപടികള്‍ ഉണ്ടാകില്ലെന്നും, ജനങ്ങള്‍ക്ക് അവരുടെ മണ്ണിലേക്ക് മടങ്ങാന്‍ സാധിക്കുമെന്നും, ലെബനന്റെ ദേശീയ പരമാധികാരം നിലനില്‍ക്കുമെന്നും പറയപ്പെടുന്നുണ്ട്. ഇത് ഉറപ്പാക്കാന്‍ യുഎസ് ബാധ്യസ്ഥരമാണ്. ഇതിനെല്ലാമുള്ള കൃത്യമായ നടപ്പാക്കല്‍ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഇരുരാജ്യങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്. ഹോര്‍മുസ് വഴിയുള്ള കപ്പല്‍ ഗതാഗതം മെമ്മോറാണ്ടം അനുസരിച്ച് നടപ്പാകുന്നുവെന്ന് ഉറപ്പാക്കാന്‍ ഇസ്ലാമിക് റിപ്പബ്ലിക് പ്രതിജ്ഞാബദ്ധമാണ്, അമേരിക്കയും അങ്ങനെ തന്നെ ചെയ്യണമെന്നും സ്പീക്കര്‍. മെമ്മോറാണ്ടത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പാലിച്ചില്ലെങ്കില്‍ സംഘര്‍ഷം രൂക്ഷമാക്കാന്‍ തയാറാണെന്ന മുന്നറിയിപ്പും ഇറാന്‍ നല്‍കുന്നുണ്ട്.

Also Read: Iran-US Conflict: ഒരു ചര്‍ച്ചയുമില്ല, ട്രംപിന്റെ മോഹം നടക്കില്ല; ദോഹ കൂടിക്കാഴ്ച വാദം തള്ളി ഇറാന്‍

വ്യവസ്ഥകള്‍ പാലിക്കും വരെ കൂടുതല്‍ ചര്‍ച്ചകളില്ല

ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രത്തിലെ 1,4,5,10,11 എന്നീ വ്യവസ്ഥകള്‍ പാലിക്കുന്നത് വരെ അന്തിമ കരാറിനായുള്ള അവസാന ഘട്ട ചര്‍ച്ചകളിലേക്ക് ഇറാന്‍ കടക്കില്ലെന്നും ഗാലിബാഫ് പറഞ്ഞു. ലെബനനിലെ ശത്രുത അവസാനിപ്പിക്കല്‍, ഹോര്‍മുസ് കടലിടുക്കിലെ യുഎസ് നാവിക ഉപരോധം നീക്കം ചെയ്യല്‍, 60 ദിവസത്തേക്ക് മാത്രം സൗജന്യം വാണിജ്യ കപ്പല്‍ ഗതാഗതം, ഇറാനിയന്‍ അസംസ്‌കൃത എണ്ണ-പെട്രോളിയം ഉത്പന്നങ്ങള്‍-ഡെറിവേറ്റീവുകള്‍ എന്നിവയുടെ കയറ്റുമതിയില്‍ ഇളവുകള്‍, മരവിപ്പിച്ച ഇറാനിയന്‍ ഫണ്ടുകള്‍ വിട്ടുകൊടുക്കല്‍ എന്നിവയാണ് ഈ വ്യവ്യസ്ഥകളില്‍ ഉള്‍പ്പെടുന്നത്.

മൂന്നാം കക്ഷി ഇടപെടല്‍ വേണ്ട

ഹോര്‍മുസ് കടലിടുക്കിലെ മൈനുകള്‍ നീക്കം ചെയ്യുന്നത് ധാരണാപത്രം വഴിയാണ് നടക്കുന്നതെന്നും അതില്‍ മൂന്നാം കക്ഷി ഇടപെടല്‍ ആവശ്യമില്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം. അമേരിക്കന്‍ പ്രതിനിധികളായ ജാരെഡ് കുഷ്‌നറും സ്റ്റീവ് വിറ്റ്‌കോഫും ദോഹയിലെത്തിയിട്ടുണ്ടെന്നും എന്നാല്‍ ഇവരുമായി ഒരു കൂടിക്കാഴ്ചയും ഇറാന്‍ നിശ്ചയിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

English Summary

Iran has reaffirmed that its nuclear rights are non-negotiable and cannot be used as a bargaining tool in diplomatic talks. Tehran also rejected any third-party mediation regarding the Strait of Hormuz, maintaining that issues related to the strategic waterway should be handled without external intervention.

Loading...
Unable to load recommendations.
Follow Us
Related Stories
മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും
UAE Weather Alert: മഴ, ശക്തമായ കാറ്റ്, ഒപ്പം 49 ഡിഗ്രി കടുത്ത ചൂടും; യു.എ.ഇയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കും; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
പാരീസിൽ കരിങ്കൽ ഹിന്ദു ക്ഷേത്രം ഉയരാൻ പോകുന്നു: പുതിയ അധ്യായം കുറിക്കാൻ BAPS സ്വാമിനാരായൺ മന്ദിർ
അബുദാബിയിൽ മഴയെ തുടർന്ന് അടച്ച പാർക്കുകളും ബീച്ചുകളും തുറന്നു; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
ഇനി ‘വേപ്പിങ്’ പോക്കറ്റ് കീറും! ഇ സിഗരറ്റിന് പുതിയ നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം